വിദ്യാർത്ഥികളെ സ്വഗതം ചെയ്യ്ത് ആലപ്പുഴയിലെ സ്കൂളുകൾ.

Last Updated:

കനത്ത മഴ മൂലം കഴിഞ്ഞ വാരം വരെ വെള്ളക്കെട്ട് ആശങ്ക മാറി ഇന്ന്, ജൂൺ 3ന് സ്കൂൾ തുറക്കുമ്പോൾ വിദ്യാർഥികളെ വരവേൽക്കുവാൻ സർവ്വസജ്ജമായി ഒരുങ്ങുയിരിക്കുകയാണ് അധ്യാപകർ.

+
സ്കൂൾ

സ്കൂൾ

ഇന്ന്, ജൂൺ 3ന് സ്കൂൾ തുറക്കുമ്പോൾ വിദ്യാർഥികളെ വരവേൽക്കുവാൻ സർവ്വസജ്ജമായി ഒരുങ്ങുയിരിക്കുകയാണ് അധ്യാപകർ. ബലൂണും തോരണങ്ങളുമായി അലങ്കരിച്ച് സ്കൂളിലേക്ക് എത്തുന്ന കുരുന്നുകളെ അറിവിൻറെ അക്ഷരലോകത്തേക്ക് ആവേശത്തോടെ ക്ഷണിക്കുകയാണ് അധ്യാപകർ. പുത്തൻ ഉടുപ്പും ബാഗും കുടയും എല്ലാമായി വരുന്ന വിദ്യാർത്ഥികൾക്ക് സമ്മാനവും അധ്യാപകർ ഒരുക്കി വെച്ചിട്ടുണ്ട്.
കനത്ത മഴ മൂലം കഴിഞ്ഞ വാരം വരെ വെള്ളക്കെട്ട് മാറാതെയിരുന്ന ആലപ്പുഴയിലെ വിദ്യാഭ്യാസ സ്ഥാപനൾങ്ങളുടെ സ്ഥിതി ആശങ്ക ഉയർത്തിയിരുന്നു. എന്നാൽ ഇന്ന് ആലപ്പുഴയിൽ സ്‌കൂളുകൾ തുറക്കുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിരുന്നു. കായംകുളത്തിനടുത്തുള്ള പത്തിയൂർ പഞ്ചായത്ത് ഹൈസ്‌കൂളിൽ നവാഗതരെ സ്വാഗതം ചെയ്യുന്നതിനായി വിദ്യാഭ്യാസ വകുപ്പ് ജില്ലാതല 'പ്രവേശനോത്സവം' സംഘടിപ്പിക്കുുകയും യു.പ്രതിഭ എംഎൽഎ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ മുഴുവൻ സ്‌കൂളുകളിലും പ്രവേശനോത്സവം നടത്തി.
കഴിഞ്ഞയാഴ്ച ജില്ലാ കലക്ടർ അലക്‌സ് വർഗീസിൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗം ക്രമീകരണങ്ങൾ അവലോകനം ചെയ്‌തിരുന്നു. “പുസ്തകങ്ങളുടെ വിതരണം പൂർത്തിയായി. സ്കൂൾ യൂണിഫോം വിതരണം അന്തിമഘട്ടത്തിലാണ്. സ്കൂൾ കെട്ടിടങ്ങളുടെ പരിശോധനയും സ്കൂൾ വാഹനങ്ങളുടെ ഫിറ്റ്നസ് പരിശോധനയും പൂർത്തിയായി. സ്കൂൾ കോമ്പൗണ്ടുകളിലെ വിദ്യാർത്ഥികൾക്ക് ഭീഷണിയായ മരങ്ങൾ വെട്ടിമാറ്റി”- ഉദ്യോഗസ്ഥൻ അറിയ്യിച്ചു. വിദ്യാർഥികൾക്കിടയിലെ മയക്കുമരുന്ന് ദുരുപയോഗം തടയാൻ, ലഹരിവിരുദ്ധ സ്ക്വാഡുകൾ നിരീക്ഷണം ശക്തമാക്കുകയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് സമീപമുള്ള കടകളിൽ സ്ഥിരമായി പരിശോധന നടത്തുകയും ചെയും.
advertisement
756 വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 1,24,000 ഓളം വിദ്യാർത്ഥികളാണ് 2024-25 അധ്യായന വർഷത്തിലേക്ക് പ്രവേശിക്കുന്നത്. കൊച്ചുകുട്ടികളെ ആകർഷിക്കുവാനായി ട്രെയിൻ മാതൃകയിൽ ക്ലാസ് മുറികളും പെയിന്റ് ചെയ്തിട്ടുണ്ട്.കൊച്ചുകുട്ടികളെ ആകർഷിക്കുവാനായി ട്രെയിൻ മാതൃകയിൽ ക്ലാസ് മുറികളും പെയിന്റ് ചെയ്തിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Alappuzha/
വിദ്യാർത്ഥികളെ സ്വഗതം ചെയ്യ്ത് ആലപ്പുഴയിലെ സ്കൂളുകൾ.
Next Article
advertisement
ഇന്ത്യയേയും റഷ്യയേയും 'ഇരുണ്ട' ചൈനയ്ക്ക് മുന്നിൽ അമേരിക്ക 'നഷ്ടപ്പെടുത്തി': ട്രംപിന്റെ പൊസ്റ്റിലെന്ത്?
ഇന്ത്യയേയും റഷ്യയേയും 'ഇരുണ്ട' ചൈനയ്ക്ക് മുന്നിൽ അമേരിക്ക 'നഷ്ടപ്പെടുത്തി': ട്രംപിന്റെ പൊസ്റ്റിലെന്ത്?
  • ഡൊണാൾഡ് ട്രംപ് ഇന്ത്യയെ ചൈനയ്ക്ക് മുന്നിൽ നഷ്ടപ്പെട്ടതായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു.

  • പോസ്റ്റിൽ ഉപയോഗിച്ച ചിത്രം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

  • ഇന്ത്യയുടെ തന്ത്രപരമായ സ്വയംഭരണം വിദേശനയത്തിന്റെ അടിസ്ഥാനമാണെന്ന് നയതന്ത്രജ്ഞർ പറയുന്നു.

View All
advertisement