മോദി മന്ത്രിസഭയിൽ കാബിനറ്റ് റാങ്കുള്ള വനിതാമന്ത്രി ഹർസിമ്രത് കൗർ ബാദലിനെക്കുറിച്ച് ഇക്കാര്യങ്ങൾ അറിയണം
Last Updated:
advertisement
1/7

ശിരോമണി അകാലിദൾ നേതാവായ ഹർസിമ്രത് കൗർ ബാദൽ ആണ് മോദി മന്ത്രിസഭയിൽ കാബിനറ്റ് റാങ്കുള്ള വനിതാമന്ത്രി. ഭക്ഷ്യസംസ്കരണ വകുപ്പിന്‍റെ ചുമതലയാണ് ഹർസിമ്രത് കൗർ ബാദലിന്. പഞ്ചാബിലെ ഭട്ടിണ്ടയിൽ നിന്നാണ് ഇവർ ജയിച്ചത്. ഒന്നാം മോദി സർക്കാരിലും ഇവർ അംഗമായിരുന്നു.
advertisement
2/7
ശിരോമണി അകാലിദൾ പ്രസിഡന്‍റും പഞ്ചാബ് ഉപമുഖ്യമന്ത്രിയുമായ സുഖ്ബീർ സിംഗ് ബാദൽ ആണ് ഭർത്താവ്. പ്രകാശ് സിംഗ് ബാദലിന്‍റെ മരുമകളാണ്.
advertisement
3/7
[caption id="attachment_125311" align="aligncenter" width="875"] 1966 ജൂലൈ 25നാണ് ഹർസിമ്രത് കൗർ ജനിച്ചത്. ടെക്സ്റ്റൈൽ ഡിസൈനിങ്ങിൽ ഡിപ്ലോമയുള്ള ഹർസിമ്രത് 1991 നവംബർ 21ന് സുഖ്ബിർ സിംഗ് ബാദലിനെ വിവാഹം കഴിച്ചു. രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയുമാണ് ഈ ദമ്പതികൾക്ക് ഉള്ളത്.</dd> <dd>[/caption]
advertisement
4/7
[caption id="attachment_125309" align="aligncenter" width="875"] ഹർസിമ്രതിന്‍റെ സഹോദരൻ ബിക്രം സിംഗ് മജിത്യ അകാലി എം എൽ എ ആണ്. പ്രകാശ് സിംഗ് ബാദലിന്‍റെ മരുമകളാണ് ഹർസിമ്രത്. പ്രകാശ് സിംഗ് ബാദൽ നേതൃത്വം നൽകിയ പഞ്ചാബ് സർക്കാരിൽ ബിക്രം സിംഗ് മന്ത്രി ആയിരുന്നു.</dd> <dd>[/caption]
advertisement
5/7
[caption id="attachment_125313" align="aligncenter" width="875"] ന്യൂഡൽഹിയിലെ ലോറെറ്റോ കോൺവെന്‍റ് സ്കൂളിൽ നിന്നാണ് ഹർസിമ്രത് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ടെക്സ്റ്റൈൽ ഡിസൈനിംഗിന്‍റെ മൂന്നുവർഷത്തെ ഡിപ്ലോമ കോഴ്സ് പൂർത്തീകരിച്ചു.</dd> <dd>[/caption]
advertisement
6/7
[caption id="attachment_125305" align="aligncenter" width="875"] 2009ലെ പൊതു തെരഞ്ഞെടുപ്പിലാണ് ഹർസിമ്രത് തന്‍റെ രാഷ്ട്രീയജീവിതം ആരംഭിച്ചത്. ബതിൻഡ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ് സ്ഥാനാർഥിയായ റായിന്ദെർ സിംഗിനെ തോൽപിച്ചാണ് അന്ന് ഹർസിമ്രത് ലോക്സഭയിലേക്ക് എത്തിയത്.</dd> <dd>[/caption]
advertisement
7/7
2014ലും ബതിൻഡ മണ്ഡലത്തിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. ഒന്നാം മോദി സർക്കാരിലും ഹർസിമ്രത് കൗർ മന്ത്രിയായിരുന്നു. 2019ൽ മൂന്നാമതും ബതിൻഡ മണ്ഡലത്തിൽ നിന്ന് ഹർസിമ്രത് തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസ് സ്ഥാനാർഥി അമരിന്ദർ സിംഗ് രാജയെ ആയിരുന്നു ഇത്തവണ പരാജയപ്പെടുത്തിയത്.
മലയാളം വാർത്തകൾ/Photogallery/India/
മോദി മന്ത്രിസഭയിൽ കാബിനറ്റ് റാങ്കുള്ള വനിതാമന്ത്രി ഹർസിമ്രത് കൗർ ബാദലിനെക്കുറിച്ച് ഇക്കാര്യങ്ങൾ അറിയണം