TRENDING:

രുചിക്കൂട്ടുകൾ പങ്കുവെച്ച് യൂട്യൂബ് ഗോൾഡൻ പ്ലേ ബട്ടൺ നേടി മലയാളി വീട്ടമ്മ; വീണ ജാൻ പുരസ്കാരം നേടുന്ന ആദ്യ മലയാളി

Last Updated:
ഗോൾഡൺ പ്ലേ ബട്ടൺ പുരസ്കാരം നേടുന്ന ആദ്യ മലയാളിയാണ് വീണ ജാൻ.
advertisement
1/6
രുചിക്കൂട്ടുകൾ പങ്കുവെച്ച്  യൂട്യൂബ് ഗോൾഡൻ പ്ലേ ബട്ടൺ നേടി മലയാളി വീട്ടമ്മ; വീണ ജാൻ പുരസ്കാരം നേടുന്ന ആദ്യ മലയാളി
മലയാളി വീട്ടമ്മയ്ക്ക് യൂട്യൂബിന്റെ ഗോൾഡൻ പ്ലേ ബട്ടൺ പുരസ്കാരം. പ്രശസ്ത മലയാളി യൂട്യൂബർ വീണാ ജാനിന് പുരസ്കാരം. വീണാസ് കറിവേൾഡ് എന്ന യൂട്യൂബ് ചാനലിന്റെ ഉടമയാണ് വീണ. പത്ത് ലക്ഷം സബ്സ്ക്രൈബര്‍മാരുള്ള യൂട്യൂബ് ചാനലിനാണ് പുരസ്കാരം നൽകുന്നത്.
advertisement
2/6
ഗോൾഡൺ പ്ലേ ബട്ടൺ പുരസ്കാരം നേടുന്ന ആദ്യ മലയാളിയാണ് വീണ ജാൻ. വീണ നേരത്തെ യുട്യൂബിന്‍റെ സിൽവർ പ്ലേ ബട്ടൺ പുരസ്കാരം നേടിയിരുന്നു. ഒരു ലക്ഷം സബ്സ്ക്രൈബർമാരുള്ള ചാനലിന് നൽകുന്ന പുരസ്കാരമാണ് സിൽവർ ബട്ടൺ.
advertisement
3/6
പാചകക്കുറിപ്പുകൾ പങ്കുവെയ്ക്കുന്ന ചാനലാണ് വീണാസ് കറിവേൾഡ്. പത്ത് ലക്ഷം സബ്സ്ക്രൈബര്‍മാരാണ് ചാനലിനുള്ളത്. തൃശൂർ സ്വദേശിയായ വീണ ദുബായിലാണ് താമസിക്കുന്നത്.
advertisement
4/6
മികച്ച യൂട്യൂബർമാർക്ക് യൂട്യൂബ് പുരസ്കാരങ്ങൾ നൽകാറുണ്ട്. സബ്സ്ക്രൈബർമാരുടെ എണ്ണം കണക്കിലെടുത്താണ് പുരസ്കാരം നൽകുന്നത്.
advertisement
5/6
ഇതിന്റെ ആദ്യ തലം സിലവർ പ്ലേ ബട്ടൺ ആണ്. ഇതു കഴിഞ്ഞ് ഗോൾഡൻ പ്ലേബട്ടൺ നൽകും.
advertisement
6/6
അതിനു മുകളിലുള്ള പുരസ്കാരമാണ് ഡയമണ്ട് പ്ലേബട്ടൺ. പത്ത് മില്യൺ സബ്സ്ക്രൈബർമാരുള്ള യൂട്യൂബ് ചാനലിനാണ് ഇത് നൽകുന്നത്. ഏറ്റവും അവസാനമായി കസ്റ്റം പ്ലേബട്ടൺ, റൂബി പ്ലേബട്ടൺ എന്നീ പുരസ്കാരങ്ങളും യുട്യൂബ് നൽകുന്നു.
മലയാളം വാർത്തകൾ/Photogallery/Life/
രുചിക്കൂട്ടുകൾ പങ്കുവെച്ച് യൂട്യൂബ് ഗോൾഡൻ പ്ലേ ബട്ടൺ നേടി മലയാളി വീട്ടമ്മ; വീണ ജാൻ പുരസ്കാരം നേടുന്ന ആദ്യ മലയാളി
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories