ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംസ്ഥാന കേന്ദ്രിത റാങ്കിംഗ് സംവിധാനം; ഇന്ത്യയിൽ ആദ്യമെന്ന് മന്ത്രി ആർ ബിന്ദു
- Published by:Naseeba TC
- news18-malayalam
Last Updated:
മികവിന്റെ അടിസ്ഥാനത്തിൽ റാങ്കുചെയ്യുന്നതിന് ഉന്നതവിദ്യാഭ്യാസ കൗൺസിൽ രൂപീകരിച്ചിട്ടുള്ള സംവിധാനമാണ് കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്ക്
advertisement
1/4

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംസ്ഥാന കേന്ദ്രിത റാങ്കിംഗ് സംവിധാനം കേരളത്തിൽ. ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവാണ് ഇക്കാര്യം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്.
advertisement
2/4
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ വസ്തുനിഷ്ഠവും സുതാര്യവുമായ രീതിയിൽ അക്കാദമിക മികവിന്റെ അടിസ്ഥാനത്തിൽ റാങ്കുചെയ്യുന്നതിന് ഉന്നതവിദ്യാഭ്യാസ കൗൺസിൽ രൂപീകരിച്ചിട്ടുള്ള സംവിധാനമാണ് കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്ക് (കെഐആർ എഫ്).
advertisement
3/4
സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിലുൾപ്പെടുത്തിയാണ് കേരള ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിം വർക്കിന് തുടക്കം കുറിച്ചത്. എൻഐആർഎഫിന് (നാഷണൽ ഇൻസ്റ്റിറ്റ്യൂഷണൽ റാങ്കിംഗ് ഫ്രെയിംവർക്ക്) തത്തുല്യമായ ഈ സംവിധാനത്തിലൂടെ കേരളത്തിലെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളെ ദേശീയവും അന്തർദേശീയവുമായ ഉയർന്ന റാങ്കിംഗിന് സജ്ജമാക്കുകയാണ്.
advertisement
4/4
സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാരത്തിന്റെ മുഖമുദ്രയായി കെഐആർ എഫ് മാറും. കേരളത്തെ ഉന്നതവിദ്യാഭ്യാസ ഹബ്ബായി വികസിപ്പിക്കാനുള്ള സർക്കാരിന്റെ ശ്രമങ്ങൾക്കും ഈ മുൻകൈ ആക്കം കൂട്ടുമെന്നും മന്ത്രി അറിയിച്ചു.
മലയാളം വാർത്തകൾ/Photogallery/Kerala/
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സംസ്ഥാന കേന്ദ്രിത റാങ്കിംഗ് സംവിധാനം; ഇന്ത്യയിൽ ആദ്യമെന്ന് മന്ത്രി ആർ ബിന്ദു