TRENDING:

Royal Enfield Bullet 350: വൻ രൂപമാറ്റവുമായി പുതിയ ഭാവത്തിൽ ബുള്ളറ്റ് ക്ലാസിക് 350

Last Updated:
റോയൽ എൻഫീൽഡ് ബുള്ളറ്റ് 350 നിരയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന മോഡലുകളിൽ ഒന്നാണ്. 6 കളർ ഓപ്ഷനുകളുള്ള നാല് വേരിയൻ്റുകളിൽ ഇത് ലഭ്യമാണ്. 2.15 ലക്ഷം രൂപ മുതലാണ് വില തുടങ്ങുന്നത്
advertisement
1/10
Royal Enfield Bullet 350: വൻ രൂപമാറ്റവുമായി പുതിയ ഭാവത്തിൽ ബുള്ളറ്റ് ക്ലാസിക് 350
അന്നും ഇന്നും ഇരുചക്രവാഹന വിപണിയിലെ രാജാവാണ് റോയൽ എൻഫീൽഡ് എന്ന നമ്മുടെ ബുള്ളറ്റ്. പതിറ്റാണ്ടുകളായി നമ്മുടെ നിരത്തുകളിൽ പ്രൗഢിയുടെയും ആഡംബരത്തിന്റെയും പ്രതീകമായി ബുള്ളറ്റ് നിറഞ്ഞുനിൽക്കുന്നു.(Photo: Shahrukh Shah/ News18)
advertisement
2/10
പുതിയ മോഡലുകൾ കമ്പനി അവതരിപ്പിക്കുന്നത് വലിയ പ്രതീക്ഷയോടെയാണ് വാഹന പ്രേമികൾ നോക്കിക്കാണുന്നത്. വിവിധ സെഗ്‌മെന്റുകളിൽ നിരവധി മോഡലുകൾ കമ്പനി അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്. (Photo: Shahrukh Shah/ News18)
advertisement
3/10
ഏറ്റവും ഒടുവിൽ ഓഗസ്റ്റ് 12നാണ് 350 സെഗ്‌മെന്റിൽ മറ്റൊരു വാഹനം കമ്പനി പുറത്തിറക്കിയത്. ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന റോയൽ എൻഫീൽഡിന്റെ മോഡലാണ് ഇപ്പോൾ ഇത്. (Photo: Shahrukh Shah/ News18)
advertisement
4/10
മോഡലിലെ ഏറ്റവും പ്രധാനപ്പെട്ട അപ്‌ഡേറ്റ്, പുതിയ എൽഇഡി ഹെഡ്‌ലൈറ്റാണ്. റോയൽ എൻഫീൽഡ് ഒടുവിൽ ഹാലൊജൻ ലൈറ്റ് ആണ് നൽകിയത്. . (Photo: Shahrukh Shah/ News18)
advertisement
5/10
റോയൽ എൻഫീൽഡിന്റെ ഈ ബൈക്കിന് 20 ബിഎച്ച്പി പവറും 27 എൻഎം ടോർക്കും സൃഷ്ടിക്കുന്ന 350 സിസി സിംഗിൾ എയർ കൂൾഡ് എഞ്ചിനാണുള്ളത്. (Photo: Shahrukh Shah/ News18)
advertisement
6/10
ക്ലാസിക് 350 5 സ്പീഡ് ട്രാൻസ്മിഷനും വെറ്റ് ക്ലച്ചുമായാണ് അവതരിപ്പിച്ചത്. മുന്നിൽ ഇരട്ട ടെലിസ്‌കോപിക് ഫോർക്കുകളും പിന്നിൽ ഇരട്ട അബ്സോർബറുകളുമുണ്ട്. (Photo: Shahrukh Shah/ News18)
advertisement
7/10
റോയൽ എൻഫീൽഡ് ക്ലാസിക് 350 യിൽ 42 എംഎം മുൻ ഫോർക്കുകളാണുള്ളത്. ഡ്യുവൽ ചാനൽ എബിഎസ് പിന്തുണയുമുണ്ട്.(Photo: Shahrukh Shah/ News18)
advertisement
8/10
 റോയൽ എൻഫീൽഡ് ക്ലാസിക് 350 ൽ 300 എംഎം, 270 എംഎം ഡിസ്‌ക് ബ്രേക്കുകളാണ് ഉപയോഗിച്ചിരിക്കുന്നത്.(Photo: Shahrukh Shah/ News18)
advertisement
9/10
 ഉപഭോക്താക്കളുടെ സൗകര്യാർത്ഥം ടൈപ്പ് സി ചാർജിംഗ് പോർട്ട്, ക്രമീകരിക്കാവുന്ന ലിവർ, നാവിഗേഷൻ ഡിസ്‌പ്ലേ, ഗിയർ പൊസിഷൻ ഇൻഡിക്കേറ്റർ എന്നിവ ക്ലാസിക് 350-ൽ കമ്പനി ഉൾപ്പെടുത്തിയിട്ടുണ്ട്. (Photo: Shahrukh Shah/ News18)
advertisement
10/10
ക്ലാസിക് 350ന്റെ ഓൺറോഡ് വില 2.15 ലക്ഷം രൂപയിലാണ് തുടങ്ങുന്നത്. . (Photo: Shahrukh Shah/ News18)
മലയാളം വാർത്തകൾ/Photogallery/Money/Auto/
Royal Enfield Bullet 350: വൻ രൂപമാറ്റവുമായി പുതിയ ഭാവത്തിൽ ബുള്ളറ്റ് ക്ലാസിക് 350
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Advertisement
Open in App
Home
Video
Impact Shorts
Web Stories