TRENDING:

Numerology Sept 8 | സുഹൃത്തുക്കളുമായി തര്‍ക്കമുണ്ടാകും; സാമ്പത്തികസഹായം ലഭിക്കും: സംഖ്യാശാസ്ത്രപ്രകാരമുള്ള രാശിഫലം

Last Updated:
സംഖ്യാശാസ്ത്രപ്രകാരം 2024 സെപ്റ്റംബര്‍ 8 ലെ നിങ്ങളുടെ രാശിഫലം അറിയാം
advertisement
1/9
Numerology Sept 8 | സുഹൃത്തുക്കളുമായി തര്‍ക്കമുണ്ടാകും; സാമ്പത്തികസഹായം ലഭിക്കും: സംഖ്യാശാസ്ത്രപ്രകാരമുള്ള രാശിഫലം
നമ്പര്‍ 1 (ഏത് മാസത്തിലും 1, 10, 19, 28 തീയതികളില്‍ ജനിച്ചവര്‍) സമപ്രായക്കാരുടെ സൗഹൃദത്തില്‍ നിങ്ങള്‍ സന്തോഷിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങള്‍ സന്തോഷകരമായ മാനസികാവസ്ഥയിലൂടെ കടന്നുപോകും. ആരോഗ്യത്തില്‍ ചെറിയ ഉലച്ചില്‍ ഉണ്ടാകും. പക്ഷേ നിങ്ങള്‍ തളരാതെ മുന്നോട്ട് പോകും. നിങ്ങള്‍ പ്രതീക്ഷിക്കാത്ത സ്ഥലങ്ങളില്‍ നിന്ന് നിങ്ങള്‍ക്ക് സാമ്പത്തിക സഹായം ലഭിച്ചേക്കാം. ഒരു തമാശയായിട്ട് പോലും നിങ്ങളുടെ പങ്കാളിയുടെ മേല്‍ അധികാരം പ്രയോഗിക്കരുത്. അല്ലെങ്കില്‍ കാര്യങ്ങള്‍ പൂര്‍ണ്ണമായും കൈവിട്ട് പോയേക്കാം. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 6 ആണ്. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ നിറം കടുംചുവപ്പ് ആണ്.
advertisement
2/9
നമ്പര്‍ 2 (ഏത് മാസത്തിലും 2, 11, 20, 29 തീയതികളില്‍ ജനിച്ചവര്‍) വൈകുന്നേരങ്ങളില്‍ സുഹൃത്തുക്കളുമായുള്ള തര്‍ക്കങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ അമ്മയുമായി സ്‌നേഹപൂര്‍ണമായ ഇടപെടല്‍ ഉണ്ടാകും. നിങ്ങള്‍ക്ക് പനി പിടിപെട്ടേക്കാം. അക്കാര്യത്തില്‍ ശ്രദ്ധിക്കുകയും മുന്‍കരുതലുകള്‍ എടുക്കുകയും ചെയ്യുക. നിങ്ങള്‍ അറിയാതെ തന്നെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. വീട്ടിലെ ഐക്യം നിലനിർത്തുന്നത് നിങ്ങള്‍ക്ക് മാനസിക സമാധാനം നല്‍കും. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ സംഖ്യ 18 ആണ്. നിങ്ങളുടെ ഭാഗ്യ നിറം കുങ്കുമമാണ്.
advertisement
3/9
നമ്പര്‍ 3 (ഏത് മാസത്തിലും 3, 12, 21, 30 തീയതികളില്‍ ജനിച്ചവര്‍) വലിയ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ ഇന്ന് നിങ്ങളെ സഹായിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. കല, സാഹിത്യം, സംഗീതം എന്നിവയില്‍ ഇന്ന് നിങ്ങള്‍ ആഴത്തിലുള്ള താല്‍പ്പര്യം പ്രകടിപ്പിക്കും. നിങ്ങളുടെ എതിരാളികള്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിക്കും. ജാഗ്രത പാലിക്കുക. നിങ്ങളുടെ കടബാധ്യതകള്‍ പരിഹരിക്കപ്പെടും. ഇന്നത്തെ നിങ്ങളുടെ ഭാഗ്യസംഖ്യ 8 ആണ്. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ നിറം വെള്ളയാണ്.
