താരൻ അകറ്റും, വിളർച്ച ഇല്ലാതാകും, ചർമം തിളങ്ങും; വെറുതേ കളയേണ്ട മാങ്ങയണ്ടി
- Published by:Naseeba TC
- news18-malayalam
Last Updated:
നമ്മുടെ ശരീരത്തിന്റെ മാത്രമല്ല, മുടിയുടേയും ചർമത്തിന്റേയും ആരോഗ്യത്തിന് ഉത്തമം
advertisement
1/8

മാങ്ങ ഇഷ്ടമല്ലാത്തവർ ആരുണ്ട്. നല്ല മധുരമുള്ള പഴുത്ത മാങ്ങ രുചിയോടെ കഴിക്കുന്നവരാണ് നാമെല്ലാം. മാങ്ങയെല്ലാം കഴിച്ച് പാവം മാങ്ങയണ്ടിയെ വലിച്ചെറിയും ഇതാണ് പതിവ്. എന്നാൽ ഇനി മാങ്ങയണ്ടി കളയേണ്ട.
advertisement
2/8
നമ്മുടെ ശരീരത്തിന്റെ മാത്രമല്ല, മുടിയുടേയും ചർമത്തിന്റേയും ആരോഗ്യത്തിന് മാങ്ങയണ്ടി ഉത്തമമാണെന്നാണ് ആയുർവേദം പറയുന്നത്. മാങ്ങയണ്ടിയിൽ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകളും ഫാറ്റി ആസിഡുകളും ഇതിന് സഹായിക്കുന്നു.
advertisement
3/8
വിളർച്ചയെ അകറ്റാൻ ഉത്തമമാണ് മാങ്ങയണ്ടി. മാങ്ങയണ്ടി നന്നായി അരച്ച് കുഴമ്പാക്കി തലയിൽ തേക്കുന്നത് മുടിക്ക് ബലവും താരൻ ഇല്ലാതാക്കാനും സഹായിക്കും. മാങ്ങയണ്ടി പൊടിച്ചോ കുഴമ്പ് രൂപത്തിലാക്കിയോ എണ്ണയാക്കിയോ എങ്ങനെ വേണമെങ്കിലും ഉപയോഗിക്കാം.
advertisement
4/8
ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങളിൽ മാങ്ങയണ്ടി എണ്ണ സാധാരണ ഘടകമാണ്. ഇതിന് ചർമത്തിൽ ജലാംശം നിലനിർത്താനും മുഖത്തെ വരകളും ചുളിവുകളും കുറയ്ക്കാനും സാധിക്കും.
advertisement
5/8
മാങ്ങയണ്ടി ചേർത്തുള്ള പൽപ്പൊടി മോണയുടെ ആരോഗ്യത്തിനും പല്ലുകളുടെ ബലത്തിനും ഉത്തമമാണ്.
advertisement
6/8
മാങ്ങയണ്ടി ചേരുവ ചേർത്തുണ്ടാക്കുന്ന പ്രകൃതിദത്തമായ ലിപ് ബാം വരണ്ട ചുണ്ടിന് സ്വാഭാവിക ആരോഗ്യം തിരിച്ചു നൽകും
advertisement
7/8
ചുണ്ടിന്റെ വരൾച്ച തടയുക മാത്രമല്ല, മൃതകോശങ്ങളെ നീക്കം ചെയ്യാനും സഹായിക്കും. മാങ്ങായണ്ടി പൗഡർ തക്കാളി നീരിനൊപ്പം ചേർത്ത് മുഖത്ത് തേക്കുന്നത് മുഖത്തെ കറുത്ത പാടുകളും ചുവന്ന തുടിപ്പുകളും പാടുകളും മായ്ക്കാൻ സഹായിക്കും.
advertisement
8/8
ചർമത്തിന്റെ ആരോഗ്യത്തിനു പുറമേ, ഡയേറിയ, പ്രമേഹം, ഹൈപ്പർടെൻഷൻ, കൊളസ്ട്രോൾ കുറയ്ക്കാൻ, വണ്ണം കുറയ്ക്കാനുമെല്ലാം മാങ്ങയണ്ടി ഉത്തമമാണ്.
മലയാളം വാർത്തകൾ/Photogallery/Life/
താരൻ അകറ്റും, വിളർച്ച ഇല്ലാതാകും, ചർമം തിളങ്ങും; വെറുതേ കളയേണ്ട മാങ്ങയണ്ടി