TRENDING:

Gold Price Today: സ്വർണവിലയിൽ വീണ്ടും കുതിപ്പ്; രണ്ട് ദിവസം കൊണ്ട് കൂടിയത് 320 രൂപ; ഇന്നത്തെ നിരക്കുകൾ

Last Updated:
5780 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
advertisement
1/5
Gold Price Today: സ്വർണവിലയിൽ വീണ്ടും കുതിപ്പ്; രണ്ട് ദിവസം കൊണ്ട് കൂടിയത് 320 രൂപ; ഇന്നത്തെ നിരക്കുകൾ
കൊച്ചി: സംസ്ഥാനത്ത് വീണ്ടും കുത്തനെ ഉയർന്നു സ്വര്‍ണവില. കഴിഞ്ഞ ദിവസം 46,000ന് മുകളില്‍ എത്തിയ സ്വര്‍ണവിലയിലാണ് വീണ്ടും വർധനവുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിനു 46,240 രൂപയായി. പവന് 80 രൂപയുടെ വർധനവാണ് ഇന്നുണ്ടായത്. 5780 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
advertisement
2/5
ജനുവരി 18ന് സ്വര്‍ണവില 46,000ല്‍ താഴെ എത്തി ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തിയിരുന്നു. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം വില ഉയര്‍ന്നത്. രണ്ടാഴ്ചയായി സ്വര്‍ണവിലയില്‍ ഇടിവാണ് ദൃശ്യമാകുന്നത്.
advertisement
3/5
രണ്ടിന് സ്വര്‍ണവില 47000ല്‍ എത്തിയിരുന്നു. രണ്ടാഴ്ചയ്ക്കിടെ ആയിരം രൂപയിലധികം താഴ്ന്ന ശേഷമാണ് ഇന്നലെ(19-01-2023) വില ഉയര്‍ന്നത്.
advertisement
4/5
തിങ്കളാഴ്ച നേട്ടത്തോടെ വ്യാപാരം ആരംഭിച്ച സ്വര്‍ണം ബാക്കി മൂന്ന് ദിവസങ്ങളില്‍ ഇടിവ് രേഖപ്പെടുത്തി. ആദ്യ ദിവസം 120 രൂപ നേട്ടമുണ്ടാക്കി 46,520 രൂപയായിരുന്നു പവന് രേഖപ്പെടുത്തിയത്. തൊട്ടടുത്ത ദിവസം 80 രൂപ കുറഞ്ഞ് 46,440 രൂപയിലേക്കും ബുധനാഴ്ച 280 രൂപ കുറഞ്ഞ് 46,160 രൂപയിലേക്കും എത്തി.
advertisement
5/5
മാസത്തിലെ ഉയർന്ന നിലവാരം ജനുവരി രണ്ടിന് രേഖപ്പെടുത്തിയ 47,000 രൂപയാണ്. ഈ നിലവാരത്തിൽ നിന്ന് 840 രൂപ അകലെയാണ് വെള്ളിയാഴ്ചയിലെ സ്വർണ വില. സർവകാല ഉയരമായ ഡിസംബർ 28 ന് രേഖപ്പെടുത്തിയ 47,120 രൂപയിൽ നിന്ന് 960 രൂപയുടെ വ്യത്യാസം ഇന്നത്തെ സ്വർണ വിലയിലുണ്ട്.
മലയാളം വാർത്തകൾ/Photogallery/Money/
Gold Price Today: സ്വർണവിലയിൽ വീണ്ടും കുതിപ്പ്; രണ്ട് ദിവസം കൊണ്ട് കൂടിയത് 320 രൂപ; ഇന്നത്തെ നിരക്കുകൾ
ഏറ്റവും പുതിയ ബിസിനസ് വാർത്തകൾ, വ്യക്തിപരമായ സാമ്പത്തിക വിവരങ്ങൾ,ദിവസം തോറുമുള്ള സ്വർണ നിരക്ക് എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories