മുകേഷിനെതിരെ ഗാർഹിക പീഡനം ആരോപിച്ചിട്ടില്ലെന്ന് മേതിൽ ദേവിക; 'ചെളിവാരിയെറിയുന്നില്ല, വേർപിരിയൽ വേദനാജനകം'
- Published by:Rajesh V
- news18-malayalam
Last Updated:
വേർപിരിയാൻ നേരത്തേ തീരുമാനിച്ചെങ്കിലും ഇലക്ഷന് ശേഷമാണ് നോട്ടീസയച്ചത്. (റിപ്പോർട്ട്- പ്രസാദ് ഉടുമ്പശ്ശേരി)
advertisement
1/7

പാലക്കാട്: സിനിമാതാരവും കൊല്ലം എം എൽ എ യുമായ മുകേഷുമായുള്ള വിവാഹമോചന വാർത്ത സ്ഥിരീകരിച്ച മേതിൽ ദേവിക മുകേഷിനെതിരെ ചെളിവാരി എറിയാൻ താല്പര്യമില്ലെന്ന് വ്യക്തമാക്കി. വിവാഹമോചന കാര്യം മുകേഷുമായി നേരത്തേ സംസാരിച്ചതാണ്. എന്നാൽ ഇക്കാര്യം ഗൗരവത്തിൽ തന്നെയാണ് പറഞ്ഞതെന്ന് വ്യക്തമാക്കാനാണ് വക്കീൽ നോട്ടീസയച്ചതെന്നും ഇവർ പറഞ്ഞു.
advertisement
2/7
മുകേഷിനെതിരെ നൽകിയ നോട്ടീസിൽ ഗാർഹിക പീഡനം ആരോപിച്ചിട്ടുണ്ടെന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്. ഈ വേർപിരിയിൽ വേദനാജനകമാണ്. എന്നാൽ മുകേഷിനെ ചെളിവാരിയെറിയാനില്ലെന്നും മേതിൽ ദേവിക വ്യക്തമാക്കി.
advertisement
3/7
പരസ്പരം ദേഷ്യപ്പെട്ട് പിരിയേണ്ട സാഹചര്യമില്ലെന്നും മേതിൽ ദേവിക പറഞ്ഞു. വിവാഹമോചനം സംബന്ധിച്ച് മുകേഷുമായി നേരത്തേ സംസാരിച്ചതാണ്. ഇലക്ഷൻ കഴിയാൻ കാത്തുനിന്നതാണ്.- മേതിൽ ദേവിക പറഞ്ഞു.
advertisement
4/7
വേർപിരിയിൽ വേദനാജനകമാണെന്നും ഒപ്പമുണ്ടാവണമെന്നും മേതിൽ ദേവിക പറഞ്ഞു. മുകേഷുമായുള്ള വിവാഹമോചന വാർത്തകൾ സംബന്ധിച്ച് ആദ്യമായാണ് മേതിൽ ദേവിക പ്രതികരിയ്ക്കുന്നത്.
advertisement
5/7
തികച്ചും വ്യക്തിപരമായ കാരണങ്ങളാണ് വേർപിരിയലിന് പിന്നിലെന്ന് ദേവിക വ്യക്തമാക്കി. വളരെ വേദനാജനകമായ സാഹചര്യത്തിലൂടെയാണ് കടന്നപ്പോവുന്നത്. മുകേഷുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ടെങ്കിലും അദ്ദേഹം വളരെ തിരക്കുള്ള ആളല്ലേയെന്നും നിലപാട് വ്യക്തമാക്കിയിട്ടില്ലെന്നും മേതിൽ ദേവിക പറഞ്ഞു.
advertisement
6/7
തിരുവനന്തപുരത്തെ ഒരു അഭിഭാഷകന്‍ മുഖാന്തിരമാണ് മേതില്‍ ദേവിക മുകേഷിന് നോട്ടീസ് അയച്ചത്. 2013 ഒക്ടോബര്‍ 24 നായിരുന്നു മുകേഷും മേതില്‍ ദേവികയും തമ്മില്‍ വിവാഹിതരായത്.
advertisement
7/7
നടി സരിതയാണ് മുകേഷിന്റെ ആദ്യ ഭാര്യ. മേതില്‍ ദേവികയുടെയും രണ്ടാം വിവാഹമായിരുന്നു ഇത്. സരിതയും മുകേഷും 1987ലാണ് വിവാഹിതരായത്. ഇരുപത്തിയഞ്ച് വർഷത്തെ ദാമ്പത്യത്തിന് ഒടുവിൽ സരിതയും 2011ല്‍ മുകേഷും വേർപിരിയുകയായിരുന്നു.
മലയാളം വാർത്തകൾ/Photogallery/Kerala/
മുകേഷിനെതിരെ ഗാർഹിക പീഡനം ആരോപിച്ചിട്ടില്ലെന്ന് മേതിൽ ദേവിക; 'ചെളിവാരിയെറിയുന്നില്ല, വേർപിരിയൽ വേദനാജനകം'