Horoscope Aug 5 | കഴിവുകള്‍ അംഗീകരിക്കപ്പെടും; ചെലവ് വര്‍ധിക്കും: ഇന്നത്തെ രാശിഫലം
- Published by:Ashli
- news18-malayalam
Last Updated:
വിവിധരാശികളില്‍ ജനിച്ചവരുടെ 2024 ഓഗസ്റ്റ് 5ലെ രാശിഫലം അറിയാം
advertisement
1/12

ഏരീസ് (Arise - മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് സമ്മിശ്രഫലങ്ങള്‍ നിറഞ്ഞ ദിവസമായിരിക്കും. ഉച്ചയോടെ സാഹചര്യങ്ങള്‍ നിങ്ങള്‍ക്ക് അനുകൂലമാകും. നിങ്ങളുടെ കഴിവുകള്‍ സമൂഹവും ബന്ധുക്കളും വിലമതിക്കും. വിദ്യാര്‍ഥികള്‍ക്ക് പ്രതീക്ഷിച്ച ഫലം ലഭിക്കും. അതിനാല്‍ ആശ്വാസം അനുഭവപ്പെടും. തിടുക്കപ്പെട്ടും വൈകാരികമായും തീരുമാനങ്ങള്‍ എടുക്കരുത്. അത് ജോലിയെ ബാധിച്ചേക്കാം. വാഹനങ്ങളും വിലയേറിയ ഉപകരണങ്ങളും കേടാകുന്നത് മൂലം ചെലവ് വര്‍ധിക്കും. ബിസിനസ് പ്രവര്‍ത്തനം അല്‍പം മന്ദഗതിയിലാകാന്‍ സാധ്യതയുണ്ട്. ഭാഗ്യസംഖ്യ-11 ഭാഗ്യനിറം-ഓറഞ്ച്
advertisement
2/12
ടോറസ് (Taurus - ഇടവം രാശി): ഏപ്രില്‍ 20നും മേയ്20നും ഇടയില്‍ ജനിച്ചവര്‍: കഴിഞ്ഞ കുറച്ചുനാളുകളായി നിങ്ങള്‍ കാത്തിരുന്ന വിജയം നിങ്ങള്‍ക്ക് ലഭിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടേതിന് സമാനമായ ചിന്താഗതി പുലര്‍ത്തുന്ന ആളുകളെ ഇന്ന് നിങ്ങള്‍ കണ്ടുമുട്ടും. ജോലി ചെയ്യുന്ന സ്ത്രീകള്‍ക്ക് തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ നന്നായി നിര്‍വഹിക്കാന്‍ കഴിയും. സാമ്പത്തികസ്ഥിതിയില്‍ ഉയര്‍ച്ച താഴ്ചകള്‍ ഉണ്ടാകും. ഈ സമയത്ത് യാത്രകള്‍ പരമാവധി ഒഴിവാക്കാം. ജോലി സ്ഥലത്ത് നിങ്ങള്‍ വരുത്തിയ മാറ്റം പ്രയോജനകരമാണെന്ന് തെളിയിക്കാനാകും. ഭാര്യാഭര്‍ത്താക്കന്മാര്‍ക്കിടയില്‍ കുടുംബപ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ഇത് മൂലം പിരിമുറുക്കങ്ങള്‍ ഉണ്ടാകാനിടയുണ്ട്. ഭക്ഷണശീലത്തില്‍ ജാഗ്രതവേണം. ഭാഗ്യസംഖ്യ-18 ഭാഗ്യനിറം-വെളുപ്പ്
advertisement
3/12
ജെമിനി (Gemini - മിഥുനം രാശി: മെയ് 21 നും ജൂണ്‍ 21 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങള്‍ക്ക് അനുകൂലമായ ദിവസമായിരിക്കും. ചില സാങ്കേതികവിദ്യകള്‍ പ്രയോജനപ്പെടുത്തുന്നതിലൂടെ ജോലിയില്‍ പുരോഗതി കൈവരിക്കുകയും വിജയിക്കുകയും ചെയ്യും. ബന്ധുവുമായി ഏറെക്കാലമായി നിലനിന്നിരുന്ന തെറ്റിദ്ധാരണകള്‍ നീക്കം ചെയ്യും. നിങ്ങളുടെ പ്രവര്‍ത്തന ശൈലിയും പദ്ധതികളും മറ്റുള്ളവരോട് വെളിപ്പെടുത്തരുത്. പ്രണയിക്കുന്ന യുവാക്കള്‍ ജോലിയിലും പഠനത്തിനും അവഗണന കാണിക്കാന്‍ ഇടയുണ്ട്. ബിസിനസില്‍ ചെയ്യുന്ന കഠിനാധ്വാനത്തിലും പ്രയത്‌നത്തിനും തക്ക പ്രതിഫലം ലഭിക്കും. ആരോഗ്യം നല്ല നിലയില്‍ തുടരും. ഭാഗ്യസംഖ്യ-9 ഭാഗ്യനിറം-ചുവപ്പ്
advertisement
4/12
കാന്‍സര്‍ (Cancer -കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: സുഹൃത്തില്‍ നിന്ന് നിങ്ങള്‍ക്ക് ചില പ്രധാനപ്പെട്ട വാര്‍ത്തകള്‍ കേള്‍ക്കാന്‍ കഴിയും. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അനുകൂലമായിരിക്കും. ജോലികള്‍ കൃത്യസമയത്ത് പൂര്‍ത്തിയാക്കുന്നതിലൂടെ ജോലിയില്‍ ശരിയായ ഫലം ലഭിക്കും. സാമ്പത്തികസ്ഥിതി മെച്ചപ്പെടും. പെട്ടെന്ന് ഒരു പ്രശ്‌നം ഉണ്ടാകാന്‍ ഇടയുള്ളതിനാല്‍ ജാഗ്രത പുലര്‍ത്തണം. ജോലിയില്‍ സമ്മര്‍ദം ഉണ്ടാകും. നിങ്ങളുടെ ജോലി തടസ്സപ്പെടുത്താന്‍ ചിലര്‍ ശ്രമിച്ചേക്കാം. ജോലി സ്ഥലത്ത് കുറച്ചുനാളുകളായി നടപ്പാക്കി വന്നിരുന്ന പദ്ധതികള്‍ ഇന്ന് പൂര്‍ത്തിയാകും. ദാമ്പത്യ ജീവിതം സന്തോഷകരമാകും. ഭാഗ്യനമ്പര്‍-12 ഭാഗ്യനിറം-മെറൂണ്‍
advertisement
5/12
ലിയോ (Leo - ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22 നും ഇടയില്‍ ജനിച്ചവര്‍: മതപരമായതും സാമൂഹികപരവുമായ പ്രവര്‍ത്തനങ്ങളില്‍ താത്പര്യം വര്‍ധിക്കും. ഏറെ നാളായി കുടുങ്ങി നില്‍ക്കുന്ന പണം തിരികെ ലഭിക്കാന്‍ സാധ്യതയുണ്ട്. കുടുംബത്തിലെ ആരുടെയെങ്കിലും ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങള്‍ ഓര്‍ത്ത് ആശങ്കയുണ്ടാകും. ഇതില്‍ സമാധാനപരമായി പരിഹാരം കാണാന്‍ ശ്രമിക്കണം. വീട്ടിലേക്ക് ചില സാധനങ്ങള്‍ വാങ്ങും. ഇത് മൂലം ചെലവ് വര്‍ധിക്കും. ജോലി സ്ഥലത്ത് സുപ്രധാന തീരുമാനമെടുക്കേണ്ടി വന്നേക്കാം. ഭാഗ്യസംഖ്യ-4 ഭാഗ്യനിറം-മഞ്ഞ
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി)ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങളുടെ ആഗ്രഹം പോലെ കടന്നുപോകും. ശാരീരികമായും മാനസികവുമായുമുള്ള ആരോഗ്യം മെച്ചപ്പെടും. നിങ്ങളുടെ പ്രിയപ്പെട്ടവരെ സഹായിക്കുന്നത് നിങ്ങള്‍ക്ക് സന്തോഷം നല്‍കും. ജീവിതശൈലി മെച്ചപ്പെടുത്താന്‍ ശ്രമിക്കുക. ദിവസത്തിന്റെ രണ്ടാം പകുതിയില്‍ ആശങ്കാ ജനകമായ ഒരു സാഹചര്യം ഉണ്ടായേക്കാം. ചെറിയ വിഷയങ്ങളില്‍ ആരുമായും വഴക്ക് ഉണ്ടാക്കരുത്. അത് മറ്റുള്ളവര്‍ക്ക് നിങ്ങളിലുള്ള ബഹുമാനം ഇല്ലാതാക്കിയേക്കും. കരിയറിലും ജോലി സ്ഥലത്തും മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ നിങ്ങള്‍ പരമാവധി ശ്രമിക്കും. കുടുംബത്തില്‍ സന്തോഷം നിറയും. ആരോഗ്യം മെച്ചപ്പെടും. ഭാഗ്യസംഖ്യ-2 ഭാഗ്യനിറം-പച്ച
advertisement
7/12
ലിബ്ര (Libra - തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് നിങ്ങളുടെ ജീവിതത്തില്‍ സന്തോഷം നിറയും. പുതിയ ചില ജോലികള്‍ക്കുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്യാം. ആത്മീയകാര്യങ്ങളില്‍ താത്പര്യം വര്‍ധിക്കും. നിങ്ങള്‍ കൂടുതല്‍ വിശ്വസിക്കുന്ന ആളുകളുമായി ബന്ധം സ്ഥാപിക്കുമ്പോള്‍ ശ്രദ്ധിക്കുക. അവര്‍ നിങ്ങളെ ഒറ്റുകൊടുക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ചില സ്വപ്‌നങ്ങള്‍ പൂര്‍ത്തീകരിക്കപ്പെടാതെ പോകാന്‍ ഇടയുണ്ട്. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ സാധാരണരീതിയില്‍ നടക്കും. ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ ഏകോപനം ഉണ്ടാകും. ജോലി ഭാരം വര്‍ധിക്കും. ഇത് മൂലം രക്തസമ്മര്‍ദം വര്‍ധിക്കും. ഭാഗ്യസംഖ്യ-17 ഭാഗ്യനിറം-തവിട്ട്
advertisement
8/12
സ്‌കോര്‍പിയോ (Scorpio - വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: കുടുംബത്തിലെ ഉത്തരവാദിത്വങ്ങള്‍ വര്‍ധിക്കും. എന്നാല്‍, അവ ശരിയായി നിറവേറ്റാന്‍ നിങ്ങള്‍ക്ക് കഴിയും. ജോലിയില്‍ പൂര്‍ണമായും അര്‍പ്പണബോധമുള്ളവരായിരിക്കും. വിദ്യാര്‍ഥികള്‍ക്ക് അവരുടെ കഠിനാധ്വാത്തിന് ശരിയായ ഫലം ലഭിക്കും. അതില്‍ അവര്‍ക്ക് ആശ്വാസം തോന്നും. ബാങ്ക് ഇടപാടുകള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കുക. നെഗറ്റിവിറ്റി നിറഞ്ഞ ആളുകളില്‍ നിന്ന് അകലം പാലിക്കുക. അമിതമായ ജോലിഭാരം നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കും. ഓഫീസില്‍ നിങ്ങള്‍ നടത്തിയ ചില ക്രമീകരണങ്ങള്‍ അവിടുത്തെ പ്രവര്‍ത്തനങ്ങളില്‍ പുരോഗതിയുണ്ടാക്കും. കുടുംബാന്തരീക്ഷം അനുകൂലമാകും. ആരോഗ്യസംബന്ധമായി ചില പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ ഇടയുണ്ട്. ഭാഗ്യസംഖ്യ-16 ഭാഗ്യനിറം-ആകാശനീല
advertisement
9/12
സാജിറ്റെറിയസ് (Sagittarius - ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: മുന്‍പരിചയമുള്ള ഒരാളുടെ ഉപദേശത്താല്‍ ഇന്ന് പ്രതിസന്ധികളെ നിങ്ങള്‍ വളരെ വേഗത്തില്‍ തരണം ചെയ്യും. കാര്യങ്ങള്‍ ആസൂത്രണം ചെയ്യാനുള്ള ശരിയായ സമയമാണിത്. വിദ്യാര്‍ഥികള്‍ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കും. അടുത്ത ബന്ധുവിന്റെ ആരോഗ്യം മോശമാകും. അത് മൂലം നിങ്ങളുടെ മനസ്സില്‍ ചില അശുഭ ചിന്തകള്‍ ഉയര്‍ന്നുവന്നേക്കാം. അത് നിങ്ങളുടെ മാനസിക സമാധാനം നല്‍കും. തൊഴില്‍സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഇന്ന് പരിഹാരം കണ്ടെത്താനാകും. കുടുംബാന്തരീക്ഷം മെച്ചപ്പെടും. വിശ്രമത്തിനായി സമയം ചെലവഴിക്കണം. ഭാഗ്യസംഖ്യ-11 ഭാഗ്യനിരം-പിങ്ക്
advertisement
10/12
കാപ്രികോണ്‍ (Capricorn -മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് സന്തോഷവും സമാധാനവും നിറഞ്ഞതായിരിക്കും.സുഹൃത്തുക്കളെ കണ്ടുമുട്ടും. അവരുമായി ഒരു പ്രത്യേക വിഷയത്തെക്കുറിച്ച് സംസാരിക്കുന്നത് മനസ്സിന് സമാധാനം നല്കും. പുതിയ വിവരങ്ങള്‍ ലഭ്യമായേക്കും. കുടുംബാംഗങ്ങളുമായി സമയം ചെലവഴിക്കും. അതേസമയം മോശം വാര്‍ത്തകള്‍ കേള്‍ക്കാന്‍ ഇടവരും. മനസ്സില്‍ നിരാശ അനുഭവപ്പെടും. പണം നിക്ഷേപിക്കുന്നതിന് മുമ്പ് ജാഗ്രത പാലിക്കുക. ഭാഗ്യസംഖ്യ-ആറ് ഭാഗ്യനിറം-നീല
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ സ്വപനങ്ങള്‍ കണ്ട ലക്ഷ്യങ്ങളും പ്രതീക്ഷകളും ഇന്ന് സഫലമാകും. കുട്ടികളുടെ ഭാവി സംബന്ധിച്ച് പദ്ധതികള്‍ തയ്യാറാക്കും. ഗ്രഹനില അനുസരിച്ച് ഇന്ന് നിങ്ങള്‍ക്ക് നല്ല ദിവസമായിരിക്കും. അടുത്ത ബന്ധവുമായി ഒരു തര്‍ക്കം ഉണ്ടാകാന്‍ ഇടയുണ്ട്. വീട്ടിലേക്ക് പുതിയതായി ഇലക്ട്രോണിക്‌സ് സാധനമോ മറ്റോ വാങ്ങുന്നുവെങ്കില്‍ ബജറ്റ് കണക്കാക്കണം. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നന്നായി നടക്കും. ഭാഗ്യസംഖ്യ-7 ഭാഗ്യനിറം-കടുംപച്ച
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19 നും മാര്‍ച്ച് 20 നും ഇടയില്‍ ജനിച്ചവര്‍: ഇന്ന് കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കും. വീട്ടില്‍ മതപരമായ ചടങ്ങ് നടത്തും. അത പോസിറ്റിവിറ്റി നിറയ്ക്കും. സാമ്പത്തികനില മെച്ചപ്പെടും. ദിവസത്തിന്റെ രണ്ടാം പകുതിയില്‍ ചില ആശങ്കകള്‍ ഉണ്ടാകും. ചില എതിരാളികള്‍ അസൂയ മൂലം നിങ്ങളെക്കുറിച്ച് നുണകള്‍ പ്രചരിപ്പിക്കും. അത് അത് നിങ്ങളുടെ അന്തസ്സിനെ ബാധിക്കില്ല. ബിസിനസ് പ്രവര്‍ത്തനങ്ങള്‍ നല്ല രീതിയില്‍ നടക്കും. ഭാഗ്യസംഖ്യ-മൂന്ന് ഭാഗ്യനിറം-നീല
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Horoscope Aug 5 | കഴിവുകള്‍ അംഗീകരിക്കപ്പെടും; ചെലവ് വര്‍ധിക്കും: ഇന്നത്തെ രാശിഫലം