TRENDING:

ബിൻ ലാദന്റെ മകനെ കുറിച്ച് വിവരം നൽകുന്നവർക്ക് 7 കോടി വാഗ്ദാനം ചെയ്ത് അമേരിക്ക

Last Updated:
ബിൻ ലാദന്റെ മകനെ കുറിച്ച് വിവരം നൽകുന്നവർക്ക് 7 കോടി വാഗ്ദാനം ചെയ്ത് അമേരിക്ക
advertisement
1/8
ബിൻ ലാദന്റെ മകനെ കുറിച്ച് വിവരം നൽകുന്നവർക്ക് 7 കോടി വാഗ്ദാനം ചെയ്ത് അമേരിക്ക
കൊല്ലപ്പെട്ട അൽ-ഖ്വയ്ദ നേതാവ് ബിൻലാദന്റെ മകനെ കുറിച്ച് വിവരം നൽകുന്നവർക്ക് ഒരു മില്യൺ ഡോളർ (7 കോടിയിലധികം രൂപ) വാഗ്ദാനം ചെയ്ത് അമേരിക്ക. ഉദിച്ചു വരുന്ന തീവ്രവാദ മുഖമെന്ന് മുന്നിൽ കണ്ടാണ് നീക്കം
advertisement
2/8
ബിൻ ലാദന്റെ ഇളയ മകനാണ് ഹംസ ബിൻ ലാദൻ
advertisement
3/8
ജിഹാദിന്‍റെ കിരീടാവകാശി എന്ന് വരെ വിശേഷിപ്പിക്കപ്പെട്ട ഹംസ എവിടെയാണെന്നുള്ളതിനെ കുറിച്ച് പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാൻ, സിറിയ എന്നിങ്ങനെ പലരാജ്യങ്ങളുടെ പേരുകൾ ഉയർന്നു കേട്ടിരുന്നു. ഇയാൾ ഇറാനിൽ വീട്ടു തടങ്കലിലാണെന്നും അഭ്യൂഹമുണ്ടായിരുന്നു
advertisement
4/8
അൽ-ഖ്വയിദയുടെ പുതിയ നേതാവായി സംഘടനയുടെ മുൻ തലവൻ ഒസാമ ബിൻ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദൻവളർന്നു വരുന്നുവെന്നാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്മെന്റ് പ്രസ്താവനയിൽ പറയുന്നത്.
advertisement
5/8
തന്റെ പിതാവിന്റെ മരണത്തിന് പ്രതികാരം വീട്ടാൻ ഹംസ ഒരുക്കങ്ങൾ നടത്തുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു
advertisement
6/8
യുഎസിനെയും പടിഞ്ഞാറൻ സഖ്യരാഷ്ട്രങ്ങളെയും ആക്രമിക്കാൻ ആഹ്വാനം ചെയ്യുന്ന ഹംസയുടേതെന്നു കരുതുന്ന ചില ഓഡിയോ, വിഡിയോ സന്ദേശങ്ങൾ മുൻവർഷങ്ങളിൽ പുറത്തുവന്നിരുന്നു ഇതാണ് സംശയങ്ങൾക്കിടയാക്കിയത്.
advertisement
7/8
യുഎസിന്റെ ആഗോളഭീകര പട്ടികയിൽ ഉൾപ്പെട്ട ആളാണ് ഹംസ.
advertisement
8/8
ഹംസയുടെ പൗരത്വം സൗദി അറേബ്യ റദ്ദാക്കിയതായും നേരത്തെ വാർത്തകൾ വന്നിരുന്നു
മലയാളം വാർത്തകൾ/Photogallery/Photos/
ബിൻ ലാദന്റെ മകനെ കുറിച്ച് വിവരം നൽകുന്നവർക്ക് 7 കോടി വാഗ്ദാനം ചെയ്ത് അമേരിക്ക
Open in App
Home
Video
Impact Shorts
Web Stories