ടീമില്‍ മലയാളിയുണ്ടെങ്കില്‍ ലോക കപ്പടിക്കുമെന്ന വിശ്വാസത്തെക്കുറിച്ച് സഞ്ജു സാംസന്റെ തകർപ്പൻ മറുപടി
- Published by:Rajesh V
- news18-malayalam
Last Updated:
‘ടീമില്‍ ഒരു മലയാളി എങ്കിലും ഉണ്ടെങ്കില്‍ വേള്‍ഡ് കപ്പ് കിട്ടും എന്ന പ്രചാരണങ്ങളില്‍ വിശ്വസിക്കുന്നുണ്ടോ?’ എന്ന സിബിയുടെ ചോദ്യത്തിന് ‘ഇനി വിശ്വസിച്ചേ പറ്റൂ, കാര്യങ്ങള്‍ അങ്ങനെ ആയിപ്പോയില്ലേ,’ എന്നാണ് സഞ്ജു മറുപടി പറഞ്ഞത്.
advertisement
1/8

നീണ്ട 17 വര്‍ഷത്തെ കാത്തിരിപ്പിനുശേഷമാണ് ഇന്ത്യ ടി 20 ക്രിക്കറ്റിൽ കിരീടം സ്വന്തമാക്കിയത്. ആവേശകരമായ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയാണ് ഇന്ത്യ ലോകകപ്പ് കിരീടം സ്വന്തമാക്കിയത്. (Image: AP)
advertisement
2/8
ഇതോടെ ഒന്നിലധികം തവണ ടി 20 ലോകകപ്പ് സ്വന്തമാക്കുന്ന മൂന്നാമത് ടീം എന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കി. വെസ്റ്റ് ഇന്‍ഡീസ് (2012, 2016), ഇംഗ്ലണ്ട് (2010, 2022) എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടം സ്വന്തമാക്കിയത്. (Image: AP/PTI)
advertisement
3/8
ഈ വിജയത്തിന് പിന്നാലെ മലയാളി താരങ്ങള്‍ സ്‌ക്വാഡിലുണ്ടെങ്കില്‍ ഇന്ത്യ കപ്പ് നേടുമെന്ന ആരാധകരുടെ വിശ്വാസവും സത്യമായി വന്നിരിക്കുകയാണ്. ഇതിന് മുമ്പ് ഇന്ത്യ കിരീടം നേടിയ 1983 ലോകകപ്പിലും 2007 ടി20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും മലയാളി സാന്നിധ്യമുണ്ടായിരുന്നു. (Image: @ICC/X, formerly Twitter)
advertisement
4/8
സുനില്‍ വല്‍സനായിരുന്നു കപിലിന്റെ ചെകുത്താന്‍മാര്‍ക്കിടയിലെ മലയാളി. 2007ലും 2011ലും എസ് ശ്രീശാന്ത് ഇന്ത്യക്കൊപ്പം കിരീടം ചൂടി. ഇന്ത്യൻ ടീം വീണ്ടും കുട്ടിക്രിക്കറ്റിന്റെ രാജാക്കന്‍മാരായപ്പോള്‍ സഞ്ജു സാംസണായിരുന്നു ടീമിലെ മലയാളി സാന്നിധ്യം. ലോകകപ്പില്‍ ഒരിക്കല്‍പ്പോലും പ്ലെയിങ് ഇലവന്റെ ഭാഗമാകാന്‍ സാധിച്ചില്ലെങ്കിലും സബ്സ്റ്റിറ്റിയൂട്ട് ഫീല്‍ഡറായി താരം കളത്തിലിറങ്ങിയിരുന്നു.
advertisement
5/8
ഇപ്പോള്‍ ടീമില്‍ മലയാളി താരമുണ്ടെങ്കില്‍ ഇന്ത്യ കിരീടം നേടുമെന്ന പ്രചാരണത്തെ കുറിച്ച് സംസാരിക്കുകയാണ് സഞ്ജു സാംസണ്‍. ലോകകപ്പ് വിജയത്തിന് ശേഷം ഇന്ത്യന് ടീമിന്റെ ലെയ്‌സണ്‍ ഓഫീസറും ഇന്ത്യന്‍ ക്യാമ്പിലെ മറ്റൊരു മലയാളി സാന്നിധ്യവുമായ സിബി ഗോപാലകൃഷ്ണനുമായി നടത്തിയ അഭിമുഖത്തിലാണ് സഞ്ജു തമാശപൂര്‍വം ഇക്കാര്യം പറഞ്ഞത്.
advertisement
6/8
‘ടീമില്‍ ഒരു മലയാളി എങ്കിലും ഉണ്ടെങ്കില്‍ വേള്‍ഡ് കപ്പ് കിട്ടും എന്ന പ്രചാരണങ്ങളില്‍ വിശ്വസിക്കുന്നുണ്ടോ?’ എന്ന സിബിയുടെ ചോദ്യത്തിന് ‘ഇനി വിശ്വസിച്ചേ പറ്റൂ, കാര്യങ്ങള്‍ അങ്ങനെ ആയിപ്പോയില്ലേ,’ എന്നാണ് സഞ്ജു മറുപടി പറഞ്ഞത്.
advertisement
7/8
ഇന്ത്യ ഈ ലോകകപ്പ് അര്‍ഹിച്ചിരുന്നുവെന്നും പല തവണ ഫൈനലിലും സെമി ഫൈനലിലും പരാജയപ്പെട്ടെങ്കിലും ക്രിക്കറ്റ് എന്ന ഗെയിം ഇന്ത്യക്ക് ഒരു വേള്‍ഡ് കപ്പ് തരുമെന്ന് ഉറപ്പുണ്ടായിരുന്നുവെന്നും സഞ്ജു പറഞ്ഞു.
advertisement
8/8
അതേസമയം, ഇന്ത്യയുടെ സിംബാബ്‌വേ പര്യടനമാണ് ഇനി സഞ്ജുവിന് മുമ്പിലുള്ളത്. അഞ്ച് മത്സരങ്ങളടങ്ങിയ ടി-20 പരമ്പരയാണ് ഇന്ത്യ സിംബാബ്‌വേയില്‍ കളിക്കുക.
മലയാളം വാർത്തകൾ/Photogallery/Sports/
ടീമില്‍ മലയാളിയുണ്ടെങ്കില്‍ ലോക കപ്പടിക്കുമെന്ന വിശ്വാസത്തെക്കുറിച്ച് സഞ്ജു സാംസന്റെ തകർപ്പൻ മറുപടി