TRENDING:

iPhone 17 | ഐഫോൺ 17 ലോഞ്ചിനായി കാത്തിരിക്കാനുള്ള അഞ്ച് കാരണങ്ങൾ

Last Updated:
ഒട്ടനവധി പുത്തൻ ഫീച്ചറുകളുമായാണ് ആപ്പിൾ പുതിയ മോഡൽ വിപണിയിലെത്തുന്നത്
advertisement
1/5
iPhone 17 | ഐഫോൺ 17 ലോഞ്ചിനായി കാത്തിരിക്കാനുള്ള  അഞ്ച് കാരണങ്ങൾ
അടുത്ത ആഴ്ച ആദ്യം ഐഫോൺ 17 പുറത്തിറങ്ങും. ആപ്പിളിന്റെ ദശലക്ഷക്കണക്കിന് ആരാധകർ ലോഞ്ചിനായുള്ള കൗണ്ട്ഡൗൺ ആരംഭിച്ചു കഴിഞ്ഞു. ഒട്ടനവധി പുത്തൻ ഫീച്ചറുകളുമായാണ് ആപ്പിൾ പുതിയ മോഡൽ വിപണിയിലെത്തുന്നത്. ആപ്പിൾ ഷാസിക്ക് ടൈറ്റാനിയത്തിന് പകരം അലുമിനിയം ഉപയോഗിക്കുമെന്ന് സൂചനയുള്ളതിനാൽ ഐഫോൺ 17 പ്രോ ഡിസൈൻ അതിന്റെ മുൻഗാമികളേക്കാൾ കൂടുതൽ ഈടുനിൽക്കുന്നതായിരിക്കും. ഐഫോൺ 17 പ്രോ സീരീസിന്റെ പിൻഭാഗത്ത് അലുമിനിയത്തിന്റെയും ഗ്ലാസ് മെറ്റീരിയലിന്റെയും മിശ്രിതം കാണാൻ കഴിയും, ഇത് മോഡലുകൾക്ക് കുടുതൽ  സ്റ്റൈലും ഫിനിഷും നൽകുന്നു.
advertisement
2/5
ഐഫോൺ 17 പ്രോ സീരീസിനായി ആപ്പിൾ 12 ജിബി റാമുള്ള പുതിയ എ19 പ്രോ-ലെവൽ ചിപ്‌സെറ്റാണുപയോഗിക്കുന്നത്.മെമ്മറി അപ്‌ഗ്രേഡിനൊപ്പം മെച്ചപ്പെട്ട പ്രകടന നിലവാരം വാഗ്ദാനം ചെയ്യുന്ന പുതിയ ചിപ്പ് നിർമ്മിക്കാൻ ടിഎസ്എംസി 3nm പ്രോസസാണ് ഉപയോഗിക്കുന്നത്.
advertisement
3/5
വൈഡ്, അൾട്രാ-വൈഡ് ആംഗിൾ വൈവിധ്യം വാഗ്ദാനം ചെയ്യുന്ന രണ്ട് 48MP സെൻസറുകൾക്കൊപ്പം 48MP ടെലിഫോട്ടോ ലെൻസും ആപ്പിൾ കൊണ്ടുവരുമെന്ന് സൂചനയുണ്ട്. 17 പ്രോയിലേക്ക് വേരിയബിൾ അപ്പർച്ചർ വരുന്നതും നമുക്ക് കാണാൻ കഴിയും.
advertisement
4/5
ഐഫോൺ 17 പ്രോയ്ക്ക് ഒടുവിൽ അതിന്റെ ഭാരത്തിന് അനുയോജ്യമായ ഒരു സെൽഫി ഷൂട്ടർ നൽകാൻ കഴിയും. പുതിയ 24MP ക്യാമറ പ്രോ സീരീസിൽ മാത്രമേ കാണാൻ കഴിയു എന്നാണ് പ്രതീക്ഷ, ഇത് ആപ്പിളിന് ഡ്യുവൽ-ക്യാം റെക്കോർഡിംഗ് പോലുള്ള പുതിയ വഴികൾ തുറക്കും.
advertisement
5/5
ഐഫോൺ 17 എയറിൽ ഒരു മാറ്റം കാണാൻ കഴിഞ്ഞേക്കും. എന്നാൽ ഫോണിന്റെ ഭാരം അൽപം കൂടിയാലും 17 പ്രോ സീരീസ് ബാറ്ററി പായ്ക്കിന്റെ കാര്യത്തിൽ വിട്ടുവീഴ്ച ചെയ്യുമെന്ന് തോന്നുന്നില്ല. ആപ്പിൾ സിലിക്കൺ കാർബൺ സാങ്കേതികവിദ്യ ഉപയോഗിക്കാൻ സാധ്യതയില്ല എന്നാണ് ഇതിനർത്ഥം.
മലയാളം വാർത്തകൾ/Photogallery/Money/Tech/
iPhone 17 | ഐഫോൺ 17 ലോഞ്ചിനായി കാത്തിരിക്കാനുള്ള അഞ്ച് കാരണങ്ങൾ
Open in App
Home
Video
Impact Shorts
Web Stories