നവരാത്രി ആഘോഷ നിറവിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രം; പുഷ്പ രഥോത്സവം നാളെ
- Published by:Arun krishna
- news18-malayalam
Last Updated:
മലയാളികൾ ഉൾപ്പെടെ പതിനായിരങ്ങളാണ് രഥോത്സവത്തിനും വിദ്യാരംഭ ചടങ്ങുകൾക്കുമായി കൊല്ലൂരിലെത്തിയിരിക്കുന്നത്.
advertisement
1/13

നവരാത്രി ആഘോഷ നിറവിലാണ് കൊല്ലൂര്‍ മൂകാംബിക ദേവി ക്ഷേത്രം. വാഗ്ദേവതയായ ദേവി മൂകാംബികയുടെ അനുഗ്രഹം നേടാനായി ദക്ഷിണേന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നുമായി നിരവധി ഭക്തരാണ് എത്തുന്നത്.
advertisement
2/13
നവരാത്രി നാളിലെ ക്ഷേത്രത്തിലെ പ്രധാന ചടങ്ങായ ദേവിയുടെ പുഷ്പ രഥോത്സവം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20ന് നടക്കും.
advertisement
3/13
ദുര്‍ഗാഷ്ടമി നാളായ ഇന്ന് പ്രത്യേക പൂജകള്‍ ക്ഷേത്രത്തില്‍ നടന്നു. മഹാനവമി ദിനമായ നാളെ നടക്കുന്ന പുഷ്പ രഥോത്സവത്തിന്‌റെ അവസാനവട്ട ഒരുക്കത്തിലാണ് മൂകാംബിക ക്ഷേത്രവും പരിസരവും
advertisement
4/13
പുഷ്പത്താൽ അലങ്കരിച്ച രഥത്തിൽ ദേവിയെ എഴുന്നള്ളിച്ച് ക്ഷേത്രത്തിൽ പ്രദക്ഷിണം വെക്കുന്നതാണ് ചടങ്ങ്.
advertisement
5/13
പൂക്കൾ, പഴങ്ങൾ, പച്ചക്കറികൾ എന്നിവ കൊണ്ടാണ് പൂജാരിമാര്‍ ദേവിയുടെ രഥത്തിന്റെ അലങ്കാരം ഒരുക്കുന്നത്
advertisement
6/13
വിജയദശമി ദിനമായ ചൊവ്വാഴ്ച ആയിരക്കണക്കിന് കുരുന്നുകള്‍ ദേവിയുടെ മുന്‍പില്‍ ആദ്യാക്ഷരം കുറിക്കും. ക്ഷേത്രത്തിലെ സരസ്വതി മണ്ഡപത്തിലാണ് വിദ്യാരംഭ ചടങ്ങുകള്‍
advertisement
7/13
മഹാനവമി ദിനത്തിലെ പുഷ്പ രഥോത്സവം കാണാനും ക്ഷേത്രം വലം ചെയ്യുന്ന രഥത്തില്‍ നിന്നും വാരിയെറിയുന്ന നാണയത്തുട്ടുകള്‍ സ്വന്തമാക്കാനുമായി ആയിരങ്ങളാണ് മൂകാംബിലെത്തുന്നത്
advertisement
8/13
ഇത്തരത്തിൽ നാണയം ലഭിക്കുന്നവർക്ക് ഐശ്വര്യം കൈവരുമെന്നാണ് വിശ്വാസം. ക്ഷേത്രം തന്ത്രി നിത്യാനന്ദ അഡിഗയുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടക്കുന്നത് .
advertisement
9/13
മലയാളികൾ ഉൾപ്പെടെ പതിനായിരങ്ങളാണ് രഥോത്സവത്തിനും വിദ്യാരംഭ ചടങ്ങുകൾക്കുമായി കൊല്ലൂരിലെത്തിയിരിക്കുന്നത്.
advertisement
10/13
വിജയദശമി ദിനമായ നാളെ പുലർച്ചെ 4 മണി മുതൽ തന്നെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിക്കും.സരസ്വതി മണ്ഡപത്തിൽ ഇരുപതോളം പുരോഹിതന്മാരുടെ കാർമികത്വത്തിലാണ് വിദ്യാരംഭ ചടങ്ങുകൾ നടക്കുക.
advertisement
11/13
കലാരംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രഗത്ഭരായ നിരവധി പേരുടെ ഇഷ്ട സങ്കേതമാണ് കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം
advertisement
12/13
നൃത്തം, സംഗീതം, വാദ്യകല തുടങ്ങിയ അഭ്യസിച്ച നിരവധി പേരാണ് ദിനംപ്രതി അരങ്ങേറ്റം നടത്താനായി ക്ഷേത്രത്തിലെത്തുന്നത്.
advertisement
13/13
ക്ഷേത്രത്തിന് സമീപത്തായുള്ള കുടജാദ്രി മലനിരകളും സൌപര്‍ണിക നദിയും ദിവ്യമായ അനുഭൂതിയാണ് ഭക്തര്‍ക്ക് നല്‍കുന്നത്
മലയാളം വാർത്തകൾ/Photogallery/Life/Religion/
നവരാത്രി ആഘോഷ നിറവിൽ കൊല്ലൂർ മൂകാംബിക ക്ഷേത്രം; പുഷ്പ രഥോത്സവം നാളെ