TRENDING:

സിദ്ധാർത്ഥൻ്റെ വീടിനു മുന്നിലെ സിപിഎം ബോർഡ് എടുത്തു മാറ്റി; 'എസ്എഫ്ഐ കൊന്നതെന്ന' ബോർഡുമായി കെഎസ്‍യു

Last Updated:
‘എസ്.എഫ്.ഐ കൊന്നതാണ്’ എന്ന ബോർഡ് കെ.എസ്.യു സിദ്ധാർഥന്‍റെ വീടിന് മുന്നിൽ സ്ഥാപിച്ചു.
advertisement
1/5
സിദ്ധാർത്ഥൻ്റെ വീടിനു മുന്നിലെ സിപിഎം ബോർഡ് എടുത്തു മാറ്റി; 'എസ്എഫ്ഐ കൊന്നതെന്ന' ബോർഡുമായി കെഎസ്‍യു
തിരുവനന്തപുരം: ക്രൂരമായ ആൾക്കൂട്ട വിചാരണക്കൊടുവിൽ മരിച്ച വയനാട് പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാർത്ഥിയായിരുന്ന സിദ്ധാര്‍ഥിന്‍റെ വീടിന് മുന്നിൽ സിപിഎം ബോര്‍ഡ് സ്ഥാപിച്ചിരുന്നു. സിദ്ധാർത്ഥനെ എസ്എഫ്ഐ പ്രവർത്തകൻ എന്ന് വിശേഷിപ്പിച്ചുള്ള ബോർഡാണ് സിപിഎമ്മും ഡിവൈഎഫ്ഐയും സ്ഥാപിച്ചത്.
advertisement
2/5
സിദ്ധാർത്ഥൻ്റെ നെടുമങ്ങാട്ടെ വീടിന് സമീപമാണ് സിപിഎം-ഡിവൈഎഫ്ഐ പതിനൊന്നാം കല്ല് ബ്രാഞ്ചിൻ്റെ ബോർഡ് സ്ഥാപിച്ചത്. എസ്എഫ്ഐ പ്രവർത്തകൻ സിദ്ധാർത്ഥൻ്റെ മരണത്തിലെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബോർഡ്.
advertisement
3/5
എന്നാൽ ഇതിനു പിന്നാലെ ഈ ബോർഡിനെതിരെ സിദ്ധാർത്ഥന്റെ കുടുംബം രംഗത്തെത്തിയിരുന്നു. സിദ്ധാർത്ഥൻ എസ്എഫ്ഐ പ്രവർത്തകൻ ആയിരുന്നില്ലെന്ന് അച്ഛൻ മാധ്യമങ്ങളോട് പറഞ്ഞു.
advertisement
4/5
കൊന്നവര്‍ തന്നെ വച്ച ബോര്‍ഡ് നീക്കണമെന്നും സിദ്ധാര്‍ഥന്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനല്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ഇതിനിടെയില്‍ സിപിഎം സ്ഥാപിച്ച ബോർഡ് എടുത്ത് മാറ്റി.
advertisement
5/5
ഇതിനു പിന്നാലെ കെഎസ്‍യു അവരുടെ ഫ്ലെക്സ് ബോർഡുമായി എത്തി. "എസ്എഫ്ഐ കൊന്നതാണ്" എന്നെഴുതിയ ബോർഡാണ് കെഎസ്‍യു സ്ഥാപിച്ചത്. കൂടാതെ, കേസിലെ പ്രതികളുടെ ചിത്രങ്ങളടക്കം ഉൾപ്പെടുത്തി നാട്ടുകാർ വലിയ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.
മലയാളം വാർത്തകൾ/Photogallery/Kerala/
സിദ്ധാർത്ഥൻ്റെ വീടിനു മുന്നിലെ സിപിഎം ബോർഡ് എടുത്തു മാറ്റി; 'എസ്എഫ്ഐ കൊന്നതെന്ന' ബോർഡുമായി കെഎസ്‍യു
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories