TRENDING:

Jallianwala Bagh Massacre | ജാലിയൻവാലബാഗ് കൂട്ടക്കൊല: ഇന്ത്യയുടെ ചരിത്രത്തിലെ ഈ കറുത്ത അധ്യായത്തെക്കുറിച്ച് കൂടുതലറിയാം

Last Updated:
നിരായുധരായ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ബ്രിട്ടീഷ് വെടിവെപ്പിൽ മരിച്ചു വീണു. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ കണക്ക് പ്രകാരം 379 പേർ കൂട്ടക്കൊലയിൽ മരണമടയുകയും 1100 പേർക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്.
advertisement
1/8
ജാലിയൻവാലബാഗ് കൂട്ടക്കൊല: ഇന്ത്യയുടെ ചരിത്രത്തിലെകറുത്ത അധ്യായത്തെക്കുറിച്ചറിയാം
1919 ഏപ്രിൽ 3-ന് പഞ്ചാബിലെ കാർഷികോത്സവമായ ബൈശാഖിആഘോഷിക്കാൻ വേണ്ടിയാണ് തീർത്ഥാടകരും സമാധാനകാംക്ഷികളായ സമരക്കാരും അമൃത്‌സറിലെ ജാലിയൻവാലാബാഗ് മൈതാനത്ത് ഒത്തുകൂടിയത്. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദുരന്തപൂർണമായ സംഭവങ്ങളിലൊന്നായി അത് കലാശിക്കുമെന്ന് ആരും പ്രതീക്ഷിച്ചില്ല.
advertisement
2/8
ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ സംഭവമാണ് ജാലിയൻവാലാബാഗ് കൂട്ടക്കൊല. ബ്രിട്ടീഷ് ഭരണകൂടം പാസാക്കിയ റൗലറ്റ് എന്ന കരിനിയമത്തിനെതിരെയുള്ള പ്രതിഷേധമാണ് ബ്രിട്ടീഷ് ഭരണകൂടത്തിന്റെ കിരാതമായ നടപടിയിലേക്ക് നയിച്ചത്.
advertisement
3/8
 പ്രതിഷേധത്തിനിടെ അറസ്റ്റിലായ നേതാക്കളെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് പഞ്ചാബിലെ അമൃത്‌സറിൽ ആയിരങ്ങൾ ചേർന്ന് യോഗം സംഘടിപ്പിച്ചു. ചുറ്റിലും മതിൽ കെട്ടിയിട്ടുള്ള തുറസായ മൈതാനമായിരുന്നു ജാലിയൻ വാലാബാഗ്. സംഭവ സ്ഥലത്തേക്ക് ഇരച്ചെത്തിയ ബ്രിഗേഡിയർ ജനറൽ റെജിനാൾഡ് ഡയറും സംഘവും ആൾക്കൂട്ടത്തിനു നേരെ വെടിയുതിർക്കുകയായിരുന്നു.
advertisement
4/8
നിരായുധരായ പുരുഷന്മാരും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ബ്രിട്ടീഷ് വെടിവെപ്പിൽ മരിച്ചു വീണു. ബ്രിട്ടീഷ് ഉദ്യോഗസ്ഥരുടെ കണക്ക് പ്രകാരം 379 പേർ കൂട്ടക്കൊലയിൽ മരണമടയുകയും 1100 പേർക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ വാദം 1500-ലധികം ആളുകൾക്ക് പരിക്ക് പറ്റിയെന്നും ആയിരത്തോളം പേർ കൊല്ലപ്പെട്ടു എന്നുമാണ്.
advertisement
5/8
വെടിവെപ്പിൽ മാത്രമല്ല ആളുകൾ മരിച്ചു വീണത്. പരിഭ്രാന്തരായി സംഭവ സ്ഥലത്ത് നിന്ന് ഓടി രക്ഷപെടാൻ ശ്രമിച്ചപ്പോൾ വീണ് മരിച്ചവരും നിരവധിയാണ്. 120-ൽപ്പരം മൃതദേഹങ്ങളാണ് ജാലിയൻവാലാബാഗിലെ കിണറിൽ നിന്ന് കണ്ടെത്തിയത്. അനങ്ങാൻ പറ്റാത്ത വിധം പരിക്ക് പറ്റിയ നിരവധി പേർ അന്ന് രാത്രി മരണത്തിന് കീഴടങ്ങി.
advertisement
6/8
പൊതുയോഗങ്ങൾ സംഘടിപ്പിക്കരുത് എന്ന തന്റെ ഉത്തരവ് ലംഘിച്ചതിന് നൽകിയ ശിക്ഷയാണ് ഈ കൂട്ടക്കൊലയെന്നാണ് ജനറൽ ഡയർ ഈ സംഭവത്തിന് ന്യായവാദം നൽകിയത്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഹണ്ടർ കമ്മീഷൻ ഡയറിന് യാതൊരുവിധ ശിക്ഷയും ശുപാർശ ചെയ്തിരുന്നില്ല.
advertisement
7/8
വിചാരണ കൂടാതെ തടവിലിടാൻ അനുമതി നൽകിയ കരി നിയമമായ റൗളറ്റ് ആക്റ്റ് പിന്നീട് 1922-ലാണ് ബ്രിട്ടീഷ് ഭരണകൂടം പിൻവലിച്ചത്. ജാലിയൻവാലാബാഗിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് 2019-ൽ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മെയ് പാർലമെന്റിൽ ഈ കൂട്ടക്കൊലയുടെ പേരിൽ ഖേദം പ്രകടിപ്പിച്ചിരുന്നു. പ്രതിപക്ഷത്തിന്റെ സമ്മർദ്ദത്തിന് വഴങ്ങിയായിരുന്നു ഖേദപ്രകടനം.
advertisement
8/8
എന്നാൽ ഖേദപ്രകടനമല്ല നിരുപാധികം മാപ്പപേക്ഷിക്കുകയാണ് വേണ്ടതെന്നാണ് ഇന്ത്യയുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ഇന്ത്യൻ പാർലമെന്റ് നേരത്തെ പ്രമേയം പാസാക്കിയിരുന്നു. നിരവധി വർഷങ്ങളും സമരങ്ങളുമെല്ലാം കടന്നുപോയിട്ടും ജാലിയൻ വാലാബാഗ് ഇന്നും ഒരു കറുത്ത ഓർമയായി ഇന്ത്യക്കാരുടെ മനസിൽ അവശേഷിക്കുന്നു.
മലയാളം വാർത്തകൾ/Photogallery/India/
Jallianwala Bagh Massacre | ജാലിയൻവാലബാഗ് കൂട്ടക്കൊല: ഇന്ത്യയുടെ ചരിത്രത്തിലെ ഈ കറുത്ത അധ്യായത്തെക്കുറിച്ച് കൂടുതലറിയാം
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories