TRENDING:

Shafali Verma: ഇരട്ട സെഞ്ചുറിയുമായി ചരിത്രമെഴുതി ഷഫാലി വർമ; നേട്ടം കളിച്ച അഞ്ചാം ടെസ്റ്റിൽ

Last Updated:
22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ വനിതയുടെ ഇരട്ട സെഞ്ചുറി പിറക്കുന്നത്. ഇംഗ്ലണ്ടിനെതിരേ 2002 ഓഗസ്റ്റില്‍ ടോണ്‍ടണിലായിരുന്നു മിതാലിയുടെ ഇരട്ട സെഞ്ചുറി നേട്ടം
advertisement
1/7
ഇരട്ട സെഞ്ചുറിയുമായി ചരിത്രമെഴുതി ഷഫാലി വർമ; നേട്ടം കളിച്ച അഞ്ചാം ടെസ്റ്റിൽ
വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇരട്ട സെഞ്ചുറിയുമായി ഇന്ത്യന്‍ താരം ഷഫാലി വര്‍മ. കളിച്ച അഞ്ചാം ടെസ്റ്റിലാണ് ഷഫാലിയുടെ ഇരട്ട സെഞ്ചുറി നേട്ടം. മുന്‍ ക്യാപ്റ്റന്‍ മിതാലി രാജിനു ശേഷം ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന രണ്ടാമത്തെ മാത്രം ഇന്ത്യന്‍ വനിതയായിരിക്കുകയാണ് ഷഫാലി.  (BCCI Photo)
advertisement
2/7
22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ടെസ്റ്റില്‍ ഒരു ഇന്ത്യന്‍ വനിതയുടെ ഇരട്ട സെഞ്ചുറി പിറക്കുന്നത്. ഇംഗ്ലണ്ടിനെതിരേ 2002 ഓഗസ്റ്റില്‍ ടോണ്‍ടണിലായിരുന്നു മിതാലിയുടെ ഇരട്ട സെഞ്ചുറി (407 പന്തില്‍ നിന്ന് 214) നേട്ടം.
advertisement
3/7
ഇന്നത്തെ മത്സരത്തില്‍ 197 പന്തില്‍ നിന്ന് എട്ടു സിക്‌സും 23 ഫോറുമടക്കം 205 റണ്‍സെടുത്ത ഷഫാലി റണ്ണൗട്ടായി പുറത്താവുകയായിരുന്നു. ഷഫാലി - സ്മൃതി മന്ദാന സഖ്യത്തിന്റെ മികവില്‍ ഒന്നാം ദിനം 4 വിക്കറ്റ് നഷ്ടത്തില്‍ 525 റണ്‍സാണ് ഇന്ത്യ അടിച്ചെടുത്തത്.
advertisement
4/7
വനിതാ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഒരു ദിവസം ഒരു ടീം നേടുന്ന ഏറ്റവും ഉയര്‍ന്ന റണ്‍സെന്ന റെക്കോഡും ഇതോടെ ഇന്ത്യ സ്വന്തമാക്കി. 1935ല്‍ ന്യൂസീലന്‍ഡിനെതിരേ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 431 റണ്‍സെടുത്ത ഇംഗ്ലണ്ട് വനിതകളുടെ റെക്കോഡാണ് ചെന്നൈയിൽ വഴിമാറിയത്.
advertisement
5/7
സ്മൃതി മന്ദാനയ്‌ക്കൊപ്പമുള്ള ഷഫാലിയുടെ ഓപ്പണിങ് കൂട്ടുകെട്ടും റെക്കോഡ് ബുക്കിലിടം നേടി. ഓപ്പണിങ് വിക്കറ്റില്‍ 292 റണ്‍സാണ് ഇരുവരും ചേര്‍ന്ന് അടിച്ചെടുത്തത്. 149 റണ്‍സുമായി സ്മൃതി മന്ദാന പുറത്തായതിന് പിന്നാലെയാണ് കൂട്ടുകെട്ട് പിരിഞ്ഞത്. വനിതാ ക്രിക്കറ്റ് ടെസ്റ്റിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിങ് കൂട്ടുകെട്ടാണിത്.
advertisement
6/7
2004ല്‍ കറാച്ചിയില്‍ വെസ്റ്റിന്‍ഡീസിനെതിരേ 241 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ പാകിസ്ഥാന്റെ സാജിത ഷാ - കിരണ്‍ ബലൂച്ച് സഖ്യത്തിന്റെ റെക്കോഡാണ് ഇന്ത്യന്‍ സഖ്യം തിരുത്തിയെഴുതിയത്. ഇതിനൊപ്പം വനിതാ ക്രിക്കറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ടെന്ന നേട്ടവും ഇന്ത്യന്‍ സഖ്യം സ്വന്തമാക്കി.
advertisement
7/7
1987ല്‍ ഇംഗ്ലണ്ടിനെതിരേ ഓസ്‌ട്രേലിയന്‍ താരങ്ങളായ ലിന്‍ഡ്‌സെ റീലറും ഡെനിസ് അന്നെറ്റ്‌സും ചേര്‍ന്ന് നേടിയ 309 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഒന്നാം സ്ഥാനത്ത്. ഇന്ത്യന്‍ വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ഏതൊരു വിക്കറ്റിലെയും ഉയര്‍ന്ന കൂട്ടുകെട്ട് കൂടിയാണിത്.
മലയാളം വാർത്തകൾ/Photogallery/Sports/
Shafali Verma: ഇരട്ട സെഞ്ചുറിയുമായി ചരിത്രമെഴുതി ഷഫാലി വർമ; നേട്ടം കളിച്ച അഞ്ചാം ടെസ്റ്റിൽ
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories