കര്‍ണാടകത്തിൽ ക്ഷേത്രവരുമാനത്തിൽ രണ്ടാമത് കൊല്ലൂര്‍ മൂകാംബിക; ഒന്നാമത് ഏതെന്ന് അറിയാമോ?
- Published by:Rajesh V
- trending desk
Last Updated:
തുടര്‍ച്ചയായി 13-ാം വര്‍ഷമാണ് ഈ ക്ഷേത്രം വരുമാനത്തിന്റെ കാര്യത്തിൽ ആദ്യസ്ഥാനത്തെത്തുന്നത്
advertisement
1/7

തുടര്‍ച്ചയായി 13-ാം വര്‍ഷവും കര്‍ണാടകത്തില്‍ ഏറ്റവും കൂടുതല്‍ വരുമാനം ലഭിക്കുന്ന ക്ഷേത്രമെന്ന പദവി മഹതോബാര്‍ കുക്കെ ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രം നിലനിര്‍ത്തി. 2023-24 സാമ്പത്തിക വര്‍ഷത്തില്‍ 146.01 കോടി രൂപയുടെ വരുമാനമാണ് ക്ഷേത്രത്തിന് ലഭിച്ചത്. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 123 കോടി രൂപയായിരുന്നു.
advertisement
2/7
കൊല്ലൂര്‍ ശ്രീ മൂകാംബിക ക്ഷേത്രമാണ് വരുമാനത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം 68.23 കോടി രൂപയുടെ വരുമാനമാണ് ക്ഷേത്രത്തിന് ലഭിച്ചത്. 30.73 കോടി രൂപയുടെ വരുമാനവുമായി നഞ്ചന്‍കോട് ശ്രീകണ്‌ഠേശ്വര ക്ഷേത്രമാണ് മൂന്നാം സ്ഥാനത്ത്.
advertisement
3/7
സവദത്തി രേണുക യെല്ലമ്മ ക്ഷേത്രം (25.80 കോടി രൂപ), മന്ദാര്‍ത്തി ദുര്‍ഗാപരമേശ്വരി ക്ഷേത്രം (15.27 കോടി രൂപ), കൊപ്പലിലുള്ള ഹുലിഗെമ്മ ദേവീ ക്ഷേത്രം(16.29 കോടി രൂപ), ഘടി സുബ്രഹ്‌മണ്യ ക്ഷേത്രം(13.65 കോടി രൂപ), ബംഗളൂരുവിലെ ബനശങ്കരി ക്ഷേത്രം(11.37 കോടി രൂപ) എന്നിവയും ഗണ്യമായ വരുമാനം നേടിയ ക്ഷേത്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു.
advertisement
4/7
2006-2007 സാമ്പത്തിക വര്‍ഷത്തില്‍ കുക്കെ ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രത്തിന്റെ വരുമാനം 19.76 കോടി രൂപയായിരുന്നു. 2007-08 സാമ്പത്തിക വര്‍ഷത്തില്‍ ഇത് 24.44 കോടി രൂപയായി ഉയര്‍ന്നു. അതിന് ശേഷമുള്ള എല്ലാ വര്‍ഷങ്ങളിലും ക്ഷേത്രത്തിന്റെ വരുമാനം വര്‍ധിച്ചുകൊണ്ടിരുന്നു. ഇതോടെ കര്‍ണാടകയിലെ ഏറ്റവും സമ്പന്നമായ ക്ഷേത്രമെന്ന ഖ്യാതി കുക്കെ ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രത്തിന് ലഭിച്ചു. വിവിധ കരാറുകള്‍, ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള ഫാമുകളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍, വാണിജ്യ, വാടക ഇനങ്ങളില്‍ നിന്നുള്ള വരുമാനം, വഴിപാട് സേവനങ്ങള്‍, നേര്‍ച്ചസേവനങ്ങള്‍, വിവിധ ഗ്രാന്റുകള്‍, സ്ഥിരമായ സേവനങ്ങള്‍ എന്നിവയെല്ലാമാണ് ക്ഷേത്രത്തിന്റെ വിവിധ വരുമാന സ്രോതസ്സുകള്‍.
advertisement
5/7
തെലങ്കാന റവന്യൂമന്ത്രി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ കുക്കെ ശ്രീ സുബ്രഹ്‌മണ്യ ക്ഷേത്രത്തിന് ഒരു കോടി രൂപ സംഭാവന നല്‍കിയിരുന്നു. മകള്‍ക്ക് അനുയോജ്യനായ വരനെ കണ്ടെത്താന്‍ മന്ത്രി കുക്കെ സുബ്രഹ്‌മണ്യനോട് പ്രാര്‍ഥിച്ചുവെന്നും മൂന്ന് മാസത്തിനുള്ളില്‍ ആഗ്രഹം അത്ഭുതകരമായി സഫലമായെന്നും ക്ഷേത്രത്തിലെ ഒരു ജീവനക്കാരന്‍ പറഞ്ഞു. ഇതിന്റെ നന്ദി സൂചകമായാണ് ഒരു കോടി രൂപ അദ്ദേഹം ക്ഷേത്രത്തിന് സംഭാവന ചെയ്തത്.
advertisement
6/7
കര്‍ണാടകയിലെ ദക്ഷിണ കന്നട ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ശ്രീ കുക്കെ സുബ്രഹ്‌മണ്യ ക്ഷേത്രം ഇവിടുത്തെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമാണ്. ഒരു ദിവസം ഒട്ടേറെ ഭക്തരാണ് ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തുന്നത്. സര്‍പ്പ സംസ്‌കാര, നാഗ പ്രതിഷ്ഠ, ആശ്ലേഷ ബലി എന്നിവയ്ക്ക് പേര് കേട്ടതാണ് ഈ ക്ഷേത്രം. ഇവിടെയെത്തുന്ന ഭക്തര്‍ക്ക് 'അന്ന പ്രസാദ'മെന്ന പേരില്‍ ഭക്ഷണം നല്‍കി വരുന്നുണ്ട്.
advertisement
7/7
കര്‍ണാടകയിലെ എല്ലാ മുസ്രൈ ക്ഷേത്രങ്ങളിലെയും വരുമാനം കണക്കാക്കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. വിവിധ സേവനങ്ങളിലൂടെയും വഴിപാടുകളിലൂടെയും ലഭിച്ച വരുമാനം തിട്ടപ്പെടുത്തുന്ന നടപടികള്‍ രണ്ടുദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകുമെന്നാണ് കരുതുന്നു.
മലയാളം വാർത്തകൾ/Photogallery/Life/Religion/
കര്‍ണാടകത്തിൽ ക്ഷേത്രവരുമാനത്തിൽ രണ്ടാമത് കൊല്ലൂര്‍ മൂകാംബിക; ഒന്നാമത് ഏതെന്ന് അറിയാമോ?