TRENDING:

വിജിലൻസ് കേസെന്ന് വ്യാജ പ്രചാരണം; പരാതിയുമായി വനിതാ പഞ്ചായത്ത് പ്രസിഡന്‍റ്

Last Updated:
നേതൃസ്ഥാനങ്ങളിലിരിക്കുന്ന സ്ത്രീകളെ തേജോവധം ചെയ്യുന്ന പ്രവണത അനാരോഗ്യകരമാണെന്ന് വനിതാ കമ്മീഷൻ
advertisement
1/3
വിജിലൻസ് കേസെന്ന് വ്യാജ പ്രചാരണം; പരാതിയുമായി വനിതാ പഞ്ചായത്ത് പ്രസിഡന്‍റ്
കൊച്ചി: കടമക്കുടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റിനെതിരെ വിജിലന്‍സ് സംഘം കേസ് രജിസ്റ്റര്‍ ചെയ്തുവെന്ന് വ്യാജ പ്രചരണത്തിനെതിരെ വനിതാ കമ്മീഷനിൽ പരാതി. കഴിഞ്ഞ ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതിനെതിരെ ആരോപണ വിധേയയായ പ്രസിഡന്റ് നേരിട്ട് കമ്മീഷന്‍ മുമ്പാകെ പരാതി നല്‍കുകയായിരുന്നു. കൊച്ചി കാക്കനാട് കളക്ടറേറ്റിൽ നടത്തിയ മെഗാ അദാലത്തിലാണ് പഞ്ചായത്ത് പ്രസിഡന്‍റ് പരാതിയുമായി എത്തിയത്.
advertisement
2/3
എതിര്‍ പാര്‍ട്ടിയിലുള്ളവര്‍ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് വ്യാജവാര്‍ത്ത പരത്തിയതെന്ന് കമ്മീഷന്‍ വിലയിരുത്തി. ശാക്തീകരിക്കപ്പെട്ട് ഉന്നത സ്ഥാനങ്ങളിലെത്തിയ സ്ത്രീകളെ രാഷ്ട്രീയ പകപോക്കലിന് കരുവാക്കുന്നത് അനുവദിക്കില്ല. തിരഞ്ഞെടുപ്പ് പ്രചരണ സമയത്ത് പരാതിക്കാരിയെ മാനസികമായി തകര്‍ക്കുകയായിരുന്നു ലക്ഷ്യമെന്നും വനിതാ കമ്മീഷൻ നിരീക്ഷിച്ചു.
advertisement
3/3
നേതൃസ്ഥാനങ്ങളിലിരിക്കുന്ന സ്ത്രീകളെ തേജോവധം ചെയ്യുന്ന പ്രവണത അനാരോഗ്യകരമാണെന്നും കമ്മീഷന്‍ പറഞ്ഞു. കേസിന്റെ വിശദാംശങ്ങള്‍ക്കായി തൃക്കാക്കര പോലീസ് സ്റ്റേഷനില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി.
advertisement
മലയാളം വാർത്തകൾ/Photogallery/Life/
വിജിലൻസ് കേസെന്ന് വ്യാജ പ്രചാരണം; പരാതിയുമായി വനിതാ പഞ്ചായത്ത് പ്രസിഡന്‍റ്
ജീവിതശൈലിയുടെ മാറ്റങ്ങൾ ആരോഗ്യം, ആഹാരം, സംസ്കാരം എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories