TRENDING:

മെസി ലോക ഫുട്ബോളറായത് നേർവഴിക്ക് അല്ലേ? ഫിഫ വോട്ടെടുപ്പിൽ കൃത്രിമമെന്ന് ആരോപണം

Last Updated:
നിക്കാരഗ്വ ഫുട്ബോള്‍ ടീം ക്യാപ്റ്റനായ ജുവാന്‍ ബറേറയാണ് ആരോപണവുമായി ആദ്യം രംഗത്തെത്തിയത്
advertisement
1/3
മെസി ലോക ഫുട്ബോളറായത് നേർവഴിക്ക് അല്ലേ? ഫിഫ വോട്ടെടുപ്പിൽ കൃത്രിമമെന്ന് ആരോപണം
സൂറിച്ച്: ലയേണൽ മെസിയെ ലോക ഫുട്ബോളറാക്കാൻ വോട്ടെടുപ്പിൽ കൃത്രിമം നടത്തിയതായി ആരോപണം. നിക്കാരഗ്വ ഫുട്ബോള്‍ ടീം ക്യാപ്റ്റനായ ജുവാന്‍ ബറേറയാണ് ആരോപണവുമായി ആദ്യം രംഗത്തെത്തിയത്. ഇത്തവണ താൻ വോട്ട് ചെയ്തിട്ടില്ലെന്നും എന്നാൽ മെസിക്ക് വോട്ട് ചെയ്തെന്നാണ് ഫിഫ രേഖകളെന്നും ബറേറ ആരോപിച്ചു. വോട്ടെടുപ്പിൽ കൃത്രിമം നടന്നതായി സുഡാൻ, ഈജിപ്ത് ഫുട്ബോൾ അസോസിയേഷനുകളും ആരോപിച്ചു.
advertisement
2/3
എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് ഫിഫ രംഗത്തെത്തി. നിക്കാരഗ്വ ക്യാപ്റ്റൻ ഒപ്പിട്ട് നൽകിയ രേഖകൾ കൈവശമുണ്ടെന്നും ഫിഫ അറിയിച്ചു. ഈജിപ്ത് നായകൻ മുഹമ്മദ് സലേയുടെ രണ്ട് വോട്ടുകൾ വലിയ അക്ഷരത്തിലായതിനാൽ സ്വീകരിച്ചിട്ടില്ലെന്നും ഫിഫ വ്യക്തമാക്കി.
advertisement
3/3
ഫിഫയുടെ മികച്ച ഫുട്ബോളറെ കണ്ടെത്താൻ ഓരോ ദേശീയ ടീം ക്യാപ്റ്റൻമാരും പരിശീലകരുമാണ് വോട്ട് ചെയ്യുന്നത്. തെരഞ്ഞെടുക്കപ്പെട്ട സ്പോർട്സ് ജേർണലിസ്റ്റുകൾക്കും വോട്ട് ചെയ്യാം.
advertisement
മലയാളം വാർത്തകൾ/Photogallery/Sports/
മെസി ലോക ഫുട്ബോളറായത് നേർവഴിക്ക് അല്ലേ? ഫിഫ വോട്ടെടുപ്പിൽ കൃത്രിമമെന്ന് ആരോപണം
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Advertisement
Open in App
Home
Video
Impact Shorts
Web Stories