advertisement
4/9
നമ്പര്‍ 4 (ഏത് മാസത്തിലും 4, 13, 22 അല്ലെങ്കില്‍ 31 തീയതികളില്‍ ജനിച്ചവര്‍) കുടുംബവുമൊത്ത് വിനോദയാത്ര പോകുന്നത് സ്‌നേഹബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. ഈ ദിവസം നിങ്ങളെ മാനസികമായും ശാരീരികമായും പരീക്ഷിക്കും. നിങ്ങളുടെ എതിരാളികള്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയേക്കും. ബിസിനസ്സ് കാര്യങ്ങള്‍ സന്തോഷത്തോടെ ചെയ്യുന്നത് ചെയ്യുന്നത് നിങ്ങള്‍ക്ക് ഗുണകരമാകും. ഒരുപക്ഷേ നിങ്ങളുടെ നിലവിലെ ബന്ധത്തിന് പുറത്ത് നിങ്ങളുടെ ജീവിതത്തില്‍ ചില ആവേശം നിറഞ്ഞ കാര്യങ്ങള്‍ക്കായി നിങ്ങള്‍ അന്വേഷിക്കും. അത് നിങ്ങളുടെ പങ്കാളിയെ വേദനിപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കണം. ഇന്ന് നിങ്ങളുടെ ഭാഗ്യസംഖ്യ 9 ആണ്. നിങ്ങളുടെ ഭാഗ്യ നിറം റോസ് ആണ്.
advertisement
5/9
നമ്പര്‍ 5 (ഏത് മാസത്തിലും 5, 14, 23 തീയതികളില്‍ ജനിച്ചവര്‍) നിങ്ങളുടെ ക്രിയാത്മകമായ വൈദഗ്ധ്യം പ്രകടിപ്പിക്കാനുള്ള വഴികള്‍ നിങ്ങള്‍ അന്വേഷിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. സമ്മിശ്ര വികാരങ്ങള്‍ ഇന്ന് നിങ്ങളെ കീഴടക്കുന്നു. നിങ്ങള്‍ ഉടന്‍ ഒരു ദന്തരോഗവിദഗ്ദ്ധനെ കാണേണ്ടതായി വന്നേക്കാം. ഇന്ന് നിങ്ങള്‍ക്ക് കുറച്ച് സ്വത്തുവകളില്‍ അവകാശം ലഭിച്ചേക്കാം. ഇന്നത്തെ നിങ്ങളുടെ ഭാഗ്യസംഖ്യ 1 ആണ്. നിങ്ങളുടെ ഭാഗ്യ നിറം മെറൂണ്‍ ആണ്.
advertisement
6/9
നമ്പര്‍ 6 (ഏത് മാസത്തിലും 6, 15 അല്ലെങ്കില്‍ 24 തീയതികളില്‍ ജനിച്ചവര്‍) ഏത് മേഖലയിലായാലും പൊതുജീവിതത്തിന്റെ എല്ലാ രംഗത്തും നിങ്ങള്‍ നന്നായി പ്രവര്‍ത്തിക്കുമെന്ന് രാശിഫലത്തില്‍ പറയുന്നു. കവിതകളും സാഹിത്യ സമ്മേളനങ്ങളും ഇന്ന് സന്തോഷം നല്‍കും. വസ്തുവകകള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. നിങ്ങളുടെ ലക്ഷ്യങ്ങള്‍ ഇന്ന് നിങ്ങള്‍ എളുപ്പത്തില്‍ നേടും. ഈ കാലയളവില്‍ സ്‌നേഹിക്കപ്പെടാന്‍ ആഗ്രഹിക്കും. ഇന്നത്തെ നിങ്ങളുടെ ഭാഗ്യസംഖ്യ 15 ആണ്. നിങ്ങളുടെ നിങ്ങളുടെ ഭാഗ്യ നിറം കടും പച്ചയാണ്.
advertisement
7/9
നമ്പര്‍ 7 (ഏത് മാസത്തിലും 7, 16, 25 തീയതികളില്‍ ജനിച്ചവര്‍) നിങ്ങള്‍ കഠിനാധ്വാനം ചെയ്യുകയും ഒടുവില്‍ വിജയം നേടുകയും ചെയ്യുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങളുടെ അസാധാരണമായ പ്രചോദനത്തിന്റെ കാരണം വ്യക്തിപരമായ നേട്ടം ആയിരിക്കണമെന്നില്ല. ഇന്നത്തെ ദിവസം മാനസികമായും ശാരീരികമായും നിങ്ങളെ പരീക്ഷിക്കും. അപകടസാധ്യതയുള്ളതിനാല്‍ ഇന്ന് തീയില്‍ നിന്നും മൂര്‍ച്ചയുള്ള വസ്തുക്കളില്‍ നിന്നും അകലം പാലിക്കുക. വിദേശ രാജ്യങ്ങളിലെ പ്രൊഫഷണല്‍ സ്ഥാപനങ്ങളില്‍ നിന്നുള്ള അംഗീകാരം ഇന്ന് നിങ്ങളെ തേടിയെത്തും. ഈ നേട്ടത്തില്‍ ചുറ്റുമുള്ളയാളുകള്‍ നിങ്ങളെ അഭിനന്ദിക്കും. കുറച്ചുകാലം മാത്രം പരിചയമുള്ള ഒരാളിലേക്ക് നിങ്ങള്‍ കൂടുതല്‍ കൂടുതല്‍ ആകര്‍ഷിക്കപ്പെടും. നിങ്ങളുടെ ഭാഗ്യസംഖ്യ 7 ആണ്, നിങ്ങളുടെ ഭാഗ്യ നിറം റോയല്‍ ബ്ലൂ ആണ്.
advertisement
8/9
നമ്പര്‍ 8 (ഏത് മാസത്തിലും 8, 17, 26 തീയതികളില്‍ ജനിച്ചവര്‍) ഇന്ന് പണം, അംഗീകാരം, വിജയം എന്നിവയെല്ലാം നിങ്ങളെ തേടിയെത്തുമെന്ന് രാശിഫലത്തില്‍ പറയുന്നു. നിങ്ങള്‍ക്ക് സന്തുഷ്ടിയും സംതൃപ്തിയും അനുഭവപ്പെടും. അത്ഭുതകരമായ നേട്ടങ്ങളാല്‍ നിറഞ്ഞതാണ് ഇന്നത്തെ ദിവസം. ആരോഗ്യകാര്യത്തില്‍ ഇന്ന് അശ്രദ്ധ പാടില്ല. വിദേശത്തുനിന്ന് ബിസിനസില്‍ ചില നിര്‍ദേശങ്ങള്‍ ലഭിക്കും. എന്നാല്‍, അത് ഫലവത്താകുമെന്ന് പ്രതീക്ഷിക്കരുത്. തുടക്കത്തില്‍ ചില തടസ്സങ്ങള്‍ ഉണ്ടാകുമെങ്കിലും പ്രണയജീവിതം സന്തോഷത്തോടെ മുന്നോട്ട് പോകും. ഇന്നത്തെ നിങ്ങളുടെ ഭാഗ്യസംഖ്യ 6 ആണ്. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ നിറം കാപ്പിക്കളര്‍ ആണ്.
advertisement
9/9
നമ്പര്‍ 9 (ഏത് മാസത്തിലും 9, 18, 27 തീയതികളില്‍ ജനിച്ചവര്‍) പാവപ്പെട്ടയൊരാള്‍ നിങ്ങളുടെ ഹൃദയത്തെ ഇന്ന് സ്പര്‍ശിക്കും. കുട്ടികളുമായി ബന്ധപ്പെട്ട മോശം വാര്‍ത്തകള്‍ നിങ്ങളുടെ ദിവസത്തെ തകര്‍ത്തു കളയും. വ്യക്തിപരമായി ഇന്ന് നിങ്ങള്‍ക്ക് വിജയം നിറഞ്ഞ ദിവസമായിരിക്കും. ഒരു പ്രമോഷനോ ബിസിനസില്‍ പുരോഗതിയ്ക്കോ ശക്തമായ ഒരു സാധ്യത നിലനില്‍ക്കുന്നുണ്ട്. നിങ്ങളുടെ നിലവിലെ മാനസികാവസ്ഥ നിങ്ങളുടെ ബന്ധത്തില്‍ ചില മാറ്റങ്ങൾ ഉണ്ടാക്കിയേക്കും. അതിനാല്‍ ശ്രദ്ധപുലര്‍ത്തുക. ഇന്നത്തെ നിങ്ങളുടെ ഭാഗ്യസംഖ്യ 4 ആണ്. ഇന്നത്തെ നിങ്ങളുടെ ഭാഗ്യ നിറം വയലറ്റ് ആണ്.
മലയാളം വാർത്തകൾ/Photogallery/Life/Astrology/
Numerology Sept 8 | സുഹൃത്തുക്കളുമായി തര്‍ക്കമുണ്ടാകും; സാമ്പത്തികസഹായം ലഭിക്കും: സംഖ്യാശാസ്ത്രപ്രകാരമുള്ള രാശിഫലം
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories