TRENDING:

പത്ത് വര്‍ഷം കൊണ്ട് 12500 ലേറെ ശിഷ്യര്‍; നീന്തല്‍ക്കുളത്തിലെ ഗുരുനാഥ നളിനി ദേവി അധ്യാപനം തുടരുന്നു

Last Updated:
നളിനി ചേച്ചിയുടെ വീട്ടിലെ കൊച്ചു കുളത്തില്‍ വൈകുന്നേരം നാല് മണി മുതല്‍ കുട്ടികളുടെ തിരക്ക് ആണ്.
advertisement
1/8
പത്ത് വര്‍ഷം കൊണ്ട് 12500 ലേറെ ശിഷ്യര്‍; നീന്തല്‍ക്കുളത്തിലെ ഗുരുനാഥ നളിനി ദേവി
12500 ലധികം പേരെ നീന്താന്‍ പഠിപ്പിച്ച ഒരാളെ പരിചയപ്പെടാം.മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിനിയായ നളിനി ദേവിയാണ് ഈ നീന്തല്‍ ടീച്ചര്‍. നളിനി ചേച്ചിയുടെ വീട്ടിലെ കൊച്ചു കുളത്തില്‍ വൈകുന്നേരം നാല് മണി മുതല്‍ കുട്ടികളുടെ തിരക്ക് ആണ്. മക്കളെ നീന്തല്‍ പഠിപ്പിക്കാന്‍ രക്ഷിതാക്കള്‍ നളിനി ചേച്ചിയുടെ കൈകളിലേക്ക് ആണ് ഏല്‍പ്പിക്കുന്നത്. 11 കൊല്ലം കഴിഞ്ഞു ഇങ്ങനെ നീന്തല്‍ പഠിപ്പിക്കാന്‍ തുടങ്ങിയിട്ട്.12500 പേരില്‍ അധികം എന്ന് ആണ് ചേച്ചിയുടെ കണക്ക്.
advertisement
2/8
നീന്തല്‍ പഠിപ്പിച്ചു കൊണ്ട് തന്നെ നളിനി ചേച്ചി പറഞ്ഞു തുടങ്ങി' 2010ല്‍ ഒരു ഡോക്ടറുടെ കുഞ്ഞിന് വാട്ടര്‍ തെറാപ്പി ചെയ്താണ് തുടക്കം. ഇത് കേട്ട് അറിഞ്ഞ് അടുത്തുള്ള ആളുകള്‍ വന്നു തുടങ്ങി. അതിന് പിന്നാലെ ചില പത്രങ്ങളില്‍ വന്നു. അതോടെ ആളുകള്‍ അന്വേഷിച്ച് എത്തി. നീന്തല്‍ പഠിക്കുക എന്നത് അത്രയും അനിവാര്യമായ അത്യാവശ്യമായ ഒന്നാണ്. നമുക്ക് ഡ്രൈവ് ചെയ്യാന്‍ അറിയില്ലെങ്കില്‍ അറിയുന്നവരെ വച്ച് വാഹനം ഓടിക്കാം..പക്ഷേ വെള്ളത്തില്‍ വീണാല്‍ അത് പറ്റില്ലല്ലോ. തുഴഞ്ഞ് നില്‍ക്കാന്‍ എങ്കിലും അറിഞ്ഞാലേ രക്ഷപ്പെടാന്‍ പറ്റൂ'
advertisement
3/8
മുന്‍പ് നഴ്‌സിംഗ് മേഖലയില്‍ ആയിരുന്നു ഇവര്‍. പിന്നീട് അത് ഒഴിവാക്കി.നീന്തല്‍ അധ്യാപനം ഗൗരവമായി എടുത്തു .. രാവിലെയും വൈകുന്നേരവും ആയി നീന്തല്‍ പഠിക്കാന്‍ പ്രായ ഭേതമന്യേ ആളുകള്‍ കാത്ത് നില്‍ക്കാന്‍ തുടങ്ങി...' ഇപ്പൊ രണ്ട് നേരവും നീന്തല്‍ പഠിപ്പിക്കുന്നുണ്ട്. രാവിലെ ഇവിടെ അടുത്ത് ഇരവിമംഗലത്തും വൈകുന്നേരം വീട്ടിലെ ഈ ചെറിയ കുളത്തിലും..രണ്ട് വയസുള്ള കുട്ടികളെ വരെ നീന്തല്‍ പഠിപ്പിക്കാന്‍ കൊണ്ട് വരുന്നുണ്ട്. ഒരാഴ്ച മതി ശരിക്കും നീന്തല്‍ പഠിപ്പിക്കാന്‍. പക്ഷേ വെള്ളം പേടിയുള്ള ആളുകള്‍ക്ക് കുറേക്കൂടി സമയം എടുത്തേക്കും. കോവിഡ് വ്യാപനം കാരണം കുറച്ചായി നിര്‍ത്തിയിരുന്നു. ഇപ്പൊ പഴയ പോലെ ആളുകള്‍ ഒക്കെ വരാന്‍ തുടങ്ങി.
advertisement
4/8
നീന്തല്‍ പഠിപ്പിക്കാന്‍ നളിനി ചേച്ചിക്ക് ചില സ്‌പെഷല് രീതികള്‍ ഒക്കെ ഉണ്ട്..വാട്ടര്‍ ബോട്ടില്‍ ടെക്‌നിക് അതില്‍ ഒന്നാണ്. ഒഴിഞ്ഞ പ്ലാസ്റ്റിക് കുപ്പി പുറത്ത് ഡ്രസിനുള്ളില്‍ വച്ച് പുറത്ത് നിന്നും അടക്കും. ഈ കുപ്പികള്‍ ലൈഫ് ജാക്കറ്റ് പോലെ ആകും അപ്പൊള്‍. വെള്ളത്തില്‍ മുങ്ങുകയില്ല. ഇതിനൊപ്പം റബര്‍ റ്റിയൂബും ഉപയോഗിക്കും. വളരെ സുരക്ഷിതമായി തന്നെ ആണ് പരിശീലനം നല്‍കുന്നത് എന്നും നളിനി ദേവി പറയുന്നു.
advertisement
5/8
എല്ലാവര്‍ക്കും ഒരേ പോലെ അല്ല അധ്യാപനം..പ്രായം, ആരോഗ്യം ഇതൊക്കെ അനുസരിച്ച് ശൈലികള്‍ മാറും..പക്ഷേ ചില പൊതു നിര്‍ദ്ദേശങ്ങള്‍ ഉണ്ട്' വയറ് നിറച്ച് ഭക്ഷണം കഴിച്ച് നീന്താന്‍ വരരുത്. ഉച്ചയ്ക്ക് പൊറോട്ട, ബിരിയാണി തുടങ്ങിയ ഹെവി ഭക്ഷണം ഒക്കെ കഴിച്ച് നീന്താന്‍ വരുന്നത് ഒഴിവാക്കണം. പിന്നെ പ്രഷര്‍ പ്രശ്‌നങ്ങള്‍ ഉളളവര്‍ അത് നേരത്തെ സൂചിപ്പിക്കണം.
advertisement
6/8
[caption id="attachment_454771" align="alignnone" width="200"] അച്ഛന്‍ ആണ് നളിനി ചേച്ചിയുടെ റോള്‍ മോഡല്‍.. ജലത്തെ ഉള്ളംകൈ രേഖ പോലെ ചേച്ചി പഠിച്ചത് അച്ഛനില്‍ നിന്ന് ആണ്' അച്ഛന്‍ ആണ് എല്ലാം പഠിപ്പിച്ചത്. ഞാന്‍ മൂന്ന് നാല് വയസില്‍ തന്നെ നീന്തല്‍ പഠിച്ചിരുന്നു. അത് അച്ഛന്റെ കൂടെ നിന്ന് തനിയെ പഠിഞ്ഞത് ആണ്. അച്ഛന്‍ ഉമ്മറത്ത് ഉള്ളപ്പോള്‍ ഒരു ധൈര്യം ആയിരുന്നു. നാട്ടില്‍ ആര് വെള്ളത്തില്‍ മുങ്ങിപ്പോയാലും അച്ഛന്‍ ആയിരുന്നു ആദ്യം രക്ഷിക്കാന്‍ ഇറങ്ങുക. ഒരിക്കല്‍ എന്റെ മൂന്നര പവന്‍ വരുന്ന മാല വെള്ളത്തിന് അടിയില്‍ പോയി. അച്ഛന്‍ ഒറ്റ മുങ്ങലില്‍ തന്നെ അത് കണ്ടെത്തി.</dd> <dd>[/caption]
advertisement
7/8
[caption id="attachment_454761" align="alignnone" width="300"] നീന്തല്‍ പരിശീലനം തികച്ചും പ്രോഫഷനല്‍ രീതിയില്‍ ആണ് നല്‍കുന്നത് എങ്കിലും ഫീസിന്റെ കാര്യത്തില്‍ നളിനി ചേച്ചി അത്ര പ്രഫഷനല്‍ അല്ല. ഞാന്‍ കാശ് അങ്ങനെ കണക്ക് പറഞ്ഞ് വാങ്ങാറില്ല. ഒന്ന് രണ്ടാഴ്ച ഒക്കെ വരുന്നവരോട് 10 രൂപ വാങ്ങും. എനിക്ക് ഇപ്പൊള്‍ വലിയ സാമ്പത്തിക പ്രശ്‌നങ്ങള്‍ ഒന്നും ഇല്ലാത്തത് കൊണ്ട് കാശ് കണക്ക് പറഞ്ഞ് വാങ്ങേണ്ട കാര്യം ഇല്ല. മണിക്കൂറിന് കണക്ക് വെച്ച് കാശ് വാങ്ങുന്ന ആളുകളും ഉണ്ട്.</dd> <dd>[/caption]
advertisement
8/8
എന്തായാലും ഞാന്‍ ഇപ്പൊള്‍ അങ്ങനെ വാങ്ങാന്‍ ഉദ്ദേശിക്കുന്നില്ല. മലപ്പുറം ജില്ലയില് നിന്ന് മാത്രമല്ല സമീപ ജില്ലകളില്‍ നിന്ന് പോലും നളിനി ചേച്ചിയുടെ നീന്തല്‍ കളരി അന്വേഷിച്ച് ആളുകള്‍ എത്തുന്നുണ്ട്.. മണിക്കൂറിനും നിമിഷങ്ങള്‍ക്കും കണക്ക് വെച്ച് പണം എണ്ണി വാങ്ങി പരിശീലനം നല്‍കുന്ന പ്രൊഫഷണലുകള്‍ പെരുകുന്ന കാലത്ത് നളിനി ചേച്ചി ഒരു അത്ഭുതമാണ്. ആദരം അര്‍ഹിക്കുന്ന വ്യക്തിത്വം ആണ്.
മലയാളം വാർത്തകൾ/Photogallery/Life/Women/
പത്ത് വര്‍ഷം കൊണ്ട് 12500 ലേറെ ശിഷ്യര്‍; നീന്തല്‍ക്കുളത്തിലെ ഗുരുനാഥ നളിനി ദേവി അധ്യാപനം തുടരുന്നു
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories