ദേവനന്ദയ്ക്കായുളള കാത്തിരിപ്പ് വിഫലമായി; നാടുമുഴുവൻ കൂടെ നിന്നു; അവൾ ഇനി ഒരു കണ്ണീർച്ചിത്രം
Last Updated:
വീടിന് അടുത്തെ പള്ളിക്കൽ ആറിനു സമീപത്തെ വഴിയിലൂടെ ഒരു കിലോമീറ്ററോളം പൊലീസ് നായ സഞ്ചരിച്ചു എങ്കിലും മറ്റു തെളിവുകൾ ലഭിച്ചില്ല.
advertisement
1/11

കൊല്ലം: ഒരു പകലും രാത്രിയും നെടുമൺകാവ് ഇളവൂരിലെ നാട്ടുകാർ അവരുടെ ആറു വയസുകാരി ദേവനന്ദനയ്ക്കായി തിരച്ചിൽ തുടർന്നു. പക്ഷേ, രാവിലെ ഏഴരയോടെ നാടിനെ കണ്ണീരിലാഴ്ത്തിയ വാർത്തയാണ് ഇളവൂരിൽ നിന്ന് എത്തിയത്.
advertisement
2/11
വീടിനു സമീപത്തെ ഇത്തിക്കരയാറ്റിൽ നിന്ന് ദേവനന്ദയുടെ മൃതദേഹം മുങ്ങൽ വിദഗ്ദർ കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ അച്ഛൻ വിദേശത്താണ്. മാതാപിതാക്കൾക്കൊപ്പമാണ് കുട്ടികളുമായി ധന്യ കഴിയുന്നത്.
advertisement
3/11
ഇളവൂർ തടത്തിമുക്ക് ധനേഷ് ഭവനിൽ പ്രദീപിന്‍റെയും ധന്യയുടെയും മകൾ ദേവനന്ദയെയാണ്(ആറ്) വ്യാഴാഴ്ച വീടിനുള്ളിൽ കളിച്ചു കൊണ്ടിരിക്കെ കാണാതായത്.
advertisement
4/11
വീടിനുള്ളിൽ ഉണ്ടായിരുന്ന കുട്ടിയെ രാവിലെ 10.30 ഓടെയാണ് കാണാതായത്. വീടിനടുത്തെ പള്ളിക്കൽ ആറിനു സമീപത്തെ വഴിയിലൂടെ ഒരു കിലോമീറ്ററോളം പൊലീസ് നായ സഞ്ചരിച്ചുവെങ്കിലും തെളിവുകൾ ലഭിച്ചിരുന്നില്ല.
advertisement
5/11
ആറുമാസം പ്രായമുള്ള ഇളയ കുഞ്ഞിനെ ഉറക്കി വീടിനു പിറകിൽ തുണി അലക്കുമ്പോൾ വീട്ടിലുണ്ടായിരുന്ന മകളെ കാണാതായി എന്നാണ് ദേവനന്ദയുടെ അമ്മ ധന്യ പറഞ്ഞത്. തിരികെയെത്തിയപ്പോഴാണ് കുട്ടി വീട്ടിൽ ഇല്ലെന്ന കാര്യം മനസിലായത്. വീടിനകത്ത് വാഹനങ്ങളുടെ ശബ്ദം കേട്ടിരുന്നില്ല.
advertisement
6/11
വീടിന് അടുത്തെ പള്ളിക്കൽ ആറിനു സമീപത്തെ വഴിയിലൂടെ ഒരു കിലോമീറ്ററോളം പൊലീസ് നായ സഞ്ചരിച്ചു എങ്കിലും മറ്റു തെളിവുകൾ ലഭിച്ചില്ല. ഇടയ്ക്ക് വിജനമായ പ്രദേശത്തെ കുറ്റിക്കാടിനടുത്തും പൊലീസ് നായ നിന്നു.
advertisement
7/11
കാണാതായ ദേവനന്ദനയ്ക്കായി സോഷ്യൽ മീഡിയയിൽ ആളുകൾ ചിത്രങ്ങൾ പങ്കുവെച്ച് സഹായം അഭ്യർത്ഥിച്ചു. ഇതിനിടയിൽ കുട്ടിയെ കണ്ടെത്തിയെന്ന വ്യാജവാർത്തയും സോഷ്യൽ മീഡിയയിൽ പ്രചരിച്ചു.
advertisement
8/11
ഇതിനിടയിൽ വ്യാജസന്ദേശം പ്രചരിപ്പിച്ചവർക്കെതിരെ സൈബർ നിയമം അനുസരിച്ച് നടപടി വേണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ പി സുരേഷ് സംസ്ഥാന പൊലീസ് മേധാവിയോട് പറഞ്ഞു.
advertisement
9/11
ഇതിനിടയിൽ കാണാതായ ദേവനന്ദയ്ക്കായി താരങ്ങളും രംഗത്തെത്തി.
advertisement
10/11
ദേവന്ദയുടെ ചിത്രങ്ങൾ പങ്കുവെച്ച് കണ്ടെത്താൻ സഹായിക്കണമെന്ന് മോഹൻലാലും മമ്മൂട്ടിയും ഉൾപ്പെടെയുള്ള താരങ്ങൾ ആവശ്യപ്പെട്ടു.
advertisement
11/11
പക്ഷേ, വെള്ളിയാഴ്ച രാവിലെയോടെ പ്രതീക്ഷകളെല്ലാ വിഫലമാക്കി ദേവനന്ദയുടെ മൃതദേഹം മുങ്ങൽവിദഗ്ദർ കണ്ടെത്തി.
മലയാളം വാർത്തകൾ/Photogallery/Kerala/
ദേവനന്ദയ്ക്കായുളള കാത്തിരിപ്പ് വിഫലമായി; നാടുമുഴുവൻ കൂടെ നിന്നു; അവൾ ഇനി ഒരു കണ്ണീർച്ചിത്രം