Money Mantra | രാഷ്ട്രീയക്കാർക്ക് വിജയം പ്രതീക്ഷിക്കാം; വരുമാനം വര്‍ധിക്കും; ഇന്നത്തെ സാമ്പത്തിക ഫലം
- Published by:Jayesh Krishnan
- news18-malayalam
Last Updated:
വിവിധ രാശികളില്‍ ജനിച്ചവരുടെ ഇന്നത്തെ സാമ്പത്തിക ഫലം അറിയാം.
advertisement
1/12

ഏരീസ് (Arise മേടം രാശി) മാര്‍ച്ച് 21നും ഏപ്രില്‍ 19നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ പുരോഗതിയുണ്ടാകും. വരുമാനം വര്‍ധിക്കും. പുതിയ ജോലി ആരംഭിക്കുന്നവര്‍ക്ക് വിജയം സുനിശ്ചിതം. ജീവിത പങ്കാളിയില്‍ നിന്ന് പിന്തുണ ലഭിക്കും. ഉച്ചയ്ക്ക് ശേഷമുള്ള സമയം എല്ലാ കാര്യത്തിനും അനുകൂലമാണ്. പരിഹാരം: മംഗള സ്‌തോത്രം ചൊല്ലുക.
advertisement
2/12
ടോറസ് (Taurus ഇടവം രാശി) ഏപ്രില്‍ 20നും മെയ് 20നും ഇടയില്‍ ജനിച്ചവര്‍: രാഷ്ട്രീയ മേഖലയിലുള്ളവര്‍ക്ക് വിജയം പ്രതീക്ഷിക്കാം. രാഷ്ട്രീയത്തില്‍ നിങ്ങളുടെ സ്വാധീനം ഇരട്ടിക്കും. ബിസിനസുകാര്‍ക്ക് പുതിയ കരാറുകള്‍ ലഭിക്കും. പരിഹാരം: ശിവന് അഭിഷേകം ചെയ്യുക.
advertisement
3/12
ജെമിനി (Gemini മിഥുനം രാശി) മെയ് 21നും ജൂണ്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ ശ്രദ്ധ വേണം. ശ്രദ്ധക്കുറവുകൊണ്ട് ജോലിയില്‍ നഷ്ടങ്ങളുണ്ടാകാം. മാറ്റിവെച്ച ജോലികള്‍ വൈകുന്നേരത്തിനുള്ളില്‍ ചെയ്ത് പൂര്‍ത്തിയാക്കണം. പരിഹാരം: ശനി സ്‌തോത്രം ജപിക്കുക.
advertisement
4/12
കാന്‍സര്‍ (Cancer കര്‍ക്കിടകം രാശി) ജൂണ്‍ 22നും ജൂലൈ 22നും ഇടയില്‍ ജനിച്ചവര്‍: നിങ്ങളുടെ കഠിനാധ്വാനത്തിന് അനുസരിച്ചുള്ള ഫലം ലഭിക്കും. പുതിയ അവസരങ്ങള്‍ നിങ്ങളെത്തേടിയെത്തും. ബിസിനസുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടി വരും. ബിസിനസില്‍ ഓരോ തീരുമാനവും ശ്രദ്ധിച്ചെടുക്കണം. ഇല്ലെങ്കില്‍ അത് നിങ്ങള്‍ക്ക് നഷ്ടമുണ്ടാക്കും. പരിഹാരം: ചന്ദനതിലകം തൊടുക.
advertisement
5/12
ലിയോ (Leo ചിങ്ങം രാശി) ജൂലൈ 23നും ആഗസ്റ്റ് 22നും ഇടയില്‍ ജനിച്ചവര്‍: കുടുംബാംഗങ്ങളുടെ പിന്തുണയുണ്ടാകും. പുതിയ വരുമാന മാര്‍ഗങ്ങള്‍ നിങ്ങളെത്തേടിയെത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പരിഹാരം: പിതാവിന്റെ അനുഗ്രഹം വാങ്ങുക.
advertisement
6/12
വിര്‍ഗോ (Virgo) (കന്നി രാശി) ആഗസ്റ്റ് 23നും സെപ്റ്റംബര്‍ 22നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ നിങ്ങളാഗ്രഹിച്ച ചുമതല ലഭിക്കും. ബിസിനസുമായി ബന്ധപ്പെട്ട് യാത്ര ചെയ്യേണ്ടി വരും. ഭാവിയില്‍ അത് നിങ്ങള്‍ക്ക് ഗുണം ചെയ്യും. പരിഹാരം: ഗണപതി സ്തുതി ജപിക്കുക.
advertisement
7/12
ലിബ്ര (Libra തുലാം രാശി): സെപ്റ്റംബര്‍ 23നും ഒക്ടോബര്‍ 23നും 22നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ സന്തോഷകരമായ മാറ്റമുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. പരിഹാരം: മാതാവില്‍ നിന്ന് അനുഗ്രഹം വാങ്ങുക. പെണ്‍കുട്ടികള്‍ക്ക് മധുരം നല്കുക.
advertisement
8/12
സ്‌കോര്‍പിയോ (Scorpio വൃശ്ചിക രാശി) ഒക്ടോബര്‍ 24നും നവംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ജോലിത്തിരക്ക് നിങ്ങളില്‍ സമ്മര്‍ദ്ദമുണ്ടാക്കും. വരുമാനത്തിന് അനുസരിച്ച് പണം ചെലവഴിക്കണം. പരിഹാരം: നാരായണ കവചം ജപിക്കുക.
advertisement
9/12
സാജിറ്റെറിയസ് (Sagittarius ധനു രാശി) നവംബര്‍ 22നും ഡിസംബര്‍ 21നും ഇടയില്‍ ജനിച്ചവര്‍: ബിസിനസ് മേഖല വിപുലമാകും. എന്നാല്‍ കഠിനാധ്വാനത്തിന് അനുസരിച്ചുള്ള ലാഭം ലഭിക്കുന്നില്ലെന്ന ചിന്ത നിങ്ങളില്‍ പിടിമുറുക്കും. കടം കൊടുത്ത പണം തിരികെ ലഭിക്കും. പരിഹാരം: പീപ്പല്‍ മരത്തിന് കീഴില്‍ വിളക്ക് തെളിയിക്കുക. ആവശ്യക്കാര്‍ക്ക് ഭക്ഷണം ദാനം ചെയ്യുക.
advertisement
10/12
കാപ്രികോണ്‍ (Capricorn മകരം രാശി) ഡിസംബര്‍ 22നും ജനുവരി 19നും ഇടയില്‍ ജനിച്ചവര്‍: ജോലിയില്‍ വിജയം നേടാന്‍ കഠിനാധ്വാനം ചെയ്യേണ്ടി വരും. സാമ്പത്തിക കാര്യങ്ങളില്‍ വിജയമുണ്ടാകും. ബിസിനസിലെ പുതിയ പരിഷ്‌കാരങ്ങള്‍ അനുകൂല ഫലം നല്‍കും. പരിഹാരം: വിഷ്ണുവിനെ ആരാധിക്കുക.
advertisement
11/12
അക്വാറിയസ് (Aquarius -കുംഭം രാശി) ജനുവരി 20നും ഫെബ്രുവരി 18നും ഇടയില്‍ ജനിച്ചവര്‍: എല്ലാത്തരത്തിലും നിങ്ങള്‍ക്ക് അനുകൂലമായ ദിവസമാണിന്ന്. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് അനുകൂല കാലം. ബിസിനസിലും കരിയറിലും നിങ്ങള്‍ ആഗ്രഹിച്ച ഫലം ലഭിക്കും. പരിഹാരം: വിഷ്ണുവിനെ ആരാധിക്കുക. പശുവിന് ശര്‍ക്കര നല്‍കുക.
advertisement
12/12
പിസെസ് (Pisces- മീനം രാശി) ഫെബ്രുവരി 19നും മാര്‍ച്ച് 20നും ഇടയില്‍ ജനിച്ചവര്‍: ബിസിനസില്‍ വളരെ തിരക്ക് നിറഞ്ഞ ദിവസമായിരിക്കും. നിക്ഷേപം നടത്താന്‍ അനുകൂല ദിവസം. പരിഹാരം: ചന്ദന തിലകം തൊടുക. ശിവന് ജലാഭിഷേകം നടത്തുക. തയ്യാറാക്കിയത്: ഭൂമിക കലാം (പ്രശസ്ത ജ്യോതിഷ, ടാരറ്റ് കാര്‍ഡ് റീഡര്‍).
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Money Mantra | രാഷ്ട്രീയക്കാർക്ക് വിജയം പ്രതീക്ഷിക്കാം; വരുമാനം വര്‍ധിക്കും; ഇന്നത്തെ സാമ്പത്തിക ഫലം