TRENDING:

മഞ്ഞുമൂടിയ കാശ്മീർ; മഞ്ഞ് വീഴ്ച്ച മൂലം മിക്ക റോഡുകളും അടച്ചു

Last Updated:
മഞ്ഞുവീഴ്ച്ചയ്ക്കിടിയിലും പുതുവർഷം ആഘോഷിക്കാൻ നിരവധി സഞ്ചാരികൾ കശ്മീരിൽ എത്തിക്കൊണ്ടിരിക്കുകയാണ്
advertisement
1/9
മഞ്ഞുമൂടിയ കാശ്മീർ; മഞ്ഞ് വീഴ്ച്ച മൂലം മിക്ക റോഡുകളും അടച്ചു
കശ്മീരിൽ കനത്ത മഞ്ഞു വീഴ്ച്ച തുടരുന്നു. രംബാൻ ജില്ലയിൽ നേരിയ മഴയെത്തുടർന്ന് താപനില ഏതാനും ഡിഗ്രി കുറഞ്ഞതോടെ കനത്ത മഞ്ഞുവീഴ്ചയാണുണ്ടായത്. (Image: Bilal Bali, News18 Urdu)
advertisement
2/9
രംബാനും രംസുവിനും ഇടയിൽ മഞ്ഞു വീഴ്ച്ചയെ തുടർന്ന് 270 കിലോമീറ്റർ നീളമുള്ള ജമ്മു-ശ്രീനഗർ ദേശീയ പാത അടച്ചു (Image: Bilal Bali, News18 Urdu)
advertisement
3/9
മഞ്ഞു വീഴ്ച്ചയെ തുടർന്ന് രംബാനിലെ കാഴ്ച്ച. ചന്ദേർകോട്ടിൽ ദേശീയപാത 44 അടച്ചു (Image: Bilal Bali, News18 Urdu)
advertisement
4/9
മേഘ മൂടലും മഴയും കാരണം ജമ്മു കശ്മീരിലെയും ലഡാക്കിലെയും കുറഞ്ഞ താപനില മെച്ചപ്പെട്ടിട്ടുണ്ട് (Image: Bilal Bali, News18 Urdu)
advertisement
5/9
ഇന്നു മുതൽ കാലാവസ്ഥയിൽ നേരിയ പുരോഗതിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഡിസംബർ 31 വരെ വലിയ മഞ്ഞു വീഴ്ച്ചയോ മഴയോ ഉണ്ടാകാൻ സാധ്യതയില്ലെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു (Image: Bilal Bali, News18 Urdu)
advertisement
6/9
മഞ്ഞുവീഴ്ച്ചയ്ക്കിടിയിലും പുതുവർഷം ആഘോഷിക്കാൻ നിരവധി സഞ്ചാരികൾ കശ്മീരിൽ എത്തിയിട്ടുണ്ട് (Image: Bilal Bali, News18 Urdu)
advertisement
7/9
പ്രദേശവാസികൾ 'ചില്ലൈ കലൻ' എന്ന് വിളിക്കുന്ന മഞ്ഞുവീഴ്ച്ച കഴിഞ്ഞ നാൽപ്പത് ദിവസമായി തുടരുകയാണ്. ജനുവരി 31 ഓടെ ഇത് അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. (Image: Bilal Bali, News18 Urdu)
advertisement
8/9
ഇന്നലെ ശ്രീനഗറിൽ രേഖപ്പെടുത്തിയ് 0.6 ഡിഗ്രീ സെൽഷ്യസ് താപനിലയാണ്. പഹൽഗാമിൽ മൈനസ് 1.3 ഉം ഗുൽമർഗിൽ മൈനസ് 6.5 മാണ് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില (Image: Bilal Bali, News18 Urdu)
advertisement
9/9
കഴിഞ്ഞ ദിവസം രാത്രി ലേയിൽ രേഖപ്പെടുത്തിയത് റെക്കോർഡ് താപനിലയാണ്. മൈനസ് 7.4 ആയിരുന്നു രേഖപ്പെടുത്തിയത്. കാർഗിലിൽ മൈനസ് 12.8 ഉം രേഖപ്പെടുത്തി (Image: Bilal Bali, News18 Urdu)
മലയാളം വാർത്തകൾ/Photogallery/India/
മഞ്ഞുമൂടിയ കാശ്മീർ; മഞ്ഞ് വീഴ്ച്ച മൂലം മിക്ക റോഡുകളും അടച്ചു
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories