TRENDING:

T20 World Cup 2024: കിരീട ജേതാവിന് ലഭിക്കുന്ന സമ്മാന തുകയെത്ര? റണ്ണറപ്പിന് എത്ര കിട്ടും? സമ്മാനത്തുക ഞെട്ടിക്കും!

Last Updated:
ഫൈനലില്‍ ജയിച്ച് കിരീടം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനത്തുകയാണ്.
advertisement
1/5
T20 World Cup 2024: കിരീട ജേതാവിന് ലഭിക്കുന്ന സമ്മാന തുകയെത്ര? റണ്ണറപ്പിന് എത്ര കിട്ടും? സമ്മാനത്തുക ഞെട്ടിക്കും!
ടി20 ലോകകപ്പിന്റെ ആവേശം അവസാനഘട്ടത്തിൽ എത്തിയിരിക്കുകയാണ്. കലാശപ്പോരാട്ടത്തിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് ഏറ്റുമുട്ടുന്നത്. ഇരു ടീമികളും ഇതുവരെ ഒരു മത്സരത്തിൽ പോലും പരാജയം ഏറ്റുവാങ്ങാതെയാണ് ഫൈനലിലെത്തിയിരിക്കുന്നത്.
advertisement
2/5
കരുത്തരായ രണ്ട് ടീമുകളിൽ ആരാവും കപ്പ് നേടുകയെന്ന് പ്രവചിക്കാൻ പോലും അസാധ്യമാണ് .എന്നാൽ ആര് നേടിയാലും ടീമിനെ കാത്തിരിക്കുന്നത് കോടികളുടെ സമ്മാനത്തുകയാണ്.
advertisement
3/5
വിജയിക്കുന്ന ടീമിന്റേയും റണ്ണറപ്പിന്റേയും സമ്മാനത്തുകയെക്കുറിച്ച് അറിയാം. ഇന്ത്യ-ദക്ഷിണാഫ്രിക്ക ഫൈനല്‍ മത്സരത്തിലെ വിജയിക്ക് ലഭിക്കുന്നത് ഏകദേശം 20.42 കോടി രൂപയാണ്. റണ്ണറപ്പാകുന്ന ടീമിന് 10.68 കോടിയാണ് സമ്മാനത്തുക.
advertisement
4/5
സെമിയില്‍ കളിച്ച ടീമുകള്‍ക്ക് 6.5 കോടി രൂപ വീതം ലഭിക്കും. ഇംഗ്ലണ്ടും അഫ്ഗാനിസ്ഥാനുമാണ് സെമിയില്‍ പുറത്തായ ടീമുകള്‍. സൂപ്പര്‍ എട്ട് കളിച്ച ടീമുകള്‍ക്ക് 3.6 കോടിയാണ് സമ്മാനത്തുക.
advertisement
5/5
ബംഗ്ലാദേശ്, ഓസ്‌ട്രേലിയ, അമേരിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവരാണ് സൂപ്പര്‍ എട്ടില്‍ പുറത്തായ ടീമുകള്‍. വമ്പന്‍ സമ്മാനത്തുക എന്നതിലുപരിയായി അഭിമാന കിരീടം എന്നതാണ് താരങ്ങളുടെ ലക്ഷ്യം. ഐസിസി കിരീടം നേടുകയെന്നത് ഒട്ടും എളുപ്പമല്ല. ശക്തമായ പോരാട്ടം തന്നെ ഇതിനായി കാഴ്ചവെക്കണം.
മലയാളം വാർത്തകൾ/Photogallery/Sports/
T20 World Cup 2024: കിരീട ജേതാവിന് ലഭിക്കുന്ന സമ്മാന തുകയെത്ര? റണ്ണറപ്പിന് എത്ര കിട്ടും? സമ്മാനത്തുക ഞെട്ടിക്കും!
ഏറ്റവും പുതിയ സ്പോർട്സ് വാർത്തകൾ, ലൈവ് സ്കോർ അപ്ഡേറ്റുകൾ, മത്സര ഫലങ്ങൾ എല്ലാം അറിയാൻ News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories