കൊറോണ; UAE ഉൾപ്പെടെ 9 രാജ്യങ്ങളിലേക്ക് യാത്ര നിരോധിച്ച് സൗദി അറേബ്യ
- Published by:Aneesh Anirudhan
- news18-malayalam
Last Updated:
കൊറോണ വൈറസ് ബാധ പകരുന്നത് തടയാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് നിരോധനമെന്ന് സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
advertisement
1/7

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സൗദി അറേബ്യ തിങ്കളാഴ്ച മുതൽ യുഎഇ ഉൾപ്പെടെ ഒൻപത് രാജ്യങ്ങളിലേക്കുള്ള യാത്ര നിരോധിച്ചു. യു.എ.ഇയെ കൂടാതെ കുവൈത്ത്, ബഹറൈൻ, ഈജിപ്ത്, ഇറാഖ്, ലബനൻ, ഇറ്റലി, ദക്ഷിണ കൊറിയ, സിറിയ എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രയ്ക്കാണ് സൗദി വിലക്കേർപ്പെടുത്തിയത്.
advertisement
2/7
കൊറോണ വൈറസ് ബാധ പകരുന്നത് തടയാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായാണ് നിരോധനമെന്ന് ഔദ്യോഗിക വാർത്താ ഏജൻസിയായ സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
advertisement
3/7
സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനിശ്ചിതമായി അടച്ചിടാൻ ഞായറാഴ്ച നിർദ്ദേശം നൽകിയിരുന്നെന്നും വാർത്താ ഏജൻസി വ്യക്തമാക്കുന്നു. സ്കൂളുകൾ അടച്ചിടുന്ന കാലയളവിൽ വിദ്യാർഥികൾക്കായി വിർച്വൽ സ്കൂളുകളും വിദൂര വിദ്യാഭ്യാസവും ഒരുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി ഹമീദ് അൽ ഷെയ്ഖ് വ്യക്തമാക്കിയിട്ടുണ്ട്.
advertisement
4/7
രോഗബാധ തടയുന്നതിന്റെ ഭാഗമായി രാജ്യത്തെ പള്ളികൾ തിങ്കളാഴ്ച മുതൽ അടച്ചിടുമെന്ന്ഔദ്യോഗിക വാർത്താ ചാനലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
advertisement
5/7
ഇതിനിടെ സൗദിയില്‍ നാലു പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതോടെ രോഗ ബാധിതരുടെ എണ്ണം ഇതോടെ 11 ആയി. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന് പേര്‍ നേരത്തെ രോഗം സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണ്.
advertisement
6/7
രോഗം ബാധിച്ചവരിലൊരാള്‍ യുഎഇ വഴി ഇറാനില്‍ നിന്നെത്തിയതായിരുന്നു. ഇദ്ദേഹവും ഇറാനില്‍ പോയ കാര്യം വെളിപ്പെടുത്തിയിരുന്നില്ല. പുതുതായി രോഗം സ്ഥിരീകരിക്കുന്നവരുമായി സമ്പര്‍ക്കം പുലര്‍ത്തിയ ആളുകളെയെല്ലാം നിരീക്ഷിക്കുന്നുണ്ട്.
advertisement
7/7
കോവിഡ് 19 ആദ്യം സ്ഥിരീകരിച്ചവരെല്ലാം ഇറാനില്‍ നിന്നും എത്തിയവരാണ്. ബാക്കിയുള്ളവര്‍ ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരും. കൂടുതല്‍ പേരിലേക്ക് വൈറസ് ബാധ ഉണ്ടാകാതിരിക്കുന്നതിന്റെ ഭാഗമായാണ് യാത്ര ഉൾപ്പെടെയുള്ളവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
മലയാളം വാർത്തകൾ/Photogallery/Corona/
കൊറോണ; UAE ഉൾപ്പെടെ 9 രാജ്യങ്ങളിലേക്ക് യാത്ര നിരോധിച്ച് സൗദി അറേബ്യ