TRENDING:

Sridevi's 4th Death Anniversary| ശ്രീദേവിയില്ലാത്ത നാല് വർഷങ്ങൾ; ആദ്യ ലേഡി സൂപ്പർ സ്റ്റാറിനെ കുറിച്ച് അധികം അറിയാത്ത 5 കാര്യങ്ങൾ

Last Updated:
നാലാം വയസ്സിൽ തുണൈവർ എന്ന തമിഴ് ചിത്രത്തിൽ ബാലതാരമായാണ് ശ്രീദേവി വെള്ളിത്തിരയിലെത്തുന്നത്.
advertisement
1/7
ശ്രീദേവിയെ കുറിച്ച് അധികം അറിയാത്ത 5 കാര്യങ്ങൾ
ഇന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന നടി ശ്രീദേവി (Sridevi)വിട്ടുപിരിഞ്ഞിട്ട് ഇന്നേക്ക് നാല് വർഷങ്ങൾ. ബാലതാരമായി തുടങ്ങിയ അഭിനയ ജീവിതം തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി വ്യാപിപ്പിച്ച അപൂർവ നടിമാരിൽ ഒരാളാണ് ശ്രീദേവി.
advertisement
2/7
നാലാം വയസ്സിൽ തുണൈവർ എന്ന തമിഴ് ചിത്രത്തിൽ ബാലതാരമായാണ് ശ്രീദേവി വെള്ളിത്തിരയിലെത്തുന്നത്. 2017 ൽ ഇറങ്ങിയ മാം ആണ് അവസാന ചിത്രം. ശ്രീദേവിയെ കുറിച്ച് അധികം അറിയാത്ത അഞ്ച് കാര്യങ്ങൾ.
advertisement
3/7
പരമ്പരാഗത ഇന്ത്യൻ വേഷങ്ങളിൽ മാത്രമല്ല, മോഡേൺ വേഷങ്ങളിലും അതിസുന്ദരിയായ നടിയാണ് ശ്രീദേവി. എന്നാൽ സാരികളോടുള്ള ശ്രീദേവിയുടെ പ്രണയം ഏറ്റവും അടുപ്പമുള്ളവർക്ക് മാത്രം അറിയാവുന്ന കാര്യമാണ്. ഇന്ത്യയിൽ എവിടെ പോയാലും അവിടങ്ങളിലെ ഏറ്റവും മികച്ച സാരി തന്നെ ശ്രീദേവി വാങ്ങുമായിരുന്നു.
advertisement
4/7
സൗന്ദര്യത്തിലും മേക്ക് അപ്പിലും അതീവ ശ്രദ്ധ പുലർത്തിയിരുന്ന നടിയായിരുന്നു ശ്രീദേവി. ഒരിക്കൽ പോലും മേക്ക്അപ്പ് ഇല്ലാതെ ശ്രീദേവി പുറത്തിറങ്ങുമായിരുന്നില്ല.
advertisement
5/7
പ്രായത്തെ കുറിച്ച് പറയുന്നത് തനിക്ക് ഇഷ്ടമല്ലെന്ന് തുറന്നു പറഞ്ഞ നടിയാണ് ശ്രീദേവി. ഭർത്താവ് ബോണി കപൂർ തന്റെ പ്രായത്തെ കുറിച്ച് ഓർമിപ്പിക്കുമ്പോൾ തനിക്ക് ദേഷ്യം വരാറുണ്ടെന്ന് ഒരു അഭിമുഖത്തിൽ ശ്രീദേവി പറഞ്ഞിരുന്നു. സിനിമയിൽ അമ്പത് വർഷം പൂർത്തിയാക്കിയെന്ന് ഓർക്കുമ്പോൾ തനിക്ക് രോഷം വരാറുണ്ടെന്നും ശ്രീദേവി ഒരിക്കൽ പറഞ്ഞു.
advertisement
6/7
ഇന്ത്യയിലെ മികച്ച നടിയായി പേരെടുത്ത് ഇരിക്കുന്ന സമയത്തും മികച്ച കുടുംബിനി കൂടിയായിരുന്നു ശ്രീദേവി. വീട്ടുകാര്യങ്ങളും കുട്ടികളുടെ കാര്യങ്ങളും തിരക്കിന്റെ പേരിൽ ഒരിക്കൽ പോലും മാറ്റി നിർത്തിയിട്ടില്ല.
advertisement
7/7
മക്കളായ ജാൻവി കപൂറിന്റേയും ഖുഷി കപൂറിന്റേയും ഏറ്റവും വലിയ പിന്തുണ ശ്രീദേവിയായിരുന്നു. തന്റെ ആദ്യ ചിത്രമായ ധഡകിന്റെ ലൊക്കേഷനിൽ ശ്രീദേവി സ്ഥിരമായി എത്താറുണ്ടായിരുന്നുവെന്ന് ജാൻവി തന്നെ പറഞ്ഞിരുന്നു.
മലയാളം വാർത്തകൾ/Photogallery/Film/
Sridevi's 4th Death Anniversary| ശ്രീദേവിയില്ലാത്ത നാല് വർഷങ്ങൾ; ആദ്യ ലേഡി സൂപ്പർ സ്റ്റാറിനെ കുറിച്ച് അധികം അറിയാത്ത 5 കാര്യങ്ങൾ
സിനിമാ, ടെലിവിഷൻ, OTT ലോകത്തു നിന്നും ഏറ്റവും പുതിയ എന്റർടൈൻമെന്റ് വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories