TRENDING:

ഫിഫയുടെ അഡ്മിൻ പോസ്റ്റ് കേരളാ ഘടകം ഏറ്റെടുത്തോ? ഒഫീഷ്യൽ പേജിലെ മലയാളം പോസ്റ്റിൽ മലയാളികൾക്ക് ആഘോഷരാവ്

Last Updated:
കഴിഞ്ഞ ദിവസം ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പേജിൽ കയറിയ മലയാളികൾ ഒരിക്കൽക്കൂടി ഞെട്ടി
advertisement
1/6
ഫിഫയുടെ അഡ്മിൻ പോസ്റ്റ് കേരളാ ഘടകം ഏറ്റെടുത്തോ? ഒഫീഷ്യൽ പേജിലെ മലയാളം പോസ്റ്റിൽ മലയാളികൾക്ക് ആഘോഷരാവ്
ഖത്തറിലെ അല്‍ ബൈത്ത് സ്റ്റേഡിയ കവാടത്തിൽ ആ നാടിന്റെ ചൂടും ചൂരുമറിഞ്ഞ മലയാളികളുടെ ഭാഷയിൽ 'നന്ദി' എന്ന വാക്ക് തെളിഞ്ഞത് ഓർമ്മയുണ്ടോ? കാൽപ്പന്തുകളിയുടെ (Football) ലോകവേദിയിൽ തെളിഞ്ഞ ആ നിമിഷത്തിന് രണ്ടു വയസ് പിന്നിട്ടിരിക്കുന്നു. മലയാളികളെ വീണ്ടും വീണ്ടും സ്നേഹം കൊണ്ട് മൂടുന്ന പ്രവണത ഫുട്ബോൾ മാമാങ്കം അവസാനിപ്പിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക പേജിൽ കയറിയ മലയാളികൾ ഒരിക്കൽക്കൂടി ഞെട്ടി
advertisement
2/6
കേരളത്തിൽ നിന്നുള്ള ബ്രസീൽ, അർജന്റീന, പോർട്ടുഗൽ ഫാൻസ്‌ ആറിനു കുറുകെ അവരുടെ പ്രിയ കാൽപന്ത് ദൈവങ്ങളുടെ കൂറ്റൻ കട്ടൗട്ടുകൾ നിർത്തിയിരിക്കുന്ന ചിത്രം ഫിഫയുടെ പേജിലെത്തി. ഈ ദൃശ്യം കേരളത്തിലേതെന്നു മാത്രമല്ല, ക്യാപ്‌ഷനും തനി മലയാളത്തിൽ തന്നെ (തുടർന്ന് വായിക്കുക)
advertisement
3/6
'മെസ്സി, റൊണാൾഡോ, നെയ്മർ - ഇവർ മൂന്ന് പേരും ആണെൻ്റെ ഹീറോസ് ആരാണ് നിങ്ങളുടെ ഹീറോ?' എന്നൊരു ചോദ്യവും. ഇത് കാണുമ്പോൾ മനസിലേക്ക് ഓടിയെത്തുക ഒരുപക്ഷേ ലൂസിഫർ സിനിമയിൽ ജതിൻ രാംദാസിന്റെ വിദേശിയായ പങ്കാളി 'നമസ്കാരം' എന്ന് മലയാളത്തിൽ പറയുമ്പോൾ ഹർഷോന്മത്ത പുളകിതരാകുന്ന അണികളുടെ ആ രംഗമാവും
advertisement
4/6
അവർക്കിടയിലേക്ക് പി.പി. ചിത്തരഞ്ജൻ എം.എൽ.എ. ഒരു കമന്റിട്ട് ആവേശം വാനോളമുയർത്തി. 'റൊസാരിയോ തെരുവുകളിലെ മുത്തശ്ശിമാർ അവരുടെ പേരക്കിടാങ്ങൾക്ക് പറഞ്ഞു കൊടുക്കുന്ന ഒരു കഥയുണ്ട്‌.. ആ തെരുവിൽ കാൽപന്തിന്റെ ബാലപാഠങ്ങൾ പഠിച്ച്, ഒടുവിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ കാൽപന്തുകളിയുടെ മിശിഹായായി മാറിയ ഒരുവന്റെ കഥ.. Leo Messi'. പോസ്റ്റ് കഴിഞ്ഞാൽ പിന്നെ കൂടുതൽ ലൈക്ക് ഈ കമന്റിനാണ്
advertisement
5/6
കണ്ണുകളെ വിശ്വസിക്കാൻ വയ്യ എന്ന പോലത്തെ അവസ്ഥയായി പിന്നീട്. കമന്റ് ബോക്സിൽ മലയാളികൾക്ക് ആഘോഷ രാവുണർന്നു. 'ഫിഫയുടെ അഡ്മിൻ പോസ്റ്റ് കേരളാ ഘടകം ഏറ്റെടുത്തോ', 'ഫിഫയുടെ പേജ് ഏതോ മലയാളി ഹാക്ക് ചെയ്തു എന്ന് തോന്നുന്നു', 'ഫിഫയുടെ പേജില്‍ കേറിയ മറ്റ് രാജ്യക്കാര്‍.. ദൈവമേ.. ഇതേത് ഭാഷ', അയ്ശേരി; ഈ പേജ് ഒറിജിനൽ അല്ലായിരുന്നോ' എന്നൊക്കെ എഴുതി ഫുട്ബോൾ പ്രേമികൾ അവരുടെ സന്തോഷം പ്രകടിപ്പിച്ചു
advertisement
6/6
ചോദ്യം എന്തായാലും ഇവിടെ ഫുട്ബോൾ എന്ന വികാരത്തിനാണ് പ്രാമുഖ്യം എന്ന് മലയാളികളുടെ പ്രതികരണം നോക്കി മനസിലാക്കാം. 2013 ഫെബ്രുവരി മാസം മുതൽ ഫുട്ബോൾ ഫെഡറേഷൻ മാനേജ് ചെയ്തുപോരുന്ന പേജിലാണ് മലയാളം പോസ്റ്റ് എത്തിച്ചേർന്നത്
മലയാളം വാർത്തകൾ/Photogallery/Sports/
ഫിഫയുടെ അഡ്മിൻ പോസ്റ്റ് കേരളാ ഘടകം ഏറ്റെടുത്തോ? ഒഫീഷ്യൽ പേജിലെ മലയാളം പോസ്റ്റിൽ മലയാളികൾക്ക് ആഘോഷരാവ്
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories