ആലപ്പുഴ ബീച്ചിലെ സൂര്യസ്തമയം....
- Published by:naveen nath
- local18
- Reported by:MANU BABURAJ
Last Updated:
ആലപ്പുഴക്കാരുടെ പ്രിയപ്പെട്ട ഇടങ്ങളിൽ ഒന്നാണ് ആലപ്പുഴ ബീച്ച്. വൈകുന്നേരങ്ങളിലെ കടലിന്റെ ഭംഗി കണ്ടറിയാൻ എത്തുന്നവരിൽ ഏറിയ പങ്കും കുടുംബമായാണ് .ആലപ്പുഴയിൽ സായാഹ്നം ചിലവഴിക്കാൻ ഇതിലും നല്ല സ്ഥലങ്ങൾ അധികം കാണില്ല അതുകൊണ്ട് തന്നെ നിരവധി ആളുകളാണ് ദിവസവും ബീച്ചിൽ എത്തുന്നു . ശനി ഞായർ ദിവസങ്ങളിൽ ആലപ്പുഴ ബീച്ച് ജനസാഗരമാകും. സായാഹ്നത്തിൽ ബീച്ചിന്റെ പലതരം സാധനങ്ങളുമായി നിരവധി കച്ചവടക്കാർ എത്താറുണ്ട്. വിനോദസഞ്ചാരികളെയും കുട്ടികളെയും ആകർഷിക്കുന്ന പലതരം വസ്തുക്കൾ വിൽപ്പനയ്ക്കായി ബീച്ചിലുണ്ട് . സൂര്യാസ്തമയ സമയത്ത് ആലപ്പുഴ ബീച്ചിലെ മണൽ തരികൾ ചുവന്ന നിറമാകും അപ്പോൾ കടലിനും പ്രത്യേക അഴകാണ്. ചുവന്ന ആകാശവും പ്രതിഫലനത്താൽ ചുവന്നുകിടക്കുന്ന കടലിലെ കാഴ്ചകളും അതിമനോഹരം തന്നെ
Location :
Alappuzha,Kerala
First Published :
February 22, 2024 9:09 AM IST