കാറില്‍ ചാണകം പൂശിയ യുവാവിന് വാഹന റാലിയില്‍ ഒന്നാം സമ്മാനം
- Published by:user_49
- news18-malayalam
Last Updated:
കാറിൽ വ്യത്യസ്തമായ കാര്യം ചെയ്തതിനാണ് യുവാവിന് സമ്മാനം ലഭിച്ചത്
advertisement
1/4

സ്വന്തം കാറിൽ ചാണകം പൂശി സമ്മാനം നേടി യുവാവ്. ഛത്തീസ്ഗഢിലെ റായ്പൂരിലെ ഒരു വാഹന റാലിയിൽ കാറിൽ വ്യത്യസ്തമായ കാര്യം ചെയ്തതിനാണ് രാജേഷ് എന്ന യുവാവിന് സമ്മാനം ലഭിച്ചത്.
advertisement
2/4
ഫെബ്രുവരി ആദ്യവാരത്തില്‍ സംഘടിപ്പിച്ച റാലിയുടെ ഭാഗമായാണ് യുവാവ് കാറില്‍ ചാണകം പൂശിയത്. ഏകദേശം 30 വാഹനങ്ങൾ മത്സരത്തിൽ പങ്കെടുത്തു.
advertisement
3/4
ഇരുപത്തിയൊന്നു കിലോഗ്രാം ചാണകം വാഹനത്തിൽ പൂശി എന്നാണ് രാജേഷ് പറയുന്നത്. ചാണകത്തിന്റെ പുനരുപയോഗത്തെക്കുറിച്ചുള്ള വിവരങ്ങളും കാറില്‍ രേഖപ്പെടുത്തി.
advertisement
4/4
റാലിയില്‍ പങ്കെടുത്തവര്‍ നിരവധി ആശയങ്ങള്‍ കാറുകളില്‍ ഒരുക്കിയിരുന്നു. ചിലര്‍ സ്ത്രീ ശാക്തീകരണം, പരിസ്ഥിതി സൗഹാര്‍ദം, മയക്കുമരുന്ന് വ്യാപനം അടക്കം നിരവധി വിഷയങ്ങള്‍ കാറുകളില്‍ അവതരിപ്പിച്ചു.