TRENDING:

എംബാപ്പെ പെനാൽറ്റി കിക്ക് നഷ്ടമാക്കിയത് രണ്ടുതവണ; റീബൌണ്ട് അവസരവും കളഞ്ഞുകുളിച്ചു; മെസിയുടെ ഗോളിൽ പി.എസ്.ജി ജയം

Last Updated:
രണ്ടു കിക്ക് നഷ്ടമായിട്ടും എംബാപ്പെയുടെ ഭാഗ്യദോഷം തീർന്നില്ല, റീബൌണ്ട് ചെയ്തുവന്ന പന്ത് തുറന്ന ഗോൾ പോസ്റ്റായിട്ടും താരം മുകളിലൂടെ അടിച്ചുകളഞ്ഞു
advertisement
1/5
എംബാപ്പെ പെനാൽറ്റി കിക്ക് നഷ്ടമാക്കിയത് രണ്ടുതവണ; റീബൌണ്ട് അവസരവും കളഞ്ഞുകുളിച്ചു; മെസിയുടെ ഗോളിൽ പി.എസ്.ജി ജയം
കീലിയൻ എംബാപ്പെയ്ക്ക് തൊട്ടതൊക്കെ പിഴച്ച ദിവസമായിരുന്നു ബുധനാഴ്ച. ഫ്രഞ്ച് ലീഗ് വണ്ണിൽ മോണ്ട്പെല്ലിയറിനെതിരായ മത്സരത്തിൽ എംബാപ്പെ എടുത്ത രണ്ട് പെനാൽറ്റി കിക്കുകളാണ് ഗോളാകാതെ പോയത്. ആദ്യ കിക്ക് മോണ്ട്പെല്ലിയറി ഗോളി ബെഞ്ചമിൻ ലെക്കോമ്റ്റെ തട്ടിയകറ്റി. എന്നാൽ കിക്കെടുക്കുന്നതിന് മുമ്പ് എതിർ താരങ്ങൾ ബോക്സിൽ കയറിയതിനാൽ VAR ഒരിക്കൽക്കൂടി കിക്കെടുക്കാൻ അവസരം ലഭിച്ചു.
advertisement
2/5
എന്നാൽ ഇത്തവണയും എംബാപ്പെയ്ക്ക് പിഴയ്ക്കുന്നതാണ് ഫുട്ബോൾ ലോകം കണ്ടത്. എംബാപ്പെയുടെ കിക്ക് ഗോൾകീപ്പറുടെ കൈയിലും പോസ്റ്റിലുമായി തട്ടിത്തെറിക്കുകയായിരുന്നു. എന്നാൽ എംബാപ്പെയുടെ ഭാഗ്യദോഷം അവിടെയും തീർന്നില്ല. റീബൌണ്ട് ചെയ്തുവന്ന പന്ത് നേരെ എംബാപ്പെയുടെ കാലിലേക്ക്. മുന്നിൽ തുറന്ന ഗോൾ പോസ്റ്റ്. എന്നാൽ ഫ്രഞ്ച് സൂപ്പർ താരം പായിച്ച ഷോട്ട് ക്രോസ് ബാറിന് മുകളിലൂടെ പോയി.
advertisement
3/5
മത്സരത്തിലെ നിർഭാഗ്യം എംബാപ്പെയെ മാത്രമല്ല, ടീമിനെയാകെ ബാധിച്ചുവെന്ന ആശങ്കയാണ് പിന്നീട് പിഎസ്ജി ക്യാംപ് കണ്ടത്. 35-ാം മിനിട്ടിൽ മെസിയും 52-ാം മിനുട്ടിൽ ഹക്കീമിയും ഗോൾ നേടിയെങ്കിലും വാർ പരിശോധനയിൽ ഗോൾ നിഷേധിക്കപ്പെട്ടു.
advertisement
4/5
ഒടുവിൽ പി.എസ്.ജിയ്ക്ക് ഗോൾ കണ്ടെത്താൻ 55 മിനിട്ട് എടുത്തു. റൂയിസാണ് പി.എസ്.ജിക്ക് ലീഡ് സമ്മാനിച്ചത്. 72-ാം മിനിട്ടിൽ മെസി ടീമിനെ വീണ്ടും മുന്നിലെത്തിച്ചു. റുയിസിന്റെ പാസിൽ നിന്നായിരുന്നു മെസിയുടെ ഗോൾ. 89-ാം മിനിട്ടിൽ നോർഡിനിലൂടെ മോണ്ട്പെല്ലിയറി ഗോൾ മടക്കി. മത്സരത്തിന്റെ അവസാന നിമിഷം സൈറെ എമെരിയിലൂടെ പി എസ് ജി വിജയം ഉറപ്പിച്ച മൂന്നാം ഗോളും നേടി.
advertisement
5/5
ഈ ജയത്തോടെ പിഎസ്ജി 21 മത്സരങ്ങളിൽ 51 പോയിന്റുകളും ആയി ഫ്രഞ്ച് ലീഗിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. മാഴ്സെ അത്രയും തന്നെ മത്സരങ്ങളിൽ 46 പോയിന്റുകളുമായി രണ്ടാം സ്ഥാനത്താണ്.
മലയാളം വാർത്തകൾ/Photogallery/Sports/
എംബാപ്പെ പെനാൽറ്റി കിക്ക് നഷ്ടമാക്കിയത് രണ്ടുതവണ; റീബൌണ്ട് അവസരവും കളഞ്ഞുകുളിച്ചു; മെസിയുടെ ഗോളിൽ പി.എസ്.ജി ജയം
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Advertisement
Open in App
Home
Video
Impact Shorts
Web Stories