TRENDING:

തീയിൽ കുരുത്തത് വെയിലത്ത് വാടില്ല; ഫയർമാന് സിവിൽ സർവീസ് പരീക്ഷയിൽ ജയം; ഹോട്ടൽ വെയ്റ്ററായും ജോലി ചെയ്ത ആശിഷ്

Last Updated:
പത്തനാപുരം ഫയർ സ്റ്റേഷനിലെ ഏറ്റവും മികച്ച ജീവനക്കാരനാണ് ആശിഷെന്ന് സഹപ്രവർത്തകർ പറയുന്നു.  നാടിന്റെ ഉത്സവമാണ് ആശിഷിന്റെ വിജയമെന്ന് പ്രാദേശിക ജനപ്രതിനിധികളും പറഞ്ഞു.
advertisement
1/5
ഫയർമാന് സിവിൽ സർവീസ് പരീക്ഷയിൽ ജയം; ഹോട്ടൽ വെയ്റ്ററായും ജോലി ചെയ്ത ആശിഷ്
കൊല്ലം: കുണ്ടറ മുഖത്തല സ്വദേശിയും പത്തനാപുരം ഫയർ സ്റ്റേഷനിലെ ജീവനക്കാരനുമായ ആലുംമൂട്ടിൽ ആശിഷ് ഭവനിൽ ആശിഷ് ദാസിനാണ് സിവിൽ സർവീസ് പരീക്ഷയിൽ തിളക്കമാർന്ന വിജയം കരസ്ഥമാക്കാൻ കഴിഞ്ഞത്.
advertisement
2/5
യേശുദാസ് - റോസ് ദമ്പതികളുടെ മകനായ ആശിഷ് നാലാം തവണത്തെ പരിശ്രമത്തിലാണ് വിജയിയായത്.
advertisement
3/5
കഠിനാദ്ധ്വാനത്തിലൂടെയും നിശ്ചയദാർഢ്യത്തോടെയും ലഭിച്ച വിജയം വളരെ സന്തോഷം നൽകുന്നതായും ആശിഷ് ദാസ് പറഞ്ഞു. പത്രവായനയും ആനുകാലിക വിഷയങ്ങളിലെ ശ്രദ്ധയുമായിരുന്നു പഠനത്തിന്റെ കരുത്ത്. ജോലിത്തിരക്കിനിടയിലും പഠനം മുറിയാതെ നോക്കി.
advertisement
4/5
ജീവിത പ്രാരാബ്ധങ്ങൾക്കിടെ പഠനം പൂർത്തിയാക്കിയ ആശിഷ് ഹോട്ടൽ വെയ്റ്ററായും കാറ്ററിംഗ് ജീവനക്കാരനായും ജോലി ചെയ്ത ശേഷമാണ് ഫയർമാൻ തസ്തികയിൽ 2015ൽ ജോലിയിൽ പ്രവേശിക്കുന്നത്.
advertisement
5/5
പത്തനാപുരം ഫയർ സ്റ്റേഷനിലെ ഏറ്റവും മികച്ച ജീവനക്കാരനാണ് ആശിഷെന്ന് സഹപ്രവർത്തകർ പറയുന്നു.  നാടിന്റെ ഉത്സവമാണ് ആശിഷിന്റെ വിജയമെന്ന് പ്രാദേശിക ജനപ്രതിനിധികളും പറഞ്ഞു.
മലയാളം വാർത്തകൾ/Photogallery/Kerala/
തീയിൽ കുരുത്തത് വെയിലത്ത് വാടില്ല; ഫയർമാന് സിവിൽ സർവീസ് പരീക്ഷയിൽ ജയം; ഹോട്ടൽ വെയ്റ്ററായും ജോലി ചെയ്ത ആശിഷ്
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Advertisement
Open in App
Home
Video
Impact Shorts
Web Stories