വീട് കാടാക്കിയ പ്രകൃതി സ്‌നേഹി
- Published by:naveen nath
- local18
- Reported by:MANU BABURAJ
Last Updated:
ആലപ്പുഴ മുഹമ്മയിൽ കായിപ്പുത്തെ ദയാൽ സ്വന്തം വീട് കാടാക്കി മാറ്റിയിരിക്കുകയാണ്. വീടിനു ചുറ്റും ഒന്നര ഏക്കറോളം സ്ഥലം ഇരുപത്തിനാല് വർഷം കൊണ്ടാണ് ഇന്ന് കാണുന്ന രീതിയിൽ ഇദ്ദേഹം വനമാക്കി മാറ്റിയത്. ജൈവകൃഷി രീതികളിലൂടെ പുതിയ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ് ഇതുവഴി കെ.വി ദയാൽ. കയർ വ്യവസായ മേഖലയിൽ പ്രവർത്തിക്കുന്ന അദ്ദേഹം നിർമ്മിച്ച കാട് സൂര്യപ്രകാശം ഭൂമിയിൽ പതിക്കാത്ത തരത്തിൽ ഇടതൂർന്നതാണ്. ദയാൽ നിർമിച്ചെടുത്ത കാടിന് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. ഒരു വനത്തിൽ സ്വാഭാവികമായി ഉണ്ടാകുന്ന ജൈവ പ്രവർത്തനങ്ങൾ എല്ലാം തന്നെ ഇവിടെയും സംഭവിക്കുന്നു.
നമ്മുടെ ആവാസ വ്യവസ്ഥയിൽ വനത്തിനുള്ള പ്രാധാന്യം അദ്ദേഹം തൻ്റെ പ്രവൃത്തിയിലൂടെ മറ്റുള്ളവരിലേക്ക് എത്തിക്കുന്നു. ഇരുപത് വർഷം മുമ്പ് ഈ സ്ഥലം വാങ്ങുമ്പോൾ അതൊരു മണൽത്തിട്ട മാത്രമായിരുന്നു. ഇത്രയും വലിയൊരു പച്ചപ്പ് സ്വന്തം വീട്ടിൽ രൂപപ്പെടുത്തിയതിൽ ഏറെ കാലത്തെ അദ്ദേഹത്തിൻ്റെ ഗവേഷണങ്ങളും പഠനങ്ങളുമുണ്ട് . പരസ്പര സഹകരണമാണ് ജീവന്റെ ആധാരമെന്നും എല്ലാത്തരം മരങ്ങളെയും ഒരുമിച്ച് വളർത്തിയാൽ മാത്രമേ വളർച്ച നിയന്ത്രിച്ച് അതൊരു കാടായി മാറു എന്നും പറയുന്നു കെ .വി ദയാൽ .ഒന്നര ഏക്കർ സ്ഥലത്ത് ഒരേക്കർ കാടും അരയേക്കർ ഭക്ഷ്യ കാടുമാണ്.
Location :
Alappuzha,Kerala
First Published :
March 23, 2024 10:22 AM IST