വഹാബിക്കാൻറെ കട: കുറഞ്ഞ വിലയിൽ കിടിലൻ രുചി
- Published by:Warda Zainudheen
- local18
- Reported by:Manu Baburaj
Last Updated:
വഹാബിക്കാൻറെ കട, കുറഞ്ഞ വിലയിൽ സ്വാദിഷ്ടമായ ഭക്ഷണം നൽകുന്നതിന് പേരുകേട്ടതാണ്.വെറും 50 രൂപയ്ക്ക് നാല് പൊറോട്ടയും ബീഫ് കറിയും ഇവിടെ ലഭിക്കുമെന്നതു ഈ കടയെ ആളുകൾക്കു പ്രിയമാക്കി.
ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴയ്ക്ക് സമീപം, കാക്കാഴം പാലത്തിന് പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന വഹാബിക്കാൻറെ കട, കുറഞ്ഞ വിലയിൽ സ്വാദിഷ്ടമായ ഭക്ഷണം നൽകുന്നതിന് പേരുകേട്ടതാണ്. ദോശ, പൊറോട്ട, ബീഫ്, ചിക്കൻ എന്നിവയാണ് ഇവിടെ ലഭ്യമാകുന്ന പ്രധാന വിഭവങ്ങൾ.
ഈ കടയുടെ പ്രത്യേകത എന്താണെന്ന് അറിയാമോ? വെറും 50 രൂപയ്ക്ക് നാല് പൊറോട്ടയും ബീഫ് കറിയും ലഭിക്കും എന്നതാണ്! ഈ അവിശ്വസനീയ വിലയിൽ സ്വാദിഷ്ടമായ ഭക്ഷണം ലഭിക്കുമെന്ന് കേട്ടറിഞ്ഞാൽ ആരും ഈ ചെറിയ കടയിൽ എത്താതിരിക്കില്ല.

രാവിലെ നാലു മണിക്ക് തുറക്കുന്ന കട ഉച്ചയ്ക്ക് 12:30 വരെ പ്രവർത്തിക്കും. പിന്നീട് ഉച്ചയ്ക്ക് 2:30ന് വീണ്ടും തുറന്ന് രാത്രി 11 മണി വരെ തുറന്നിരിക്കും. കുറഞ്ഞ വിലയ്ക്കൊപ്പം സ്വാദും ഉറപ്പു വരുത്തുന്നതുകൊണ്ട്, വിദ്യാർത്ഥികളാണ് ഇവിടത്തെ പ്രധാന ഉപഭോക്താക്കൾ. ചെറിയ കടയിൽ എല്ലായ്പ്പോഴും നാട്ടുകാർ നിറഞ്ഞു കാണും.
advertisement
വർഷങ്ങളായി, ചിക്കനും ബീഫിനും വില കുതിച്ചുയരുന്ന കാലത്തും, വഹാബിക്കാൻറെ കടയിൽ ഭക്ഷണത്തിന്റെ ഗുണനിലവാരത്തിനോ അളവിനോ കുറവ് വരുത്തിയിട്ടില്ല. വില കുറയ്ക്കുക എന്നതിനേക്കാൾ, നല്ല ഭക്ഷണം നൽകി ഉപഭോക്താക്കളുടെ ഇഷ്ടം നേടുക എന്നതാണ് അവരുടെ ലക്ഷ്യം എന്ന് തോന്നിപ്പിക്കുന്നു. സ്ഥാപനം വളരെ ആഡംബരമുള്ളതല്ലെങ്കിലും, ഭക്ഷണം പുതുമയുള്ളതും രുചികരവുമാണ്.
സമൂഹ മാധ്യമങ്ങളിലും തരംഗം സൃഷ്ടിച്ചിട്ടുണ്ട് വഹാബിക്കാൻറെ കട. പുതുതലമുറയിലെ ഫുഡ് ബ്ലോഗർമാർ ഇവിടത്തെ രുചികരമായ ഭക്ഷണത്തെക്കുറിച്ച് നിരവധി വീഡിയോകൾ പങ്കിട്ടതോടെയാണ് ഈ കട കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പരമ്പരാഗത രുചികളും താങ്ങാവുന്ന വിലയും ഈ കടയെ എല്ലാവർക്കും ഇഷ്ടപ്പെടുന്ന ഒരിടമാക്കുന്നു.
Location :
Alappuzha,Alappuzha,Kerala
First Published :
May 26, 2024 11:37 AM IST