പ്രവേശനോത്സവത്തിൽ കുരുന്നുകളെ ആവേശസത്തോടെ വരവേറ്റ് അധ്യാപകർ.
- Published by:Warda Zainudheen
- local18
- Reported by:Manu Baburaj
Last Updated:
രണ്ട് മാസത്തെ വേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ തിങ്കളാഴ്ച തുറന്നു. സ്കൂൾ അങ്കണത്തിൽ എത്തിയ വിദ്യാർത്ഥികളെ ചെണ്ടമേളത്തോട് കൂടിയാണ് ക്ലാസ് മുറിയിലേക്ക് വരവേറ്റത്.
രണ്ട് മാസത്തെ വേനല്‍ അവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകള്‍ തിങ്കളാഴ്ച തുറന്നു. ആലപ്പുഴ ജില്ലയിൽ 756 വിദ്യാഭ്യാസ സ്ഥാപനങ്ങളിലായി 124000 ത്തോളം വിദ്യാർത്ഥികളാണ് പുതിയ അധ്യായന വർഷത്തിലേക്ക് പ്രവേശിച്ചത്. സ്കൂൾ അങ്കണത്തിൽ എത്തിയ വിദ്യാർത്ഥികളെ ചെണ്ടമേളത്തോട് കൂടിയാണ് ക്ലാസ് മുറിയിലേക്ക് വരവേറ്റത്.
വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ നേരത്തെ തന്നെ സ്കൂൾ അങ്കണം മുഴുവനും വൃത്തിയാക്കിയിരുന്നു. ആലപ്പുഴ പറവൂർ ഗവൺമെൻറ് ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്ക് പായസവും സമ്മാനവും നൽകിയാണ് വരവേറ്റത്. ആടിയും പാടിയും ആദ്യദിവസം തന്നെ കുരുന്നുകൾ പുതിയ അധ്യായനവർഷത്തിന് തുടക്കം കുറിച്ചു.
അത്ഭുതവും കൗതുകം ഒരൽപ്പം പേടിയും ചേർന്ന അനുഭവമായിരുന്നു കുരുന്നുകൾക്കു ഇന്നലെ. പൂക്കളാലും വർണ്ണബലൂണുകളാലും അലങ്കരിച്ച സ്കൂൾ മുറ്റങ്ങൾ ആഘോഷത്തിന്റെ കളിരികളായി മാറി. ചില സ്കൂളുകളിൽ കുട്ടികൾക്ക് പൂക്കളും മിഠായികളും വിതരണം ചെയ്തു. സാംസ്കാരിക പരിപാടികളും മത്സരങ്ങളും നടത്തി ആവേശം ഇരട്ടിപ്പിച്ചു.
advertisement
പുതിയ അധ്യയന വർഷം ആരംഭിക്കുന്നതിൽ അധ്യാപകർ സന്തോഷം പ്രകടിപ്പിച്ചു. പുതിയ വിദ്യാർത്ഥികളെ സ്വാഗതം ചെയ്യാനും അവരെ പഠനത്തിൽ ഏർപ്പെടുത്താനും അവർ ആവേശത്തിലായിരുന്നു. ഓരോ കുട്ടിയുടെയും വ്യക്തിഗത വികസനം ഉറപ്പാക്കാൻ അവർ പ്രതിജ്ഞാബദ്ധരായിരുന്നു.
സംസ്ഥാനത്ത് 1,34,763 കുട്ടികൾ ലോവർ പ്രൈമറി വിഭാഗത്തിലും, 11,59,652 കുട്ടികൾ അപ്പർ പ്രൈമറി വിഭാഗത്തിലും, 12,09,882 കുട്ടികൾ ഹൈസ്‌കൂളിലും ഉൾപ്പെടെ ആകെ 39,94,944 വിദ്യാർഥികളാണ് പുതിയ അധ്യയന വർഷം ക്ലാസുകളിൽ പങ്കെടുക്കുന്നതെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അധികൃതർ പറഞ്ഞു.
Location :
Alappuzha,Alappuzha,Kerala
First Published :
June 04, 2024 8:35 AM IST