ശ്രീകോവില്‍ നടതുറന്നു ! മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കമിട്ട് ശബരിമല ധർമശാസ്താ ക്ഷേത്ര നട തുറന്നു
- Published by:Arun krishna
- news18-malayalam
Last Updated:
നാളെ വൃശ്ചിക പുലരിയില്‍ നിയുക്ത ശബരിമല മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരിയാകും ശ്രീകോവില്‍ തുറക്കുക
advertisement
1/8

മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി ശബരിമല ധര്‍മ ശാസ്താ ക്ഷേത്ര നടതുറന്നു. ശരണമന്ത്രമുഖരിതമായ അന്തരീക്ഷത്തില്‍ തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തിൽ മേൽശാന്തി കെ ജയരാമൻ നമ്പൂതിരി ശ്രീകോവില്‍ തുറന്ന് ദീപം തെളിയിച്ചു.
advertisement
2/8
തുടര്‍ന്ന് മേൽശാന്തി ശ്രീകോവിലിൽനിന്നുള്ള ദീപത്തില്‍ നിന്ന് തിരുമുറ്റത്തെ ആഴിയിലേക്കും അഗ്നി പകര്‍ന്നു.
advertisement
3/8
നിയുക്ത ശബരിമല-മാളികപ്പുറം മേല്‍ശാന്തിമാരുടെ അവരോധിക്കല്‍ ചടങ്ങും ഇന്ന് നടക്കും.
advertisement
4/8
നിയുക്ത ശബരിമല മേൽശാന്തി പി എൻ മഹേഷ് നമ്പൂതിരി, നിയുക്ത മാളികപ്പുറം മേൽശാന്തി പി ജി മുരളി നമ്പൂതിരി എന്നിവരാകും വൃശ്ചികം ഒന്നിന് ക്ഷേത്ര നടതുറക്കുക.
advertisement
5/8
തുടർന്നുള്ള ദിവസങ്ങളിൽ പുലർച്ചെ നാലിന് നട തുറക്കുകയും ഉച്ചയ്ക്ക് ഒന്നിന് അടയ്ക്കുകയും ചെയ്യും. വൈകിട്ട് നാലിന് വീണ്ടും നട തുറന്നശേഷം രാത്രി 11ന് അടയ്ക്കും.
advertisement
6/8
തീർഥാടകരെ വരവേൽക്കാൻ പമ്പയിലും സന്നിധാനത്തും എല്ലാ ഒരുക്കങ്ങളും പൂർത്തിയായിട്ടുണ്ട്. വിവിധ വകുപ്പുകൾ ഏകോപിപ്പിച്ചാണ് പ്രവർത്തനം
advertisement
7/8
തീർഥാടകർക്ക് ആവശ്യമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. സുരക്ഷയ്ക്കായി പൊലീസ് സന്നിധാനത്തും പമ്പയിലും സജ്ജമാണ്.
advertisement
8/8
ഡിസംബർ 27-നാണ് മണ്ഡലമാസ പൂജ നടക്കുക. അന്ന് രാത്രി 10 മണിയ്‌ക്ക് നട തുറക്കും. ശേഷം ജനുവരി 15-നാണ് മകരവിളക്ക്. ജനുവരി 20-വരെ ഭക്തര്‍ക്ക് ദര്‍ശനം അനുവദിക്കും.
മലയാളം വാർത്തകൾ/Photogallery/Life/Religion/
ശ്രീകോവില്‍ നടതുറന്നു ! മണ്ഡലകാല തീര്‍ത്ഥാടനത്തിന് തുടക്കമിട്ട് ശബരിമല ധർമശാസ്താ ക്ഷേത്ര നട തുറന്നു