TRENDING:

200 പവൻ സ്വർണം സ്ത്രീധനം; ഭാര്യയെ ഗൾഫിൽകൊണ്ടുപോകാൻ 47 സെന്‍റ് ഭൂമി എഴുതിവാങ്ങി; ആധാരം കോടതി അസ്ഥിരപ്പെടുത്തി

Last Updated:
വിവാഹസമയത്ത് വരനും മാതാപിതാക്കളും ആവശ്യപ്പെട്ടതുപ്രകാരം 200 പവന്‍ ആഭരണങ്ങളും പത്തുലക്ഷം രൂപയും ഒന്നേകാല്‍ലക്ഷം രൂപ വിലയുള്ള വാച്ചും 15 ലക്ഷം രൂപ വിലയുള്ള കാറും യുവതിയുടെ വീട്ടുകാർ നൽകിയിരുന്നു
advertisement
1/5
200 പവൻ സ്വർണം സ്ത്രീധനം; ഭാര്യയെ ഗൾഫിൽകൊണ്ടുപോകാൻ 47 സെന്‍റ് ഭൂമി എഴുതിവാങ്ങി; ആധാരം കോടതി അസ്ഥിരപ്പെടുത്തി
(പ്രതീകാത്മക ചിത്രം)തിരുവനന്തപുരം: ഭാര്യയെ ഗൾഫിൽ കൊണ്ടുപോകാൻ ഭാര്യാപിതാവില്‍നിന്നു മരുമകന്‍ എഴുതിവാങ്ങിയ 47 സെന്‍റ് ഭൂമിയുടെ ആധാരം ആറ്റിങ്ങല്‍ കുടുംബകോടതി അസ്ഥിരപ്പെടുത്തി. കഴക്കൂട്ടം സ്വദേശിയായ യുവതിയും കേശവദാസപുരം സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമോചനക്കേസിലാണ് ജഡ്ജി എസ്. സുരേഷ്‌കുമാര്‍ ആധാരം അസ്ഥിരപ്പെടുത്തിയത്.
advertisement
2/5
വിവാഹത്തിന് പിന്നാലെ ഭാര്യയെ ഗൾഫിലേക്ക് കൊണ്ടുപോകണമെങ്കിൽ 47 സെന്‍റ് ഭൂമി തന്‍റെ പേരിലേക്ക് എഴുതിത്തരണമെന്ന് യുവാവ് ഭാര്യപിതാവിനോട് ആവശ്യപ്പെട്ടു. മകൾക്കുവേണ്ടി കഴക്കൂട്ടത്തെ കോടികൾ വില വരുന്ന 47 സെന്‍റ് ഭൂമിയും മരുമകന്‍റെ പേരിൽ ഭാര്യാപിതാവ് എഴുതി നൽകുകയായിരുന്നു.
advertisement
3/5
എന്നാൽ ഭൂമി എഴുതി നൽകിയതിന് പിന്നാലെ ഭർത്താവും വീട്ടുകാരും ചേർന്ന് യുവതിയെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും വീട്ടിൽനിന്ന് പുറത്താക്കുകയും ചെയ്തു. ഇതോടെയാണ് യുവതി ഭര്‍ത്താവിനെയും മാതാപിതാക്കളെയും പിതൃസഹോദരനെയും പ്രതികളാക്കി ആറ്റിങ്ങൽ കുടുംബകോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.
advertisement
4/5
കേസിൽ ഏറെക്കാലം നീണ്ട വാദത്തിനൊടുവിൽ കോടതി 47 സെന്‍റ് സ്ഥലത്തിന്‍റെ ആധാരം അസ്ഥിരപ്പെടുത്തുകയായിരുന്നു. ഇതുകൂടാതെ വിവാഹസമയത്ത് നൽകിയ 200 പവന്‍ സ്വര്‍ണാഭരണങ്ങളും കാറിന്റെ വിലയായ 15 ലക്ഷം രൂപയും സമ്മാനം വാങ്ങിയ പത്തുലക്ഷം രൂപയും വാച്ചിന്റെ വിലയും തിരിച്ചുനൽകാനും കോടതി ഉത്തരവിട്ടു. ഭാര്യാപിതാവില്‍നിന്ന് എഴുതിവാങ്ങിയ ഭൂമിയുടെ മേല്‍ ഭര്‍ത്താവിന്റെ അവകാശം റദ്ദാക്കുകയും പ്രമാണച്ചെലവായ 4.75 ലക്ഷം രൂപ ഭർത്താവ് യുവതിക്ക് നൽകണമെന്നും വിധിയിലുണ്ട്.
advertisement
5/5
സ്ത്രീധനമാവശ്യപ്പെട്ടതിനും യുവതിയെ പീഡിപ്പിച്ചതിനും യുവാവിനും മാതാപിതാക്കള്‍ക്കും എതിരേ മണ്ണന്തല പോലീസ് ക്രിമിനൽ കേസും രജിസ്റ്റര്‍ ചെയ്തു. ഹര്‍ജിക്കാരിക്കുവേണ്ടി അഭിഭാഷകന്‍ എം.ഷാനവാസാണ് കോടതിയില്‍ ഹാജരായത്.
മലയാളം വാർത്തകൾ/Photogallery/Law/
200 പവൻ സ്വർണം സ്ത്രീധനം; ഭാര്യയെ ഗൾഫിൽകൊണ്ടുപോകാൻ 47 സെന്‍റ് ഭൂമി എഴുതിവാങ്ങി; ആധാരം കോടതി അസ്ഥിരപ്പെടുത്തി
Open in App
Home
Video
Impact Shorts
Web Stories