കൊതുമ്പു വള്ളങ്ങളുടെ നാട് ; കുട്ടനാടൻ ഗ്രാമഭംഗിയും കായൽ വിഭവങ്ങളും
- Published by:naveen nath
- local18
- Reported by:Manu Baburaj
Last Updated:
കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ കുട്ടനാടിന്റെ പ്രഭാത കാഴ്ചകൾ അതി മനോഹരമാണ്. കുട്ടനാടിന്റെ പ്രഭാത സൗന്ദര്യം ആസ്വദിക്കാനായി നിരവധി സഞ്ചാരികളാണ് ദിവസവും ആലപ്പുഴയിലേക്ക് എത്തുന്നത്.
ഇന്ത്യയിൽ തന്നെ ഏറ്റവും താഴ്ന്ന പ്രദേശങ്ങളിലൊന്നായ കുട്ടനാടിന്റെ 500 ച.കി.മീ ഓളം പ്രദേശം സമുദ്ര നിരപ്പിനേക്കാൾ താഴെയാണ് സ്ഥിതി ചെയ്യുന്നത്.സമുദ്ര നിരപ്പിൽ നിന്നും 2.2 മീ താഴെ മുതൽ 0.6 മീ മുകളിൽ വരെയാണ് ഈ പ്രദേശത്തിന്റെ ഉയര വ്യത്യാസം. സമുദ്ര നിരപ്പിനുതാഴെയുള്ള പ്രദേശത്ത് കൃഷി ചെയ്യുന്ന ലോകത്തിലെ തന്നെ അപൂർവ്വം പ്രദേശങ്ങളിലൊന്നാണ് കുട്ടനാട്.
കേരളത്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രം കൂടിയായ കുട്ടനാടിന്റെ കാഴ്ചകൾ അതി മനോഹരമാണ്. കുട്ടനാടിന്റെ പ്രഭാത സൗന്ദര്യം ആസ്വദിക്കാനായി നിരവധി സഞ്ചാരികളാണ് ദിവസവും ആലപ്പുഴയിലേക്ക് എത്തുന്നത്. പോളകൾ നിറഞ്ഞ തോടുകളും കായലുകളുമാണ് കുട്ടനാടിന്റെ സവിശേഷത. ശുദ്ധജല മത്സ്യ സമ്പത്ത് ധാരാളമുള്ള ഇവിടത്തെ കരിമീൻ വളരെ സ്വാദിഷ്ട്ടമാണ്. വെള്ളത്താൽ ചുറ്റപ്പെട്ട കുട്ടനാടൻ ഗ്രാമങ്ങളിലെ പ്രധാന സഞ്ചാര മാർഗ്ഗം ചെറു വള്ളങ്ങളാണ്. കുട്ടനാട്ടിൽ എത്തുന്ന വിദേശ സഞ്ചാരികൾ പലപ്പോഴും ഇത്തരം ചെറുവള്ളങ്ങൾ വാടകയ്ക്ക് എടുത്ത് യാത്ര ചെയ്യാറുണ്ട്.കായൽ വിഭവങ്ങൾ ലഭിക്കുന്ന നിരവധി ഭക്ഷണ ശാലകളും കള്ളു ഷാപ്പുകളും കുട്ടനാട്ടിലുണ്ട്. കൂടാതെ ഹോം സ്റ്റേ ഉൾപ്പെടെയുള്ള ടൂറിസം സാധ്യതകൾ കുട്ടനാടൻ നിവാസികൾക്ക് ചെറുതല്ലാത്ത വരുമാനം നേടികൊടുക്കുന്നു.
Location :
Alappuzha,Kerala
First Published :
May 15, 2024 12:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Alappuzha/
കൊതുമ്പു വള്ളങ്ങളുടെ നാട് ; കുട്ടനാടൻ ഗ്രാമഭംഗിയും കായൽ വിഭവങ്ങളും