കിണറ്റിൽ വീണ നായയെ ദിവസങ്ങൾക്കുശേഷം രക്ഷപ്പെടുത്തി ; ഭക്ഷണം കഴിക്കാതെ നായ ജീവൻ നിലനിർത്തിയത് അത്ഭുതകരമായി
- Published by:Rajesh V
- news18-malayalam
Last Updated:
ഇത്രയും ദിവസം നായ എങ്ങനെ ഭക്ഷണം കിട്ടാതെ ജീവൻ നില നിർത്തി എന്നത് ആണ് അത്ഭുതം. (റിപ്പോർട്ട് - സി വി അനുമോദ്)
advertisement
1/6

ദിവസങ്ങൾ കിണറ്റിൻ കുടുങ്ങി കിടന്ന നായയെ രക്ഷപ്പെടുത്തി ഫയർ ഫോഴ്സ് സിവിൽ ഡിഫൻസ് അംഗങ്ങൾ. മലപ്പുറം നിലമ്പൂർ ചുങ്കത്തറ പഞ്ചായത്തിലെ കളംകുന്ന് പ്രദേശത്ത് കോട്ടക്കകത്ത് ജിനു ജോസഫിൻ്റ ഉടമസ്ഥയിലുള്ള പറമ്പിലെ കിണറ്റിലാണ് നായ അകപ്പെട്ടത്.
advertisement
2/6
ഉപയോഗശൂന്യവും ആൾമറയില്ലാത്തതും ആയ കിണറ്റിൽ വീണ നായ സമീപത്തുള്ള തോട്ടത്തിലേതാണ്. ആഴ്ചകൾക്ക് മുമ്പാണ് നായയെ കാണാതായത് എന്ന് പ്രദേശവാസികൾ പറയുന്നു.
advertisement
3/6
നായയുടെ രോദനം കേട്ട സമീപവാസികൾ പല പ്രാവശ്യം കിണറിനു സമീപത്തെത്തിയെങ്കിലും, കിണറിൻ്റെ വക്കിൽ കയറിക്കിടന്ന നായയെ കണ്ടെത്താൻ സാധിച്ചില്ല.
advertisement
4/6
നിലമ്പൂർ ഫയർ ആൻഡ് റെസ്ക്യു സ്റ്റേഷനിലെ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ ഒ.കെ. അശോകൻ്റെ നിർദ്ദേശപ്രകാരം ഫയർ സ്റ്റേഷന് കീഴിൽ പ്രവർത്തിക്കുന്ന സിവിൽ ഡിഫൻസ് അംഗങ്ങളെത്തിയാണ് നായയെ പുറത്തെടുത്തത്.
advertisement
5/6
ഇത്രയും ദിവസം നായ എങ്ങനെ ഭക്ഷണം കിട്ടാതെ ജീവൻ നില നിർത്തി എന്നത് ആണ് അത്ഭുതം. പുറത്തെടുത്തുവെങ്കിലും നായയുടെ സ്ഥിതി വളരെ മോശമാണ്.
advertisement
6/6
സിവിൽ ഡിഫൻസ് അംഗങ്ങളായ അംഗങ്ങളായ ബിബിൻ പോൾ, ഷംസുദ്ദീൻ കൊളക്കാടൻ, ശഹബാൻ മമ്പാട്, പ്രകാശൻ.കെ, അബദുൽ മജീദ്, സഫീർ മാനു, ഉണ്ണിരാജൻ, നജുമുദ്ദീൻ.ടി, ആഷിഖ്.ടി.പി. എന്നിവർ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
മലയാളം വാർത്തകൾ/Photogallery/Kerala/
കിണറ്റിൽ വീണ നായയെ ദിവസങ്ങൾക്കുശേഷം രക്ഷപ്പെടുത്തി ; ഭക്ഷണം കഴിക്കാതെ നായ ജീവൻ നിലനിർത്തിയത് അത്ഭുതകരമായി