'2021ൽ ധോണി ചെന്നൈയുടെ നായകസ്ഥാനം കൈമാറണം'; ആരാകണം നായകനെന്ന് വ്യക്തമാക്കി മുൻ ഇന്ത്യൻ കോച്ച്
- Published by:Gowthamy GG
- news18-malayalam
Last Updated:
ചെന്നൈയിൽ ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് പരിഗണിക്കാൻ തൽക്കാലം ഇപ്പോൾ മറ്റാരുമില്ല. ചെന്നൈയുടെ ക്യാപ്റ്റനാകാൻ പ്രാപ്തിയുള്ള ഒരാളെ മറ്റു ടീമുകൾ കൈമാറുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
1/7

ഈ വർഷത്തെ ഐപിഎൽ മത്സരങ്ങൾ അവസാനിച്ചിരിക്കുകയാണ്. ഫൈനലിൽ ഡൽഹിയെ പരാജയപ്പെടുത്തി മുംബൈയാണ് കിരീടം സ്വന്തമാക്കിയത്. മോശം പ്രകടനം കൊണ്ട് ഈ വർഷം ഏറെ വിമർശനങ്ങൾ നേരിടേണ്ടി വന്നിരുന്നു എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിംഗ്സിന്.
advertisement
2/7
പോയിന്റ് പട്ടികയിൽ അവസാന സ്ഥാനക്കാരായിരുന്നു ചെന്നൈ. ഇതിനു പിന്നാലെ ധോണിയുടെ അവസാന ഐപിഎൽ ആയിരുന്നോ ഇതെന്ന ചോദ്യങ്ങളും ഉയർന്നു. ഒരിക്കലും ഇല്ലെന്ന് ധോണി മറുപടി നൽകിയിട്ടുണ്ടെങ്കിലും അടുത്ത സീസണിൽ ചെന്നൈയെ ധോണി തന്നെയാകുമോ നയിക്കുക എന്ന സംശയങ്ങളും ഉയരുന്നു.
advertisement
3/7
ഇപ്പോഴിതാ 2021ൽ ധോണി ചെന്നൈയുടെ നായകസ്ഥാനം കൈമാറണം എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യൻ ടീം മുൻ ബാറ്റിംഗ്കോച്ച് സഞ്ജയ് ബംഗാർ. ആർക്കാണ് നായകസ്ഥാനം കൈമാറേണ്ടതെന്നും ബംഗാർ വ്യക്തമാക്കിയിട്ടുണ്ട്. ഫാഫ് ഡുപ്ലസിസിനാണ് ധോണി നായകസ്ഥാനം കൈമാറേണ്ടതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.
advertisement
4/7
'എനിക്ക് മനസിലാക്കാൻ കഴിയുന്നിടത്തോളം, അടുത്ത വർഷം ചെന്നൈയുടെ നായകനായി ധോണി തുടരുമെന്ന് തോന്നുന്നില്ല. ഫാഫ് ഡുപ്ലെസി ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുത്ത് ധോണി ടീമിൽ തുടരുന്നതായിരിക്കും ഉചിതം. ഡുപ്ലെസിയുടെ നേതൃത്വത്തിൽ തന്നെ താരങ്ങളുടെ കൈമാറ്റം നടക്കുന്നതാണ് നല്ലത്.’ – സഞ്ജയ് ബംഗാർ പറഞ്ഞു.
advertisement
5/7
ചെന്നൈയിൽ ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് പരിഗണിക്കാൻ തൽക്കാലം ഇപ്പോൾ മറ്റാരുമില്ല. ചെന്നൈയുടെ ക്യാപ്റ്റനാകാൻ പ്രാപ്തിയുള്ള ഒരാളെ മറ്റു ടീമുകൾ കൈമാറുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
advertisement
6/7
'2011ന് ശേഷം ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനായി തുടരണമോ എന്ന് ധോണി ചിന്തിച്ചിട്ടുണ്ടാകാം, പക്ഷേ അതിനു ശേഷം ഇന്ത്യക്ക് കുറച്ച് കടുത്ത മത്സരങ്ങൾ ഉണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. ഇംഗ്ലണ്ടിലും ഓസ്ട്രേലിയയിലും പര്യടനങ്ങൾ ഉണ്ടായിരുന്നു. എന്നാൽ ക്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാൻ ആരുമുണ്ടായിരുന്നില്ല- ബംഗാർ വ്യക്തമാക്കി.
advertisement
7/7
അതിനാൽ ധോണി ആ ചുമതല കൈകാര്യം ചെയ്തതെന്നും ശരിയായ സമയത്ത് ക്യാപ്റ്റൻസി വിരാട് കോലിക്കു കൈമാറുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാർ സ്പോർട്സിലെ ഒരു പരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
മലയാളം വാർത്തകൾ/Photogallery/Sports/
'2021ൽ ധോണി ചെന്നൈയുടെ നായകസ്ഥാനം കൈമാറണം'; ആരാകണം നായകനെന്ന് വ്യക്തമാക്കി മുൻ ഇന്ത്യൻ കോച്ച്