മലയാളത്തിലും അറബിയിലും ദേവനാഗരിയിലും കുരുന്നുകളെ ആദ്യാക്ഷരം എഴുതിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ
- Published by:Rajesh V
- news18-malayalam
Last Updated:
ആദ്യമായാണ് രാജ് ഭവനിൽ വിദ്യാരംഭ ചടങ്ങ് നടക്കുന്നത്
advertisement
1/5

തിരുവനന്തപുരം: രാജ്ഭവനിൽ അറുപതോളം കുരുന്നുകൾക്ക് ആദ്യാക്ഷരം പകർന്നു നൽകി ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ. മലയാളത്തിലും ദേവനാഗരിയിലും അറബിയിലുമാണ് ഗവർണർ കുരുന്നുകൾ ആക്ഷരവെളിച്ചം പകർന്നു നൽകിയത്.
advertisement
2/5
ആദ്യമായാണ് രാജ് ഭവനിൽ വിദ്യാരംഭ ചടങ്ങ് നടക്കുന്നത്. കഴിഞ്ഞ വിജയദശമി ദിനത്തിൽ പൂജപ്പുര സരസ്വതി മണ്ഡപത്തിൽ ഗവർണർ കുരുന്നുകളെ എഴുത്തിനിരുത്തിയിരുന്നു. ഇത്തവണ രാജ്ഭവനിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത അറുപതോളം കുരുന്നുകളെയാണ് ഗവർണർ എഴുത്തിനിരുത്തിയത്.
advertisement
3/5
'ഓം ഹരിഃ ശ്രീ ഗണപതയേ നമഃ അവിഘ്നമസ്തു' ദേവനാഗിരിയിലും ഓം, അ, ആ എന്നീ അക്ഷരങ്ങള്‍ മലയാളത്തിലുമാണ് ഗവർണർ എഴുതിച്ചത്. അറബിയിൽ എഴുതാൻ താത്പര്യം കാട്ടിയ കുട്ടികളെ അറബിയിലും എഴുതിച്ചു.
advertisement
4/5
വിജയദശമി ദിനമായ ഇന്ന് ക്ഷേത്രങ്ങളിലും എഴുത്തിനിരുത്തൽ കേന്ദ്രങ്ങളിലും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ന്യൂസ് 18 കേരളവും തിരുവനന്തപുരം ഐരാണിമുട്ടം തുഞ്ചൻ സ്മാരക സമിതിയും ചേർന്ന് സംഘടിപ്പിക്കുന്ന സമ്പൂർണ വിദ്യാരംഭ ചടങ്ങുകളും പുരോഗമിക്കുകയാണ്.
advertisement
5/5
മുൻ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡോ. കെ ജയകുമാർ, ഡോ. ടി ജി രാമചന്ദ്രൻ പിള്ള, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ ഡോ. എം ആർ തമ്പാൻ, ടി കെ ദാമോദരൻ നമ്പൂതിരി, കാരയ്ക്കാമണ്ഡപം വിജയകുമാർ, പി സുശീലാദേവി, കല്ലറ ഗോപൻ, മണക്കാട് ഗോപൻ, ഗായത്രി എന്നിവരുടെ നേതൃത്വത്തിലാണ് കുരുന്നുകൾക്ക് ആദ്യക്ഷരമെഴുതിക്കുക
മലയാളം വാർത്തകൾ/Photogallery/Life/Religion/
മലയാളത്തിലും അറബിയിലും ദേവനാഗരിയിലും കുരുന്നുകളെ ആദ്യാക്ഷരം എഴുതിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