TRENDING:

സാരിയും ബ്ലൗസും സ്ത്രീകളുടെ അടിവസ്ത്രങ്ങളും ഉൾപ്പെടെ ഷെയ്ഖ് ഹസീനയുടെ വസതിയിൽ നിന്നും കൊള്ളയടിച്ച് ബംഗ്ലാദേശ് കലാപകാരികൾ

Last Updated:
പ്രധാനമന്ത്രിയടക്കം നിരവധി മുതിർന്ന സ്ത്രീകൾ താമസിക്കുന്ന ഇടത്തു നിന്നും മോഷ്ടിച്ച വസ്ത്രങ്ങളുമായാണ് കലാപകാരികൾ ഇത്തരത്തിൽ ആഭാസം കാണിക്കുന്നത്.
advertisement
1/9
സ്ത്രീകളുടെ അടിവസ്ത്രങ്ങൾ ഉൾപ്പെടെ ഷെയ്ഖ് ഹസീനയുടെ വസതിയിൽ നിന്നും കൊള്ളയടിച്ച് ബംഗ്ലാദേശ് കലാപകാരികൾ
ബംഗ്ലാദേശ് പ്രധാനമന്ത്രി പദം രാജിവെച്ച് ഷെയ്ഖ് ഹസീന നാടുവിട്ടതിന് പിന്നാലെ അവരുടെ ധാക്കയിലെ ഔദ്യോഗിക വസതി കൊള്ളയടിച്ച കലാപകാരികളുടെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ ലോകത്ത് ചർച്ചയാകുന്നത്. ഹസീനയുടെ കുടുംബവും പാര്‍ട്ടിയുമായി ബന്ധപ്പെട്ട വസതികളിലും കലാപകാരികള്‍ ഇരച്ചുകയറുകയായിരുന്നു.
advertisement
2/9
ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതിയിൽ നിന്ന് ലഭിച്ച സ്ത്രീകളുടെ വസ്ത്രങ്ങളും അടിവസ്ത്രങ്ങളും മറ്റു സാധനങ്ങളുമായി കലാപകാരികള്‍ തെരുവുകളിലേക്കിറങ്ങുന്ന വീഡിയോകളും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
advertisement
3/9
76 കാരിയായ പ്രധാനമന്ത്രിയടക്കം നിരവധി മുതിർന്ന സ്ത്രീകൾ താമസിക്കുന്ന ഇടത്തു നിന്നും മോഷ്ടിച്ച വസ്ത്രങ്ങളുമായാണ് കലാപകാരികൾ ഇത്തരത്തിൽ ആഭാസം കാണിക്കുന്നത്.
advertisement
4/9
വിവിധ നിറങ്ങളിലുള്ള സ്ത്രീകളുടെ അടിവസ്ത്രങ്ങൾക്കൊപ്പം നിന്ന് ചിത്രങ്ങളും ഇവർ എടുത്തിട്ടുണ്ട്. സാരി ധരിച്ച് ഒരു പ്ലാസ്റ്റിക് ബക്കറ്റ് നിറയെ വസ്ത്രങ്ങളുമായി നില്‍ക്കുന്ന യുവാവിന്റെ ചിത്രം വലിയ തോതിൽ ചർച്ചയായി.
advertisement
5/9
ഷെയ്ഖ് ഹസീനയുടെ ഔദ്യോഗിക വസതി കൈയ്യേറിയ കലാപകാരികള്‍ വസതിയിലെ വസ്തുക്കള്‍ തീയിട്ട് നശിപ്പിക്കുകയും ഫ്രിഡ്ജില്‍ ഉണ്ടായിരുന്ന ഭക്ഷണവസ്തുക്കള്‍ നശിപ്പിക്കുകയുെ ചെയ്തു.
advertisement
6/9
ചിലര്‍ പ്രധാനമന്ത്രിയുടെ വസതിയിലെ സോഫയിൽ ഇരിക്കുന്നതും അവിടെ ഇരുന്ന് ബിരിയാണി ആസ്വദിച്ച് കഴിക്കുന്നതും വീടിനടുത്തുള്ള പൂന്തോട്ടത്തില്‍ നിന്ന് തേങ്ങ മോഷ്ടിക്കുന്നതായും പ്രചരിക്കുന്ന വീഡിയോകളിൽ കാണാം.
advertisement
7/9
വസതിയില്‍ സ്ഥാപിച്ചിരുന്ന ഷെയ്ക് മുജീബുര്‍ റഹ്‌മാന്റെ പ്രതിമയും കലാപകാരികള്‍ തകര്‍ത്തു. അവാമി ലീഗിന്റെ പാര്‍ട്ടി ഓഫീസുകള്‍ തീയിട്ട പ്രക്ഷോഭകാരികള്‍ പാര്‍ട്ടി അംഗങ്ങളെ ആക്രമിക്കുകയും ചെയ്തു.
advertisement
8/9
1971ലെ യുദ്ധത്തില്‍ പങ്കെടുത്തവരുടെ ബന്ധുക്കള്‍ക്ക് സര്‍ക്കാര്‍ ജോലിയില്‍ 30 ശതമാനം സംവരണം നല്‍കികൊണ്ട് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവാണ് ബംഗ്ലാദേശിലെ പ്രക്ഷോഭത്തിന് കാരണം.
advertisement
9/9
പ്രതിഷേധം ശക്തമായതോടെ വിഷയത്തില്‍ സുപ്രീം കോടതി ഇടപെടുകയും സംവരണം അഞ്ച് ശതമാനമായി കുറയ്ക്കുകയും ചെയ്തു.എന്നാല്‍ ഇതിന് ശേഷവും രാജ്യത്ത് പ്രതിഷേധം അവസാനിച്ചില്ല.
മലയാളം വാർത്തകൾ/Photogallery/World/
സാരിയും ബ്ലൗസും സ്ത്രീകളുടെ അടിവസ്ത്രങ്ങളും ഉൾപ്പെടെ ഷെയ്ഖ് ഹസീനയുടെ വസതിയിൽ നിന്നും കൊള്ളയടിച്ച് ബംഗ്ലാദേശ് കലാപകാരികൾ
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ലോക വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Open in App
Home
Video
Impact Shorts
Web Stories