TRENDING:

PM Narendra Modi Birthday | പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുപതാം പിറന്നാൾ; സേവനവാരം ആചരിച്ച് ബിജെപി

Last Updated:
രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ഇത്തവണ പതിവ് ആഘോഷങ്ങളില്ലാതെയാണ് പ്രധാനമന്ത്രി മോദിയുടെ പിറന്നാൾ
advertisement
1/6
PM Narendra Modi Birthday | പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുപതാം പിറന്നാൾ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഇന്ന് എഴുപതാം പിറന്നാള്‍. രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ഇത്തവണ പതിവ് ആഘോഷങ്ങളില്ലാതെയാണ് മോദിയുടെ പിറന്നാൾ. 2014ന് ശേഷമുള്ള എല്ലാ പിറന്നാൾ ദിനത്തിലും നരേന്ദ്ര മോദി അമ്മ ഹീരാബായിയെ സന്ദർശിച്ചിരുന്നു. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ അതും പ്രധാനമന്ത്രി ഒഴിവാക്കി.
advertisement
2/6
അതേസമയം പ്രധാനമന്ത്രിയുടെ എഴുപതാം പിറന്നാൾ സേവന വാരമായി ആചരിക്കാൻ ബിജെപി തീരുമാനിച്ചു. സെപ്റ്റംബര്‍ 20വരെ നീളുന്ന 'സേവനവാര' പരിപാടികളാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സ്വച്ഛ്ഭാരതിനും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കികൊണ്ടുള്ള പരിപാടികളാണ് ബിജെപി രാജ്യത്താകമാനം നടത്തുന്നത്. കോവിഡ് പ്രോട്ടോകോൾ പാലിച്ചായിരിക്കും പരിപാടിയെന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.
advertisement
3/6
പ്രധാനമന്ത്രിയുടെ പിറന്നാളിനോട് അനുബന്ധിച്ച് മോദി സർക്കാരിന്‍റെ നേട്ടങ്ങൾ ഊന്നിപ്പറയാൻ രാജ്യത്താകമാനം 70 വെര്‍ച്വല്‍ റാലികളും ബിജെപി നടത്തുന്നുണ്ട്.
advertisement
4/6
നരേന്ദ്ര മോദിയുടെ പിറന്നാളിനോട് അനുബന്ധിച്ച് കോയമ്പത്തൂരിലെ പ്രവര്‍ത്തകര്‍ കാമാച്ചി അമ്മന്‍ ക്ഷേത്രത്തില്‍ ശിവന് 70 കിലോ ലഡു നേര്‍ന്നു. പാർട്ടി പരിപാടികൾക്കുപുറമെ പ്രവർത്തകർ സ്വന്തം നിലയ്ക്കും പ്രധാനമന്ത്രിയുടെ പിറന്നാൾ ആഘോഷിക്കുന്നുണ്ട്.
advertisement
5/6
ആർഎസ്എസിലൂടെ സാമൂഹ്യപ്രവർത്തകനായാണ് നരേന്ദ്രമോദിയുടെ പൊതുജീവിതം തുടങ്ങുന്നത്. പിന്നീട് ബിജെപിയുടെ വിവിധ പദവികളിലൂടെ നരേന്ദ്ര മോദിയെന്ന രാഷ്ട്രീയനേതാവ് വളർന്നു. ഗുജറാത്ത് മുഖ്യമന്ത്രി പദത്തിലെത്തിയതോടെ ദേശീയതലത്തിൽ ശ്രദ്ധിക്കപ്പെടുന്ന നേതാവായി നരേന്ദ്ര മോദി.
advertisement
6/6
2014ൽ ആദ്യമായി ഇന്ത്യൻ പ്രധാനമന്ത്രിയായി അദ്ദേഹം സ്ഥാനമേറ്റു. കൂടുതൽ തിളക്കമാർന്ന വിജയത്തോടെ 2019ൽ അദ്ദേഹം വീണ്ടും പ്രധാനമന്ത്രിയായി. ശ്രദ്ധേയമായ ഇടപെടലുകളിലൂടെ ലോകമാകെ ശ്രദ്ധിക്കപ്പെടുന്ന നേതാവായി നരേന്ദ്ര മോദി വളർന്നു.
മലയാളം വാർത്തകൾ/Photogallery/India/
PM Narendra Modi Birthday | പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എഴുപതാം പിറന്നാൾ; സേവനവാരം ആചരിച്ച് ബിജെപി
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories