TRENDING:

ലോക്ക്ഡൗൺ നീട്ടുമോ? ഇന്നറിയാം; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസ് ഇന്ന്

Last Updated:
LOCKDOWN| ഒഡിഷക്ക് പിന്നാലെ പഞ്ചാബും ലോക്ക്ഡൗൺ ഈ മാസം അവസാനം വരെ നീട്ടി
advertisement
1/6
ലോക്ക്ഡൗൺ നീട്ടുമോ? ഇന്നറിയാം; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ വീഡിയോകോൺഫറൻസ് ഇന്ന്
ലോക്ക്ഡൗൺ നീളുമോയെന്നകാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രിമാരുമായി രാവിലെ നടത്തുന്ന വീഡിയോ കോൺഫറൻസിനുശേഷമായിരിക്കും അന്തിമതീരുമാനം.
advertisement
2/6
ഈ യോഗത്തിനുശേഷം പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യാനിടയുണ്ട്. മാർച്ച് 24ന് പ്രഖ്യാപിച്ച21 ദിവസത്തെ അടച്ചിടൽ ചൊവ്വാഴ്ചയാണ് അവസാനിക്കുന്നത്.
advertisement
3/6
ഒഡിഷയ്ക്ക് പിന്നാലെ പഞ്ചാബും ലോക്ക്ഡൗൺ ഏപ്രിൽ 30 വരെ നീട്ടിയിട്ടുണ്ട്. മറ്റു ചില സംസ്ഥാനങ്ങളും ലോക്ക്ഡൗൺ ടീട്ടണമെന്ന അഭിപ്രായത്തിലാണ്. അതേസമയം, ലോക്ക്ഡൗൺ നീട്ടുമ്പോൾ ചില ഇളവുകൾ നൽകണമെന്ന ആവശ്യവും ചില സംസ്ഥാനങ്ങൾ ഉന്നയിച്ചുകഴിഞ്ഞു.
advertisement
4/6
സമ്പൂർണ അടച്ചിടൽ രാജ്യത്തെ വൻ സാമ്പത്തിക തകർച്ചയിലേക്ക് നയിക്കുമെന്ന റിപ്പോർട്ടുകൾ വന്നിട്ടുണ്ടെങ്കിലും കോവി‍ഡ് പടരുന്ന പശ്ചാത്തലത്തിൽ ഒറ്റയടിക്ക് പിൻവലിക്കാനുമാവില്ല.
advertisement
5/6
റെയിൽവേ, വ്യോമ ഗതാഗതങ്ങളിലും പൊതുഗതാഗതത്തിലും നിയന്ത്രണം തുടർന്നുകൊണ്ടുതന്നെ അടച്ചിടലിൽ ചില മേഖലകൾക്ക് ഒഴിവുകൾ നൽകാനാണ് കൂടുതൽ സാധ്യത.
advertisement
6/6
വിദ്യാഭ്യാസസ്ഥാപനങ്ങൾ ഉടനെ തുറക്കില്ല. അന്തസ്സംസ്ഥാന യാത്രകളും അനുവദിക്കില്ല. ഏതൊക്കെ മേഖലകളിലാണ് ഇളവുകൾ നൽകുകയെന്ന കാര്യത്തിലൂം ഇന്നു തന്നെ തീരുമാനമുണ്ടായേക്കും.
മലയാളം വാർത്തകൾ/Photogallery/India/
ലോക്ക്ഡൗൺ നീട്ടുമോ? ഇന്നറിയാം; മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രിയുടെ വീഡിയോ കോൺഫറൻസ് ഇന്ന്
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Advertisement
Open in App
Home
Video
Impact Shorts
Web Stories