TRENDING:

നടി ശ്രിയ ശരണിന്റെ ലൈവിനിടെ സഭ്യത ലംഘിച്ച് കമന്റ്; മറുപടി നൽകിയത് ഭർത്താവ്

Last Updated:
Shriya Saran's husband replies to an indecent comment during her live chat | ശ്രിയയുടെ സ്വകാര്യതയെ പറ്റി ദ്വയാർത്ഥ പ്രയോഗവുമായി എത്തിയ വിരുതന് മറുപടി നൽകിയത് ഭർത്താവ്
advertisement
1/6
നടി ശ്രിയ ശരണിന്റെ ലൈവിനിടെ സഭ്യത ലംഘിച്ച് കമന്റ്; മറുപടി നൽകിയത് ഭർത്താവ്
പോക്കിരിരാജയിൽ പൃഥ്വിരാജിന്റെ നായികയായെത്തിയ ശ്രിയ ശരണിനെ എങ്ങനെ മറക്കാനാണല്ലേ? തെന്നിന്ത്യയിൽ തിളങ്ങി നിന്ന താര സുന്ദരി വിവാഹ ശേഷം വിദേശത്താണ്. 2018 ലായിരുന്നു ആൻഡ്രി കോഷ്‌ചീവുമായുള്ള ശ്രിയയുടെ വിവാഹം. രാജസ്ഥാനിൽ നടന്ന ചടങ്ങിലായിരുന്നു വിവാഹം
advertisement
2/6
ഇപ്പോൾ ശ്രിയ ഭർത്താവിനൊപ്പം സ്പെയിനിലാണ് താമസിക്കുന്നത്. ഇവരുടെ നേരമ്പോക്കുകളും രസങ്ങളും പലപ്പോഴും സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പ്രേക്ഷകരുടെ മുന്നിലെത്താറുണ്ട്
advertisement
3/6
അടുത്തിടെ ഭർത്താവിന് കോവിഡ് ലക്ഷണങ്ങളായ വരണ്ട ചുമയും പനിയും വന്നപ്പോൾ ആശുപത്രിയിൽ പോയ വിവരം ശ്രിയ പോസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഇവിടെ നിന്നാൽ കോവിഡ് ഇല്ലെങ്കിൽ പോലും പിടിപെടാനുള്ള സാധ്യതയുണ്ടെന്നും പറഞ്ഞു ഇരുവരെയും ഡോക്ടർമാർ മടക്കി അയക്കുകയായിരുന്നു. ശേഷം വീട്ടിൽ ഐസൊലേഷനിൽ കഴിയുകയായിരുന്നു ഇവർ
advertisement
4/6
മികച്ച നർത്തകിയും കൂടിയാണ് ശ്രിയ. എന്നാൽ അടുത്തിടെ താരം ലൈവിൽ വന്നപ്പോൾ സഭ്യതയുടെ അതിർവരമ്പുകൾ താണ്ടി ഒരാൾ കമന്റുമായി വന്നിരുന്നു. താരത്തിന്റെ സ്വകാര്യ ഭാഗത്തെപ്പറ്റിയുള്ള ദ്വയാർത്ഥ പ്രയോഗവുമായി എത്തിയ വിരുതന് മറുപടി നൽകിയത് ആൻഡ്രിയാണ്
advertisement
5/6
'Nice b***s' എന്നായിരുന്നു കമന്റ്. "ഞാൻ അത് സമ്മതിക്കുന്നു, അവളെപ്പറ്റിയുള്ള കൂടുതൽ കമെന്റുകൾ പറയൂ" എന്നായി ലൈവിൽ ശ്രിയക്കൊപ്പം പങ്കെടുത്ത ആൻഡ്രി
advertisement
6/6
സംവിധായകൻ ബോയപതി ശ്രീനു സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നന്ദാമുരി ബാലകൃഷ്ണയുടെ നായികയായാണ് ശ്രിയ ഇനി എത്തുക എന്ന് റിപ്പോർട്ടുണ്ട്
മലയാളം വാർത്തകൾ/Photogallery/Film/
നടി ശ്രിയ ശരണിന്റെ ലൈവിനിടെ സഭ്യത ലംഘിച്ച് കമന്റ്; മറുപടി നൽകിയത് ഭർത്താവ്
Open in App
Home
Video
Impact Shorts
Web Stories