advertisement
1/7

വയനാട് ഇരുളത്ത് രണ്ട് വനപാലകർക്കാണ് കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റത്. സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു നാട്ടുകാർ റോഡ് ഉപരോധിച്ച് പ്രതിഷേധിച്ചത്.
advertisement
2/7
പ്രതിഷേധത്തെ തുടർന്ന് നിരവധി വാഹനങ്ങളാണ് റോഡിൽ കുടുങ്ങി കിടന്നത്.
advertisement
3/7
ഇരുളം ആന പന്തി കോളനിയിലെ ഫോറസ്റ്റ് വാച്ച്മാന്മാര്‍ക്കാണ് കടുവയുടെ ആക്രമണത്തിൽ പരുക്കേറ്റിരുന്നത്. ഗുരുതരമായി പരുക്കേറ്റ വാച്ചര്‍ സാജനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
advertisement
4/7
കുറിച്വാട് റേഞ്ച് ഓഫീസര്‍ കെ. രതീശന്റെ നേതൃത്വത്തില്‍ വനപാലക സംഘം ഫീല്‍ഡ് വിസിറ്റ് നടത്തുന്നതിനിടയിലായിരുന്നു കടുവയുടെ ആക്രമണം.
advertisement
5/7
കടുവയുടെ ആക്രമണത്തെതുടർന്ന റെയ്ഞ്ചര്‍ ഉള്‍പ്പെടെയുള്ളവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. സ്ഥലത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
advertisement
6/7
വന്യ മൃഗങ്ങളുടെ ഭീഷണി രൂക്ഷമായതോടെയാണ് ജനങ്ങൾ തെരുവിലിറങ്ങിയത്.
advertisement
7/7
സുൽത്താൻബത്തേരി എംഎൽഎ ഐസി ബാലകൃഷ്ണൻ ഉൾപ്പെടെയുള്ള ജനപ്രതിനിധികൾ സ്ഥലത്തെത്തി പ്രതിഷേധക്കാരോട് സംസാരിച്ചു.