കേരളത്തിലെ 'വെങ്കല ' ഗ്രാമം; അറിയാം, 'മാന്നാർ' വിശേഷങ്ങൾ

Last Updated:
മാന്നാർ ഗ്രാമത്തിലെ കാഴ്ചകൾ
മാന്നാർ ഗ്രാമത്തിലെ കാഴ്ചകൾ
ആലപ്പുഴ ജില്ലയിലെ മാവേലിക്കരയ്ക്കടുത്തുള്ള ഗ്രാമമാണ് മാന്നാർ. വെങ്കല വ്യവസായത്തിന് പേരുകേട്ട മാന്നാറിൽ നൂറുകണക്കിന് പരമ്പരാഗത ആലകൾ പ്രവർത്തിക്കുന്നുണ്ട്. പരമ്പരാഗത തൊഴിലാളികളെ ആശ്രയിച്ചുകൊണ്ട് നിരവധി ചെറുകിട നിർമ്മാണ സ്ഥാപനങ്ങളും മന്നാറിലുണ്ട്. ലോഹനിർമ്മാണ വസ്തുക്കൾ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഓരോ ആലകൾ സന്ദർശിക്കാനും നിർമ്മാണം നിരീക്ഷിച്ച്‌ സാധനങ്ങൾ വാങ്ങുവാനും സാധിക്കും. വീട്ടാവശ്യങ്ങൾക്ക് പുറമെ ദേവാലയങ്ങൾക്ക് ആവശ്യാനുസരണം നിലവിളക്ക്, ഉരുളി, ചെമ്പ്, കിണ്ടി പോലുള്ളവയും ഇവിടെ നിർമ്മിച്ച് നൽകിവരുന്നു. പ്രധാന വീട്ടുപകരണങ്ങളെല്ലാം ഇവിടെ നിർമിക്കുന്നുണ്ട്. ചിങ്കിളി ആചാരി, കൊല്ലൻ നീലകണ്ഠൻ ആചാരി എന്നിവരായിരുന്നു ഈ മേഖലയിലെ പ്രശസ്തരായ നിർമ്മാതാക്കൾ. കുറട്ടിയിൽ നീലകണ്ഠൻ ആചാരി ആയിരുന്നു ഈ മേഖലയിലെ വിദ്ധനായ സ്വർണാഭരണ നിർമ്മാതാവ്. പിന്നീട്, വ്യവസായം വലിയ രീതിയിൽ വളർന്നപ്പോൾ സ്വർണ്ണത്തിന് പകരം വെങ്കലത്തിന്റെ പേരിൽ ഗ്രാമം പ്രശസ്തിയാർജിച്ചു . വലിയ നിലയിലുള്ള നിർമ്മാണത്തിലേക്ക് മാറി, ഡൽഹി മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരിക്കുന്ന വാർപ്പ്, കുറവിലങ്ങാട് പള്ളിയിലെ വിളക്ക്, ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിലെ വിളക്ക്, സിംല ക്ഷേത്രത്തിലെ മണി തുടങ്ങി നിരവധി പ്രശസ്തമായ ലോഹ വസ്തുക്കൾ മാന്നാറിലെ ശിൽപ്പികളുടെ നിർമ്മാണ വിരുതിന്റെ ഉദാഹരണങ്ങളാണ്.
മലയാളം വാർത്തകൾ/ വാർത്ത/Alappuzha/
കേരളത്തിലെ 'വെങ്കല ' ഗ്രാമം; അറിയാം, 'മാന്നാർ' വിശേഷങ്ങൾ
Next Article
advertisement
'സിപിഐ ഇതിന് മുമ്പ് പറഞ്ഞ വല്ല കാര്യവും പറഞ്ഞിടത്ത് നിന്നോ? നാടോടുമ്പോൾ നടുവേ ഓടണം:' വെള്ളാപ്പള്ളി നടേശൻ
'സിപിഐ ഇതിന് മുമ്പ് പറഞ്ഞ വല്ല കാര്യവും പറഞ്ഞിടത്ത് നിന്നോ? നാടോടുമ്പോൾ നടുവേ ഓടണം:' വെള്ളാപ്പള്ളി നടേശൻ
  • വെള്ളാപ്പള്ളി നടേശൻ സി.പി.ഐ. എതിർക്കുന്നത് ജീവിച്ചിരിക്കുന്നുവെന്ന് കാണിക്കാൻ മാത്രമാണെന്ന് പറഞ്ഞു.

  • പി.എം. ശ്രീ പദ്ധതിക്കെതിരെ സി.പി.ഐ. ഉയർത്തുന്ന വിമർശനങ്ങളെ വെള്ളാപ്പള്ളി തള്ളിക്കളഞ്ഞു.

  • ശബരിമല സ്വർണ്ണക്കൊള്ള വിവാദത്തിൽ ദേവസ്വം ബോർഡ് പിരിച്ചുവിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

View All
advertisement