നാരി ശക്തി പുരസ്കാരം 2019; ഇവർ സാമൂഹ്യ സേവനത്തിലെ വേറിട്ട മുഖങ്ങൾ
Last Updated:
സാമൂഹ്യ സേവനത്തിലൂടെ മാതൃകയായ സ്ത്രീകൾ നാരി ശക്തി പുരസ്കാരം ഏറ്റുവാങ്ങി
advertisement
1/9

അനു മൽഹോത്ര: 17 ദേശീയ പുരസ്കാരങ്ങളും 2 അന്താരാഷ്ട്ര പുരസ്കാരങ്ങളും സ്വന്തമാക്കിയ സംവിധായിക. കാഴ്ചയ്ക്ക് ഭംഗി നൽകുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഡോക്യുമെന്ററികളിലൂടെയും ടിവി പ്രോഗ്രാമുകളിലൂടെയും ദശകങ്ങളായി ഇന്ത്യയിലെയും ലോകത്തിലെയും ജനങ്ങളുടെ ജീവിതവും ചിന്തയും അനു മാറ്റിക്കൊണ്ടിരിക്കുകയാണ്.
advertisement
2/9
ദർശന ഗുപ്ത: ജാതി-മത- വർഗ-വർണ വിവേചനത്തിനതീതമായി താഴ്ന്ന നിലവാരത്തിലുള്ള സ്ത്രീകളുടെ ഉന്നമനത്തിനായി സന്നദ്ധ സംഘടന രൂപീകരിച്ചു. സമൂഹത്തിലെ താഴെക്കിടയിലുള്ള സ്ത്രീകൾക്ക് സമൂഹ വിവാഹം നടത്തുന്നതിൽ പ്രധാന പങ്ക് വഹിച്ചു.
advertisement
3/9
കൽപ്പന: മഹാരാഷ്ട്രയിലെ ഒരു ചെറിയ നഗരത്തില്‍ നിന്നുള്ള അംഗം. ദശലക്ഷം കോടി രൂപയുടെ വ്യാപാര സാമ്രാജ്യത്തെ നയിക്കുന്നു. നൂറുകണക്കിന് സ്ത്രീകൾക്ക് തന്റെ ജീവിതത്തിലൂടെ തൊഴിൽ നൽകി.
advertisement
4/9
മഞ്ജു മണിക്കുട്ട: സൗദിയിലെ ഇന്ത്യൻ സമൂഹത്തിന്റെ മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിക്കുന്നു. വീട്ടു ജോലിക്കായും മറ്റും സൗദിയിലെത്തിയ നിരവധി സ്ത്രീകളും സ്പോൺസർമാരും തമ്മിലുള്ള കേസുകൾ പരിഹരിക്കുന്നതിന് വേണ്ടിയും സൗദിയിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന സ്ത്രീകളെ തിരിച്ച് ഇന്ത്യയിലെത്തിക്കുന്നതിനായും പ്രവർത്തിക്കുന്നു.
advertisement
5/9
ഡോ. മിനി വാസുദേവൻ: ഇന്ത്യയിലും വിദേശത്തും മൃഗസംരക്ഷണത്തിനായി പ്രവർത്തിക്കുന്ന ടെലി കമ്മ്യൂണിക്കേഷൻ എൻജിനീയർ. 'ഹ്യുമയിൻ അനിമൽ സൊസൈറ്റി' സ്ഥാപകയും ട്രസ്റ്റിയുമാണ്.
advertisement
6/9
മീനാക്ഷി പഹൂജ: അന്താരാഷ്ട്ര തലത്തിലെ നീന്തൽ താരം. ലേഡി ശ്രീറാം കോളേജ് ഫോർ വുമണിലെ ഫിസിക്കൽ എഡ്യുക്കേഷൻ അധ്യാപിക. വൈകല്യങ്ങളുള്ള സ്ത്രീകൾക്കും കുട്ടികള്‍ക്കും സ്പോർട്സിൽ പങ്കെടുക്കുന്നതിന് പ്രചോദനം നൽകുന്നു.
advertisement
7/9
പ്രിയംവദ സിംഗ് 148 വർഷം പഴക്കമുള്ള പൈതൃകക്കോട്ട സംരക്ഷിച്ച് അതിനെ കമ്മ്യൂണിറ്റി ഹോംസ്റ്റേയാക്കി വികസിപ്പിച്ചു. മേജ പ്രൊജക്ട് എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്.
advertisement
8/9
പുഷ്പ: ബംഗളൂരുവിലെ പരീക്ഷ എഴുത്തുകാരി എന്ന് അറിയപ്പെടുന്ന സോഫ്റ്റ്വെയർ കമ്പനി ഉദ്യോഗസ്ഥ. 10 വർഷത്തിനിടെ വൈകല്യങ്ങളുള്ളവർക്കായി 657 പരീക്ഷകൾ എഴുതി. ഇത്തരക്കാരുടെ ജീവിതവും കരിയറും ഉയർത്തുകയാണ് ഇതിലൂടെ ലക്ഷ്യം വെച്ചിരിക്കുന്നത്.
advertisement
9/9
ശിവാനി വർമ: ബ്രഹ്മകുമാരീസ് വേൾഡ് സ്പിരിച്വൽ യൂണിവേഴ്സിറ്റിയിലെ അധ്യാപിക. മോട്ടിവേഷണൽ പ്രാസംഗിക. പ്രസംഗങ്ങളിലൂടെ നിരവധി ആളുകളുടെ ജീവിതം മാറ്റിമറിച്ചു. വൈകാരിക സമ്മർദം, വിഷാദം തുടങ്ങി നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്നവരെ സഹായിക്കുന്നു.