കാണാതായ 76 കുട്ടികളെ മൂന്നു മാസം കൊണ്ട് കണ്ടെത്തി; അറിയണം സീമ ധാക്കയെന്ന പൊലീസുകാരിയെ
- Published by:Asha Sulfiker
- news18-malayalam
Last Updated:
കാണാതായ കുട്ടികളെ കണ്ടെത്തുന്നതില്‍ മികച്ച നേട്ടം കൈവരിച്ച ഉദ്യോഗസ്ഥയാണ് സീമ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം ഇത്തരത്തിൽ 76 കുട്ടികളെയാണ് ഇവര്‍ സുരക്ഷിതമായി രക്ഷിതാക്കളുടെ പക്കൽ തിരികെയെത്തിച്ചത്.
advertisement
1/8

ന്യൂഡൽഹി: രണ്ട് ദിവസം മുമ്പ് ഡൽഹി പൊലീസ് തങ്ങളുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ഒരു ട്വീറ്റ് പോസ്റ്റ് ചെയ്തിരുന്നു. ഡൽഹി ഔട്ടർ നോർത്ത് ജില്ലയിലെ നിയുക്ത പൊലീസ് ഉദ്യോഗസ്ഥയായ സീമാ ധാക്കയ്ക്ക് ഔട്ട്-ഓഫ്-ടേൺ ആയി പ്രൊമോഷൻ നൽകുന്നു എന്നായിരുന്നു ആ ട്വീറ്റ്. ഇതോടെയാണ് സീമാ ധാക്ക എന്ന പൊലീസ് ഉദ്യോഗസ്ഥ വാർത്തകളിൽ നിറയുന്നത്.
advertisement
2/8
ഔട്ട്-ഓഫ്-ടേൺ സ്ഥാനക്കയറ്റം നൽകുന്നതിനായി മാത്രമുള്ള എന്ത് കാര്യമാണ് ഈ ഉദ്യോഗസ്ഥ ചെയ്തതെന്നറിയാൻ തിരക്കി ഇറങ്ങിയവരൊക്കെ അമ്പരന്നു. കാരണം ചില്ലറക്കാരിയൊന്നുമല്ല 33കാരിയായ ഈ ഉദ്യോഗസ്ഥ. (ചിത്രം- ANI)
advertisement
3/8
കാണാതായ കുട്ടികളെ കണ്ടെത്തുന്നതില്‍ മികച്ച നേട്ടം കൈവരിച്ച ഉദ്യോഗസ്ഥയാണ് സീമ. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മാത്രം ഇത്തരത്തിൽ 76 കുട്ടികളെയാണ് ഇവര്‍ സുരക്ഷിതമായി രക്ഷിതാക്കളുടെ പക്കൽ തിരികെയെത്തിച്ചത്.
advertisement
4/8
ഇതിൽ 56 പേരും പതിനാല് വയസിൽ താഴെ മാത്രം പ്രായമുള്ള കുട്ടികളായിരുന്നു. ഡൽഹിയിൽ നിന്ന് മാത്രമല്ല, പഞ്ചാബ്, പശ്ചിമ ബംഗാൾ, യുപി തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നു പോലും സീമ കുട്ടികളെ തിരികെയെത്തിച്ചിട്ടുണ്ട്.
advertisement
5/8
നിരവധി വെല്ലുവിളികൾ ഏറ്റെടുത്ത് അതിസാഹസികമായി തന്നെയായിരുന്നു പല രക്ഷപ്പെടുത്തലുകളും. ഇത്തരമൊരു സ്തുത്യാർഹമായ പ്രകടനം കാഴ്ച വച്ചതിനാണ് ഡൽഹി പൊലീസ് കമ്മീഷണർ എസ്.എൻ.ശ്രീവാസ്തവ ഹെഡ് കോൺസ്റ്റബിളായ സീമാ ധാക്കയ്ക്ക് അസിസ്റ്റന്‍റ് സബ് ഇൻസ്പെക്ടർ ആയി സ്ഥാനക്കയറ്റം നൽകിയത്. (ചിത്രം- ANI)
advertisement
6/8
കാണാതായ കുട്ടികളെ കണ്ടെത്തിയതിന് ഡൽഹി പൊലീസിന്‍റെ പ്രത്യേക ഇൻസെന്‍റീവ് പദ്ധതിയുടെ ഭാഗാമായാണ് പ്രൊമോഷൻ. ഇത്തരത്തിൽ സ്ഥാനക്കയറ്റം ലഭിക്കുന്ന ആദ്യ വനിത ഉദ്യോഗസ്ഥ കൂടിയാണ് സീമ. ബാധിക്കപ്പെട്ട നിരവധി കുടുംബങ്ങളിൽ സന്തോഷവും സമാധാനവും തിരികെയെത്തിക്കാൻ സീമയ്ക്കായി. അവരെയോർത്ത് ഡൽഹി പൊലീസ് അഭിമാനിക്കുന്നു എന്നും ട്വീറ്റിൽ കുറിച്ചിട്ടുണ്ട്. (ചിത്രം- ANI)
advertisement
7/8
'കുട്ടികളെ അവരെ മാതാപിതാക്കളുമായി ഒന്നിപ്പിക്കുന്നത് എനിക്ക് ഏറെ ആഹ്ളാദം നൽകുന്നുണ്ട്. എന്‍റെ ജോലിക്ക് പൊലീസ് കമ്മീഷണർ ഇത്തരമൊരു പ്രതിഫലം നല്‍കിയതിൽ സന്തോഷമുണ്ട്. ഇത് മറ്റ് ആളുകൾക്കും ഒരു പ്രോത്സാഹനമാണ്' എന്നാണ് സീമയുടെ പ്രതികരണം.(ചിത്രം- ANI)
advertisement
8/8
2006 ലാണ് സീമ പൊലീസ് സേനയിൽ ജോലിക്ക് ചേരുന്നത്. ഹെഡ് കോൺസ്റ്റബിൾ ആയായിരുന്നു നിയമനം. ഇവരുടെ ഭർത്താവും പൊലീസിൽ തന്നെയാണ്.
മലയാളം വാർത്തകൾ/Photogallery/India/
കാണാതായ 76 കുട്ടികളെ മൂന്നു മാസം കൊണ്ട് കണ്ടെത്തി; അറിയണം സീമ ധാക്കയെന്ന പൊലീസുകാരിയെ