TRENDING:

അമ്മയും മകളും ഒരേസമയം ഗർഭിണി; പിതാവ് ഒരാൾ തന്നെയെന്ന് ആവർത്തിച്ച് യുവാവ്

Last Updated:
എങ്കിൽ ഇയാൾ ഒരേസമയം അച്ഛനും, രണ്ടാനച്ഛനും, അപ്പൂപ്പനും, മരുമകനുമാവില്ലേ എന്നാണ് ചോദ്യം
advertisement
1/6
അമ്മയും മകളും ഒരേസമയം ഗർഭിണി; പിതാവ് ഒരാൾ തന്നെയെന്ന് ആവർത്തിച്ച് യുവാവ്
കേവലം ആഴ്ചകളുടെ ഇടവേളയിൽ ഒരമ്മയേയും മകളേയും ഒരാൾ തന്നെ ഗർഭിണികളാക്കി എന്ന വിചിത്രവാദം കഴിഞ്ഞ മാസം വാർത്തയായിരുന്നു. താനും കാമുകിയും തമ്മിലെ ബന്ധത്തിൽ അസ്വാരസ്യങ്ങൾ ഉടലെടുത്തതും, മൂന്നാമതൊരു സ്ത്രീ കടന്നുവരണം എന്ന കാമുകിയുടെ അമ്മയുടെ നിർദേശ പ്രകാരം അവർ തന്നെ ആ മൂന്നാമത്തെയാൾ ആവുകയായിരുന്നു. എന്നാൽ, ഈ ബന്ധം ദൃഢമാവുകയും അമ്മയും മകളും ഒരാളിൽ നിന്നും ഒരേസമയം ഗർഭിണികൾ ആവുകയുമായിരുന്നു എന്നാണ് വാദിച്ചത്. ഇത് കണ്ടന്റിനു വേണ്ടി നിർമിച്ചതെന്ന വാദവുമായി യുവാവ് രംഗത്തു വന്നെങ്കിലും, ഇപ്പോൾ അത് യാഥാർഥ്യം എന്ന നിലയിൽ വീണ്ടും തലപൊക്കുകയാണ്
advertisement
2/6
നിക്ക് യാർഡി എന്ന ജമൈക്കൻ യുവാവാണ് കഥാനായകൻ. കാമുകി ജെയ്‌ഡിന്‌ പ്രായം 22 വയസും അമ്മ ഡാനിക്ക് 44 വയസുമാണ് പ്രായം. കേവലം ആഴ്ചകളുടെ വ്യത്യസത്തിലാണ് ഇവർ ഗർഭിണികൾ ആയതത്രെ. ഇപ്പോൾ കുഞ്ഞുങ്ങളുടെ ജെൻഡർ റിവീൽ പാർട്ടി നടത്തിയതിന്റെ ദൃശ്യങ്ങളും നിക്ക് യാർഡി പോസ്റ്റ് ചെയ്തിരിക്കുന്നു. നീലയും പിങ്കും നിറമുള്ള ബലൂണുകൾ കൊണ്ട് അലംകൃതമായ ഇടത്താണ് പാർട്ടി. ഈ പാർട്ടിയിൽ നിന്നും കാമുകിയും അവരുടെ അമ്മയും ഗർഭസ്ഥ ശിശുവിന്റെ സ്കാനിംഗ് നടത്തിയ റിപ്പോർട്ടും കയ്യിൽ പിടിച്ചിരുന്ന ദൃശ്യങ്ങൾ ഇവിടെ പോസ്റ്റ് ചെയ്തിട്ടുണ്ട് (തുടർന്ന് വായിക്കുക)
advertisement
3/6
ഗർഭവിശേഷം വെറും കൺടെന്റ് മാത്രമാണെങ്കിലും, കാമുകിക്കും അവരുടെ അമ്മയ്ക്കും ഒപ്പം താൻ ബന്ധം തുടരുന്നു എന്ന കാര്യം ഇദ്ദേഹം നിഷേധിച്ചില്ല. കാമുകി ജെയ്ഡ് ഒരു ഒൺലി ഫാൻസ്‌ മോഡൽ കൂടിയാണ്. ഇത് സ്കിറ്റ് മാത്രമാണ് എന്ന് പറയുമ്പോഴും, വീണ്ടും വീണ്ടും നിക്ക് പോസ്റ്റുകളുമായി വരികയും, ഒരേസമയം അമ്മയെയും മകളേയും ഗർഭിണികൾ ആക്കിയത് താനെന്നു ആവർത്തിച്ചു പറയുമ്പോഴും, സ്കാനിംഗ് ദൃശ്യങ്ങൾ പുറത്തിറങ്ങുമ്പോഴും ഇതിൽ വാസ്തവമില്ലേ എന്നാണ് ചോദ്യം
advertisement
4/6
ജമൈക്കൻ സ്വദേശിയാണ് നിക്ക് യാർഡി. ഫെബ്രുവരി 18നാണ് ഇവർ ഗർഭിണികൾ എന്ന നിലയിൽ പോസ്റ്റ് പുറത്തുവരുന്നത്. ഇതോടു കൂടി, വിദേശത്തും ഇന്ത്യയിലും സംഭവം വാർത്താമാധ്യമങ്ങളിൽ പ്രാധാന്യം നേടി. നിക്കോൾ എന്ന പെൺകുഞ്ഞിന്റെ അമ്മയാവാൻ പോവുകയാണ് താൻ എന്ന് ജെയ്ഡ്. നിക്ക് ജൂനിയർ എന്നാണ് ഡാനിക്ക് പിറക്കാൻ പോകുന്ന കുട്ടിക്ക് നൽകാൻ ഉദ്ദേശിക്കുന്ന പേര്. ഇവരെ പരിശോധിക്കാൻ തുറന്ന മനസോടു കൂടി വരുന്ന ഗൈനക്കോളജിസ്റ്റിനെ വേണമെന്നും ഇവർ ആഗ്രഹിച്ചിരുന്നു
advertisement
5/6
ഈ പ്രായത്തിൽ താൻ ഗർഭിണിയാകുമെന്ന് കരുതിയില്ല എന്ന് ഡാനി. ഇത് തങ്ങളുടെ അത്ഭുത ശിശു എന്നാണ് അവർ പറഞ്ഞത്. രണ്ടും അത്ഭുത ശിശുക്കൾ എന്നാണ് നിക്കിന്റെ അഭിപ്രായം. നിക്കോളാസ് ഹണ്ടർ എന്നാണ് നിക്ക് യാർഡിയുടെ യഥാർത്ഥ പേര്. ഇയാളും ഒൺലി ഫാൻസ്‌ മോഡലാണ്. ഒരു ഷൂട്ടിനിടെ രണ്ടു വർഷങ്ങൾക്ക് മുൻപാണ് ഇയാൾ ജെയ്‌ഡിനെ പരിചയപ്പെടുന്നത്. ജെയ്ഡ്, ഡാനി എന്നിവർക്കൊപ്പം ലിവിങ് ടുഗെദർ ബന്ധത്തിലാണ് താൻ എന്ന് നിക്ക് യാർഡി പറയുന്നു
advertisement
6/6
ജെയ്ഡ്, ഡാനി എന്നിവരുടെ ജെൻഡർ റിവീൽ പാർട്ടിയിൽ നിന്നുള്ള ദൃശ്യം. ഇതിൽ താൻ രണ്ടുപേരുടെയും കുട്ടികളുടെ പിതാവെന്ന് നിക്ക് ആവർത്തിക്കുന്നു. ഇവരുടെ ജെൻഡർ റിവീൽ പാർട്ടിയിലും പുറത്തുനിന്നുള്ളവർ പങ്കെടുത്തിട്ടുണ്ട്. അതിനു ശേഷം ഇന്നിപ്പോൾ നിക്ക് വീണ്ടും ഒരു പോസ്റ്റ് കൂടി ചെയ്തിട്ടുണ്ട്. ഇതിൽ നിക്കിന്റെ ഇരുവശത്തുമായി ജെയ്‌ഡും ഡാനിയും ഇരിക്കുന്ന ദൃശ്യങ്ങൾ കാണാം
മലയാളം വാർത്തകൾ/Photogallery/Life/
അമ്മയും മകളും ഒരേസമയം ഗർഭിണി; പിതാവ് ഒരാൾ തന്നെയെന്ന് ആവർത്തിച്ച് യുവാവ്
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories